c/o Saira Banu

Posted by Dipin Mananthavady , 17 Mar, 2017

സൈറാബാനു അഥവാ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍

എതിരെ നിന്നഭിനയിക്കുമ്പോള്‍ പലപ്പോഴും മഞ്ജുവാര്യരുടെ അഭിനയം ഉജ്ജ്വലമായി തോന്നിയിട്ടുണ്ടെന്ന് മലയാളത്തിന്റെ അഭിനയപ്രതിഭ തിലകന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. "കണ്ണെഴുതി പൊട്ടും തൊട്ട്" എന്ന ചിത്രത്തിന്റെ ഓര്‍മ്മയിലായിരുന്നു തിലകന്റെ ഈ അഭിപ്രായ പ്രകടനം. തന്റെ രണ്ടാം വരവിലെ ഏറ്റവും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന അഭിനയപ്രകടനത്തിലൂടെ മഞ്ജുവാര്യര്‍ c/o സൈറാബാനുവിനെ അവിസ്മരണീയമാക്കിയിരിക്കുകയാണ്. കാലികപ്രസക്തമായ വ്യത്യസ്ത വിഷയങ്ങളെ ഒരു രസചരടില്‍ കൊരുത്ത് സാധാരണക്കാരന്റെ കാഴ്ചയിലൂടെ കഥപറയുന്ന സിനിമയെന്ന നിലയില്‍ സൈറാബാനു വളരെ ലളിതമായ സാധാരണ ചിത്രമാണ്. ജീവിതത്തിന്റെ നാടകീയതയും അതിനാടകയീതയുമെല്ലാം വളരെ സ്വഭാവികതയോടെ സൈറാബാനുവിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുമ്പോള്‍ അസാധാരണമായ കഥാസന്ദര്‍ഭങ്ങളിലൂടെ സിനിമ കടന്നു പോകുന്നുണ്ട്.

ഒരു സാധാരണ പോസ്റ്റ് വുമണായ സൈറാ ബാനുവിന്റെയും വിദ്യാര്‍ത്ഥിയായ മകന്‍ ജോഷ്വയുടെയും സന്തോഷകരവും സ്വച്ഛവുമായ ജീവിതത്തിലെ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയുമാണ് c/o സൈറാബാനു പുരോഗമിക്കുന്നത്. ഉദ്വേഗങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തലത്തിലൂടെയാണ് രണ്ടാംപകുതിയില്‍ സിനിമ പുരോഗമിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരിയായ സൈറാബാനുവെന്ന സ്ത്രീ നിസ്സഹായതയുടെ നിഴലിലേയ്ക്ക് ഒതുക്കപ്പെടുമ്പോഴും ഇച്ഛാശക്തിയോടെ ജീവിതത്തിന് നേരെ നിന്ന് പൊരുതുകയാണ്. ഒരു സാധാരണ സ്ത്രീ കടന്നു പോകേണ്ടി വരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെയെല്ലാം സൈറാബാനുവും കടന്നു പോകുന്നുണ്ട്. വ്യക്തമായ ലക്ഷ്യത്തിന് വേണ്ടിയുള്ള യാത്രയില്‍ എത്ര വലിയ പ്രതിബന്ധങ്ങളും തകര്‍ത്തെറിയാന്‍ നിസ്സഹായയെന്ന് വിശ്വസിക്കുന്ന ഏതു സ്ത്രീയ്ക്കും സാധിക്കുമെന്ന ആത്മവിശ്വാസം കൂടിയാണ് സൈറാബാനു പകര്‍ന്നു നല്‍കുന്നത്. പുരുഷനോട് സമത്വത്തിനായി കലഹിക്കുന്ന സ്ത്രീ എന്നതില്‍ നിന്ന് ജീവിതത്തിന്റെ തിരിച്ചടികളോടെല്ലാം സമചിത്തതയോടെ പൊരുതുന്ന സ്ത്രീ എന്ന കാഴ്ചയാണ് സൈറാബാനു സമ്മാനിക്കുന്നത്. ഈയൊരു കാഴ്ചയില്‍ തന്നെയാണ് സൈറാബാനു ഒരു സ്ത്രീകേന്ദ്രീകൃത സിനിമയുടെ കൂടി അടയാളപ്പെടുത്തലാകുന്നത്.

നിരപരാധിയായ മകനെ രക്ഷിക്കാനുള്ള സാധാരണക്കാരിയായ സൈറാബാനു നടത്തുന്ന നിയമപോരാട്ടങ്ങളിലൂടെ അനാവൃതമാകുന്ന കോര്‍ട്ട്‌റൂം ഡ്രാമ ചിത്രത്തിനെ ആകാംക്ഷയുടെ തലത്തിലേയ്ക്ക് ഉയര്‍ത്തുന്നുണ്ട്. ക്ലൈമാക്‌സെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ ക്ലൈാമാക്‌സിന് മുന്നേ പറയുകയും അപ്രതീക്ഷതമായൊരു ക്ലൈാമക്‌സിലേയ്ക്ക് സിനിമ സഞ്ചരിക്കുകയും ചെയ്യുന്നത് c/o സൈറാബാനുവിനെ വ്യത്യസ്തമായൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. നീതിയുടെ ത്രാസിന്റെ ദൂരം പണക്കാരനെ അപേക്ഷിച്ച് സാധാരണക്കാരന്റെ തട്ടിലേയ്ക്ക്് കൂടുതലാകുന്നതിന്റെ വര്‍ത്തമാനകാല ആകുലതകള്‍ ബുദ്ധിപൂര്‍വ്വം സിനിയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ കാഴ്ചയില്‍ നിന്ന് സൈറാബാനു നീതിയുടെ നിതീപൂര്‍വ്വകല്ലാത്ത വിതരണത്തെ വിമര്‍ശിക്കുമ്പോള്‍ തീയറ്ററില്‍ കൈയ്യടി മുഴങ്ങുന്നുണ്ട്. "ലേഡി സൂപ്പര്‍സ്റ്റാര്‍" എന്ന് മഞ്ജുവാര്യരെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഈ കൈയ്യടികള്‍. ആശയപരമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ സിനിമയുടെ അവസാനം ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സിനിമയുടെ ആസ്വാദനത്തെയോ കഥഗതിയെയോ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ല.

മഞ്ജുവാര്യരുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ സവിശേഷമായ ഹൈലൈറ്റ്. ഷെയിന്‍  നിഗം കിസ്മത്തിലൂടെ ഉയര്‍ത്തിയ പ്രതീക്ഷകളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. കോമ്പിനേഷന്‍ രംഗങ്ങളില്‍ മഞ്ജുവാര്യര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനത്തിലൂടെ ഷെയിന്‍   നിഗം മലയാള സിനിമയ്ക്ക് ശുഭപ്രതീക്ഷയും സമ്മാനിക്കുന്നുണ്ട്. ആനി ജോണ്‍ തറവാടിയെന്ന ശക്തയായ വക്കീലിന്റെ വേഷത്തില്‍ അമലയും തിളങ്ങിയിട്ടുണ്ട്. ഇരുപത്തിയാറ് വര്‍ഷത്തിന് ശേഷം മലയാളത്തിലേയ്ക്ക് മടങ്ങിയെത്തുന്ന അമലയുടെ അഭിനയം തീര്‍ച്ചയായും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ഡബ്ബിംഗില്‍ സംഭവിച്ച ചില പാളിച്ചകള്‍ മാത്രമാണ് അമലയുടെ പ്രകടനത്തിന്റെ മാറ്റ് അല്‍പ്പമെങ്കിലും ചോര്‍ത്തുന്നത്.

ബിജു സോപാനം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. കഥാഗതിയില്‍ നിര്‍ണ്ണായകമായൊരു കഥാപാത്രത്തെ തിരക്കഥാകൃത്ത് ജോണ്‍ പോളും അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴും മഞ്ജുവാര്യര്‍, ഷെയിന്‍ നിഗം, അമല എന്നീ പ്രധാനകഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് കഥഗതി മുന്നോട്ടു പോകുന്നത്. മെജോ ജോസഫിന്റെ സംഗീതവും ശ്രദ്ധേയമാണ്. പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ശിഷ്യന്‍ കൂടിയായ ആന്റണി സോണി പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്. ആകാംക്ഷയും കൗതുകവും ലാളിത്യവും ഒത്തുചേര്‍ന്ന ഒരു കുടുംബം ചിത്രം തന്നെയാണ് സൈറാബാനുവെന്ന് നിസംശയം പറയാം.

loading...
NEW GEN

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are

Sivakarthikeyan-Ponram movie- Television rights sold to Sun TV

Sun TV has bagged the satellite rights of Sivakarthikeyan starrer Ponram directorial untitled film, which is being produced by RD Raja of 24 AM Studios. It must be noted that the movie started rolling in Thenkasi only two weeks back and the first schedule is on progressing.