സോളോ : കഥകള്‍ കലര്‍ന്ന കാഴ്ചകള്‍ ......

Posted by V.G.Nakul, 05 Oct, 2017

 

 


നാലു കഥകള്‍ നാലു തരം പശ്ചാത്തലങ്ങള്‍. വേറിട്ട കഥാപാത്രങ്ങള്‍. അവരെയും അവയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാകട്ടെ പ്രണയവും വിരഹവും സംഘര്‍ഷങ്ങളും. വിധിയുടെ ഇടപെടലുകളാല്‍ പരാജിതരാകുന്ന ഒരു പിടി മനുഷ്യരുടെ ജീവിതം പറച്ചിലായി സോളോ മാറുന്നു. ഓരോരോ മുഴുന്നീള സിനിമകളാക്കുവാന്‍ മനസ്സില്‍ തയ്യാറാക്കി വെച്ച നാലു വ്യത്യസ്ത കഥകളെ ഒരു സിനിമ നാലാക്കി തിരിച്ച് അവതരിപ്പിക്കുന്നു സംവിധായകനായ ബിയോയ് നമ്പ്യാര്‍ എന്നൂഹിക്കുന്നതില്‍ തെറ്റില്ല. എങ്കിലും അതിലദ്ദേഹം ഏറെക്കുറേ വിജയിക്കുന്നു. പൂര്‍ണ്ണമായ അര്‍ത്ഥത്തിലല്ലങ്കിലും തന്റെ മനസ്സില്‍ രൂപപ്പെട്ട വ്യത്യസ്തമായ ഒരു ആശയം വേണ്ടും വിധം ഭംഗിയാക്കുവാനും സംവിധായകനായി. പഞ്ചഭൂതങ്ങളിലെ ജലവും കാറ്റും അഗ്നിയും മണ്ണുമായി തന്റെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും അതിന്റെ ഫലം തന്നെ. അവരുടെ സ്വഭാവസവിശേഷതകളില്‍ ഇവയുടെ സ്വാധീനമുള്‍പ്പെടുത്തി കഥയുടെ ഘടന പരുവപ്പെടുത്തുന്നതിലും ആഖ്യാനം പുതുമയുള്ളതാക്കുന്നതിലും അദ്ദേഹത്തിനായി. മലയാളത്തിലെ സിനിമാ വിചാരങ്ങളുടെ സ്ഥിരം സ്ഥലങ്ങളൊഴിവാക്കി സ്വന്തം സിനിമയെ ദേശാതീതമായ ഒരു ശൈലിയില്‍ പണിതെടുത്തിരിക്കുന്നു ബിജോയി. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെയും നടനെയും വേണ്ടും വിധം കഥകള്‍ക്കനുസൃതമായി ഉപയോഗപ്പെടുത്തുന്നു സോളോ. എല്ലാ വിഭാഗം പ്രേക്ഷകരുമെന്ന പൊതു ബോധത്തെ സന്തോഷിപ്പിക്കുന്നില്ല എങ്കിലും ആവര്‍ത്തനച്ചെടിപ്പുകളുകക്കിടയില്‍ ആശ്വാസമാകുന്ന ഒരു നല്ല സിനിമ. മലയാളത്തില്‍ കേരളാ കഫേയും അഞ്ചു സുന്ദരികളും മരിച്ചവരുടെ കടലുമൊക്കയായി ഞെറു സിനിമകളുടെ സമാഹാരങ്ങള്‍ പലതും നമ്മള്‍ കണ്ടു. എന്നാല്‍ ഒരേ നടനെ നാലാക്കിയവതരിപ്പിക്കുന്ന സോളോയിലെ സിനിമകള്‍ അവയില്‍ നിന്നൊക്കെ ഒരു പടി മുകളില്‍ നില്‍ക്കും. കലയും കച്ചവടവും കലര്‍ന്ന അതിന്റെ പരിചരണ രീതി തന്നെ കാരണം.


ശേഖര്‍ , ത്രിലോക് മേനോന്‍ , ശിവ , രുദ്ര രാമചന്ദ്രന്‍ എന്നീ ചെറുപ്പക്കാരുടെ കഥ. ശേഖര്‍ ജലവും ത്രിലോക് കാറ്റും ശിവ അഗ്നിയും രുദ്ര മണ്ണുമാകുന്നു. ഇവരില്‍ ശിവയൊഴികെ മറ്റുള്ളവര്‍ പ്രണയത്താലും അതിന്റെ വിരഹത്താലും സ്വയം അടയാളപ്പെടുത്തുന്നു. ശിവയാകട്ടെ മനസ്സിലുണ്ടായ മുറിവുളുടെ വേദനയില്‍ മൗനത്തിന്റെ മറവിലൊളിക്കുന്നവന്‍. അവന്‍ ആരെയും കൊല്ലും എന്തും ചെയ്യും. പ്രണയത്തിലും ദാമ്പത്യത്തിലും സാഹോദര്യത്തിലും സൗഹൃദത്തിലും അവന്‍ സ്വയം രെളിപ്പെടാറില്ല. അവിടെയെക്കയും തന്നിലുള്ള അരക്ഷിതാവസ്ഥകളെ അസ്വസ്ഥമാക്കാത്ത ഇടപെടലുകളുമായി വേറിട്ടു നില്‍ക്കും. ശേഖര്‍ പ്രണയത്തില്‍ എല്ലാം സമര്‍പ്പിക്കുന്ന സൗഹൃദങ്ങളെ ചേര്‍ത്തു പിടിക്കുന്നവന്‍. വിരഹത്തിന്റെ നോവില്‍ മരണത്തെ ഇരന്നു വാങ്ങാന്‍ കൊതിക്കുന്നവന്‍. ഒടുവില്‍ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി ബാക്കിയാകുന്ന ജീവീതം മകള്‍ക്കായിക്കൊടുക്കുന്നവന്‍. ത്രിലോക് പ്രണയത്തിനു വേണ്ടി പ്രതികാരം ചെയ്യുന്നവന്‍. അതിനായി എന്തു മാര്‍ഗ്ഗവും സ്വീകരിക്കുന്നവന്‍. അപ്പോളവന്‍ അവളെ മാത്രമാകും ഇഷ്ടപ്പെടുക. തന്നെയോ ചുറ്റുമുള്ളവരെയോ പരിഗണിക്കുകയില്ല. ഒന്നിലും അവന്‍ വഴങ്ങില്ല. ഒന്നും അവനെ പിന്‍തിരിപ്പിക്കില്ല. മരണത്തിന്റെ പ്രതികാരം മരണത്താലെന്ന ചിന്ത അവനെ ഭരിക്കുന്നു. രുദ്ര സ്‌നേഹത്തിന്റെ വിവിധ രൂപങ്ങള്‍ക്കിടയില്‍ പെട്ടു പോകുന്ന നിസ്സഹായന്‍. ആണത്തത്തിന്റെ പരിപൂര്‍ണ്ണതയെങ്കിലും പ്രണയത്തിന്റെ മാഞ്ഞു പോകലില്‍ അവന്‍ പതറി. നിസ്സഹായനായി. സ്വയം പറഞ്ഞാശ്വപ്പിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ വിധിയുടെ തീരുമാനങ്ങള്‍ക്കടിമപ്പെടുന്നു. സത്യത്തിന്റെ ചിരിയില്‍ വിളറി നില്‍ക്കുന്നു. ഒരു വരിയില്‍ പറയാം. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍ നാലാളുകളായി നാലു തരമനുഭങ്ങളെ അനായാസ സുന്ദരമാക്കിയവതരിപ്പിച്ചതിന്റെ ഫലമായി ഈ കഥാപാത്രങ്ങളെ ഓര്‍മ്മയില്‍ സൂക്ഷിക്കാം. അതിനാവശ്യമായ നിലമൊരുക്കിയതില്‍ ബിജോയി നമ്പ്യാര്‍ എന്ന സംവിധായനും അഭിമാനിക്കാം. ശക്തമായ തിരക്കഥയും മികച്ച എഡിറ്റിംഗും പശ്ചാത്തല സംീതവും കാമറയും മികച്ച അഭിനേതാക്കളുടെ കഴിവും ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ സോളോ ഒരു നല്ല സിനിമയായി. ചെറിയ വിങ്ങലുകളവശേഷിപ്പിക്കുന്ന പ്രണയങ്ങളുടെ കൊളാഷായി ഈ സിനിമ എന്നതും എടുത്തു പറയണം.


ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ എന്നാണ് സോളോയെ വിശേഷിപ്പിക്കേണ്ടത്. കമേഴ്‌സ്യല്‍ പാക്കേജില്‍ വിട്ടു വീഴ്ചകള്‍ക്കു വഴങ്ങാത്ത സൃഷ്ടി. ശിവതാണ്ഡവത്തിന്റെ സര്‍വ്വ ഭാവങ്ങളും ഹൈന്ദവമായ പശ്ചാത്തലമൊരുക്കലും സോളോയെ മാറ്റി നിര്‍ത്തുന്നു. ഏതു ഭാഷയിലും ഏതു കാണികളേയും അഭിമുഖീകരിക്കാവുന്ന ഒരു സിനിമ. അത്തരത്തില്‍ ഒരു ഒറ്റയാകല്‍ സോളോയില്‍ കാണാം. തന്റെ മുന്‍ സിനിമകളില്‍ നിന്നും അവതരണത്തില്‍ സോളോയെ കൂടുതല്‍ കഥാഗതിയുമായി അടുപ്പിച്ചു നിര്‍ത്തുവാനുള്ള ബിജോയിയുടെ ശ്രമം അഭിനന്ദനീയം. തീര്‍ച്ചയായും ഒരു നല്ല സിനിമയെന്ന നിലയില്‍ സോളോ കാണണം. കാണാം .......

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram