വിസ്മയപ്പിക്കുന്ന സ്‌പൈഡര്‍.

Posted by V.G.Nakul, 27 Sep, 2017

ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് തെലുഗ് സൂപ്പര്‍ താരം മഹേഷ് ബാബു നായകന്‍ ആയി എത്തിയ തമിഴ്- തെലുഗ് ദ്വിഭാഷാ ചിത്രമായ ആക്ഷന്‍ ത്രില്ലര്‍ സ്‌പൈഡര്‍ . മഹേഷ്എ ബാബുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായ ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സംവിധായകരില്‍ ഒരാളായ എ ആര്‍ മുരുഗദോസ് ആണ് . വമ്പന്‍ നിര്‍മ്മാണ കമ്പനിയായ എന്‍ വി ആര്‍ സിനിമയുടെ ബാനറില്‍ എന്‍ വി പ്രസാദ്, ടാഗോര്‍ മധു, മഞ്ജുള സ്വരൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ബാഹുബലി, കഴിഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആണ് നേടിയിരിക്കുന്നത്. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ് ഈ ചിത്രം ലോകമെമ്പാടും വിതരണത്തെ ചെയ്തിരിക്കുന്നത്. മഹേഷ് ബാബുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ സ്പൈഡറില്‍ നായിക ആയെത്തിയിരിക്കുന്നതു രാകുല്‍ പ്രീത് ആണ്.


തെലുങ്കില്‍ താരരാജാവെങ്കിലും കേരളത്തില്‍ അത്ര സുപരിചിതനല്ല മഹേഷ് ബാബു. വിപണന മൂല്യത്തിലും ആരാധക പിന്‍തുണയിലും മഹേഷിന്റെ പിന്നില്‍ മാത്രം നിലയുറപ്പിക്കുന്ന അല്ലു അര്‍ജുനും പ്രഭാസിനും രാം ചരണ്‍ തേജക്കും ഒടുവില്‍ ജൂനിയര്‍ എര്‍.ടി.ആറും വരെ കേരളത്തില്‍ ചെറുപ്പക്കാരുടെ വലിയ ആരാധക സംഘങ്ങളെ സൃഷ്ടിക്കുമ്പോള്‍ മഹേഷിനിതു വരെ മലയാളനാട്ടില്‍ വേരുറപ്പിക്കുവാനാകില്ല. ആ പരിമിതി ഒരു പക്ഷേ ഈ സിനിമയോടു കൂടി പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. കാരണം യുവ പ്രേക്ഷകരെ എല്ലാ തരത്തിലും തൃപ്തിപ്പെടുത്തുന്ന കംപ്ലീറ്റ് കമേഴ്‌സ്യല്‍ എന്റര്‍ടൈനറാണ് ഇന്നു തിയേറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ സ്‌പൈഡര്‍. ഗജിനിയിലൂടെയും തുപ്പാക്കിയിലൂടെയും കത്തിയിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ തമിഴ് സംവിധായകന്‍ എ.ആര്‍ മുരുഗദോസാണ് തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്ത ചിത്രം ലോകത്താകമാനം മികച്ച അഭിപ്രായം സ്വന്തമാക്കുന്നു. ചിത്രത്തിന്റെ തെലുങ്കു പതിപ്പ് അവിടുത്തെ വന്‍ വിജയങ്ങളുടെ പട്ടികയിലാകും ഇടം പിടിക്കുക എന്നുറപ്പായിക്കഴിഞ്ഞു.

മുരുഗദോസ് എന്ന സംവിധായകന്‍ തന്നെയാണ് സ്‌പൈഡറിന്റെ കരുത്ത്. ഒപ്പം നായകനെന്ന നിലയില്‍ മഹേഷ് ബാബുവും കൂടി സിനിമയിലാകെ നിറയുമ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നല്ല കാഴ്ചാനുഭവമാകുന്നു ഈ ചിത്രം. ഭൂരിപക്ഷ പ്രേക്ഷകര്‍ക്കും അനുയോജ്യമായ ഒരു കഥയില്‍ തന്റെ സംവിധാന മികവിനെ വേണ്ടും വിധം ഉപയോഗപ്പെടുത്തുന്ന അവതരണ ശൈലിമുരുഗദോസ് സ്വീകരിച്ചിരിക്കുന്നു. ഇന്റലിജന്‍സ് ഓഫീസര്‍ ആയ ശിവ എന്ന കഥാപാത്രമായി തന്റെ താരരൂപത്തെ വേണ്ടും വിധം പ്രയോജനപ്പെടുത്തുന്നു മഹേഷ് ബാബു. ഹൈദരാബാദിലെത്തുന്ന ഒരു ഭ്രാന്താനായ കൊലപാതകിയുമായി ശിവ നടത്തുന്ന പോരാട്ടം സിനിമയെ സംഘര്‍ഷഭരിതമാക്കുന്നു. ശാസ്ത്രവും യുക്തിയും സിനിമയില്‍ നിര്‍ണ്ണായകമായ ഇടം സ്വന്തമാക്കുന്നു. സംഭാഷണങ്ങളിലും സഗഘട്ടന രംഗങ്ങളിലും സിനിമയെ പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. പ്രണയ - ഗാനരംഗങ്ങളുടെ ഭംഗിയും എടുത്തു പറയണം.


പ്രതിനായകനായി അഭിനയിച്ച എസ്.ജെ സൂര്യ ഭരത് തുടങ്ങിയവരും തിളങ്ങി. നായികയായ രാകുല്‍ പ്രീതും സ്വന്തം ഭാഗം ഭംഗിയാക്കി. സന്തോഷ് ശിവന്റെ ഛായാഗ്രാഹണവും ഹാരിസ് ജയരാജിന്റെ സംഗീതവും മനോഹരം. ചുരുക്കത്തില്‍ ഒരു തികഞ്ഞ എന്റര്‍ടൈനറായി അണിയിച്ചൊരുക്കിയ സ്‌പൈഡര്‍ പ്രേക്ഷക പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുമെന്നുറപ്പ്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram