Karinkunnam 6s

Posted by വി.ജി നകുല്‍ , 07 Jul, 2016

മലയാളത്തില്‍ കായികപശ്ചാത്തലത്തില്‍ കഥ പറയുന്ന അധികം സിനിമകളില്‌ള. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകന് സ്‌പോര്‍ട്‌സ് മൂവി എന്നാല്‍ ഇപേ്പാഴും ഹോളിവുഡ്, ബോളിവുഡ് ത്രില്‌ളറുകളാണ്. മലയാളത്തില്‍ മോഹന്‍ലാലിന്റെ മഹാസമുദ്രം, കലാഭവന്‍മണിയുടെ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, നിവിന്‍ പോളിയുടെ 1983, ഉണ്ണി മുകുന്ദന്റെ കെ.എല്‍ ടെണ്‍ പത്ത് പോലെ ചില ചിത്രങ്ങള്‍ മാത്രമാണ് പുതിയ തലമുറ പ്രേകഷകന് അത്തരത്തില്‍ പരിചയമുള്ളവ. അതില്‍ ആദ്യ മൂന്നും ഫുട്ബാളും, നാലാമത്തേത് ക്രിക്കറ്റുമാണ് കഥാ വസ്തുവിനെ വിപുലീകരിക്കുവാനുപയോഗിക്കുന്നത്. അതേ നിരയിലേക്കാണ് കരിങ്കുന്നം സിക്‌സസ് എത്തുന്നത്. ഇവിടെ വേളിബോളാണ് താരം എന്നു മാത്രം. കായിക പശ്ചാത്തല ചലച്ചിത്രങ്ങളുടെ സ്ഥിരം ശൈലിയില്‍ വൈകാരികമായ സാഹചര്യങ്ങളും, നായകന്‍ അല്‌ളങ്കില്‍ നായിക പകഷത്തിന്റെ വിജയവുമൊക്കെയാണ് കരിങ്കുന്നവും പിന്‍തുടരുന്നത്. എന്നാലപേ്പാഴും തെറ്റില്‌ളാത്ത ഒരു "കാഴ്ചവസ്തു" നിര്‍മ്മിക്കുവാനായി ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരന് എന്നത് മറക്കുന്നില്‌ള.

കുടുംബങ്ങള്‍ക്ക് സ്വീകാര്യമായ ഒരു ആഖ്യാന പരിചരണ ശൈലിയാണ് കരിങ്കുന്നം സിക്‌സസില്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. അതായത് പ്രണയിച്ച് വിവാഹിതരായ രണ്ട് മതത്തില്‍ പെട്ട ദമ്പതികളുടെയും, വിവിധകാരണങ്ങളാല്‍ ശികഷിക്കപെ്പട്ട് ജയില്‍ വാസമനുഭവിക്കുന്ന കുറച്ച് തടവുപുള്ളികളുടെ മാനസാന്തരത്തിന്റെയും കഥ. അവരുടെയെല്‌ളാം ജീവിതത്തെ പരസ്പരം ബന്ധിക്കുന്നതും, സ്വാധീനിക്കുന്നതും വോളിബോള്‍ എന്ന കായിക ഇനം, അതിനോടുള്ള തീവ്രമായ ഇഷ്ടം......

 

ഒരു വന്‍കിട കമ്പനി ഉടമയ്ക്കു മുന്നില്‍ വോളിബോള്‍ കോച്ചും കരിങ്കുന്നം സിക്‌സസ് എന്ന പ്രശസ്ത വോളിബോള്‍ ടീമിന്റെ ഉടമയുമായ എബി ഒരു ആശയം പങ്കു വയ്ക്കുന്നു. ഒരു വോളിബോള്‍ പ്രീമിയര്‍ ലീഗ്. അതിന്റെ കച്ചവട ലാഭത്തില്‍ കണ്ണു വയ്ക്കുന്ന കമ്പനി ലീഗ് സംഘടിപ്പിക്കുവാന്‍ തയ്യാറാകുകയും ചെയ്യുന്നു. എന്നാല്‍ അവസാന നിമിഷമുണ്ടാകുന്ന ചില പ്രശ്‌നങ്ങളുടെ പേരില്‍ എബിയുടെ ടീമിലെ എല്‌ളാവരും മറ്റൊരു ടീമിലേക്ക് കൂറുമാറുന്നു. ഒരു കശപിശയ്ക്കിടേ എബിയുടെ നട്ടെല്‌ളിന് പരുക്കേല്‍ക്കുകയും ചെയ്യുന്നു. അതോടെ കരാറനുസരിച്ച് കരിങ്കുന്നം സിക്‌സസിനെ ലീഗില്‍ മത്സരിപ്പിക്കേണ്ടുന്ന ഉത്തരവാദിത്വം എബിയുടെ ഭാര്യയും റെയില്‍വേസിന്റെ പഴയ വോളി ടീമംഗവുമായ വന്ദനയില്‍ എത്തിേച്ചരുന്നു. അങ്ങനെ കളിക്കാരെ തേടിയിറങ്ങുന്ന അവള്‍ ഗ്രാമവാസികളായ കുറച്ച് ചെറുപ്പക്കാരെ വച്ച് ടീമുണ്ടാക്കുന്നു. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കി കളിക്കിറങ്ങുന്നതിന് തൊട്ടുമുന്‍പ് അവര്‍ കൂറുമാറി എതിര്‍ ടീമില്‍ ചേരുന്നു. എന്നാല്‍ അവള്‍ തളരാന്‍ തയ്യാറായില്‌ള. ലീഗ് ഉദ്ഘാടനം ചെയ്ത പോലീസ് സൂപ്രണ്ട് പറഞ്ഞതനുസരിച്ച് തടവുപുള്ളികളുടെ ഒരു ടീമിനെ പരിശീലിപ്പിച്ച് മത്സരത്തിനിറക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവിടെ മുതല്‍ അവളുടെ ജീവിതത്തിലെ അടുത്ത ്രപതിസന്ധി ആരംഭിക്കുകയാണ്. ഇതാണ് കരിങ്കുന്നം സിക്‌സസിന്റെ കഥയുടെ തുടക്കം. വിടുന്നങ്ങോട്ട് കഥ കായികമായ ഒരാവേശത്തിലേക്ക് കടക്കുന്നു.

 

വോളിബോളിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാകുമിത്. ആദ്യ പകുതി ഒരു മന്ദതാളത്തില്‍ കഥയിലേക്കു പ്രേകഷകരെ കഷണിക്കുമ്പോള്‍ രണ്ടാം പകുതി കളിയുടെ ആവേശവും ഹരവും പങ്കുവയ്ക്കുന്നുണ്ട്. അതിനൊപ്പം തന്നെ കുടുംബബന്ധങ്ങള്‍ക്കും സൗഹൃദത്തിനും അവയുടെ ഏറ്റക്കുറച്ചിലുകള്‍ക്കും തടവുപുള്ളികളുടെ ജീവിതത്തിനുെമാക്കെ ചിത്രം ഇടം നല്‍കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ കായികസിനിമകളെല്‌ളാം പിന്‍തുടരുന്ന ആഖ്യാനശൈലിയാണ് കരിങ്കുന്നത്തിന്റെയും. ആവേശവും, ആകാംഷയും നിറയ്ക്കുന്ന കളിരംഗങ്ങള്‍, ഒരു സത്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി കളി ജയിക്കേണ്ട അവസ്ഥ, പല പ്രതിസന്ധികളിലൂടെ വിജയത്തിലേക്കുള്ള യാത്ര, ചിലര്‍ക്കുവേണ്ടിയുള്ള ചിലരുടെ ത്യാഗങ്ങള്‍ ഒക്കെ കരിങ്കുന്നത്തിലുമുണ്ട്.

 

മഞ്ജു വാര്യര്‍ ഭേദപെ്പട്ട പ്രകടനമാണ് വന്ദന എന്ന കഥാപാത്രമായി കാഴ്ചവച്ചിരിക്കുന്നത്. രണ്ടാം വരവില്‍ മഞ്ജുവിന് വെല്‌ളുവിളിയാകുന്ന കഥാപാത്രങ്ങള്‍ ലഭിക്കാത്തതിന്റെതാകുമത്. എബിയായി അനൂപ് മേനോന്‍ കുറച്ച് രംഗങ്ങളിലെങ്കിലും കഥാപാത്രത്തിന്റെ ആവശ്യകത തിരിച്ചറിയുന്ന പ്രകടനമായി. ജയില്‍ സൂപ്രണ്ട് നെല്‍സനായി സുരാജ് തിളങ്ങി. തടവുപുള്ളികളിലെ കളിക്കാരായി ബാബു ആന്റണി, സുധീര്‍ കരമന, ബൈജു, സുദേവ് നായര്‍, ജേക്കബ്ബ് ഗ്രിഗറി, പത്മരാജ് രതീഷ് എന്നിവരും നന്നായി.

 

സംഗീതം നിരാശപെ്പടുത്തിയപേ്പാള്‍ ഛായാഗ്രാഹണം ശരാശരിയായി. തിരക്കഥയുടെ കെട്ടുറപ്പ് സംവിധായകന്റെ പണി എളുപ്പമാക്കി. ആര്‍ക്കും പ്രതീകഷിക്കാവുന്ന കൈ്‌ളമാക്‌സ് ആയിട്ടും അവിടേക്കുള്ള പോക്കില്‍ ആവേശം നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചു. ഗസ്റ്റ് റോളിലെത്തുന്ന സമുദ്രക്കനിയും, അല്‍പ്പം വില്‌ളത്തമുള്ള കഥാപാത്രമായി ശ്യാമപ്രസാദും രസകരമാക്കി തങ്ങളുടെ സാന്നിധ്യം. വോളിബോള്‍ മത്സരങ്ങള്‍ ചിത്രീകരിച്ചതില്‍ ഒരു പ്രൊഫഷണല്‍ ടച്ച് നിലനിര്‍ത്താന്‍ സാധിച്ചു എന്നതും എടുത്തു പറയണം. വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിന് നല്‍കിയ പ്രാധാന്യവും ശ്രദ്ധേയം. ചുരുക്കത്തില്‍ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ കരിങ്കുന്നം സിക്‌സസ്. 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram