സ്കൂള്‍ ബസ്

Posted by വി.ജി നകുല്‍, 27 May, 2016

ധൈര്യമായി കയറാവുന്ന ഒരു ബസ്

മികച്ച തിരക്കഥ, മികച്ച സംവിധാനം, അനുയോജ്യരായ അഭിനേതാക്കള്‍, കാഴ്ചയുടെ സൗന്ദര്യം എന്നിവ ചേരുമ്പോഴാണ് ഒരു മികച്ച ചലച്ചിത്രം സൃഷ്ടിക്കപ്പെടുന്നത്. അത് കമേഴ്സ്യല്‍, ഓഫ് ബീറ്റ് വേര്‍തിരിവില്ലാതെ പ്രേക്ഷകര്‍ അംഗീകരിക്കുന്ന വസ്തുതയാണ്. ഈ ചേരുവകള്‍ ചേരും പടി ചേര്‍ന്നു എത് തയൊണ് കുട്ടികളുടെ ചിത്രം എന്ന പേരില്‍ പലയാവര്‍ത്തി ഉപയോഗിച്ചു തേഞ്ഞ വിഷയത്തെ കേന്ദ്ര ആശയമാക്കി നിര്‍മ്മിച്ചിട്ടും സ്കൂള്‍ ബസ് എന്ന ചിത്രം കണ്ടിരിക്കാവുന്നതും, ആസ്വദിക്കാവുതുമായ ചലച്ചിത്രക്കാഴ്ചയാകുന്നത്.

 

കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈന്‍ ഉപയോഗിക്കാതെയാണ് സ്കൂള്‍ ബസ് തീയേറ്ററുകളിലെത്തിയതും, പ്രേക്ഷകരെ ക്ഷണിച്ചതും. ഒരു തരത്തില്‍ സ്കൂള്‍ ബസ് കുട്ടികളുടെ ചിത്രമല്ല എന്നും പറയേണ്ടിയിരിക്കുന്നു. അത് കുട്ടികളിലൂടെ മുതിര്‍ന്നവരിലേക്ക് അല്ളങ്കില്‍ സമൂഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുന്നുണ്ടോ എന്നത് സംശയകരമാണെങ്കിലും ഒന്നുറപ്പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിലത് ഈ ചലച്ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്.

 

സ്കൂള്‍ ബസ് ഒരു ഉപദേശചിത്രമായി ഒതുങ്ങിപ്പോകാമായിരുന്നു. കുട്ടികളുടെ ചെറിയ ചെറിയ തെറ്റുകള്‍ രക്ഷകര്‍ത്താക്കളുടെ ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചേക്കാവുന്നതാണ് എന്ന കാരണത്തില്‍ തൂങ്ങി അവരുടെ അദ്യാപകര്‍, നീതിപാലകര്‍, മനശാസ്ത്രജ്ഞന്‍ എന്നിവര്‍ക്ക് തെറ്റുകാരനായ കുട്ടിയുടെ മാതാപിതാക്കളെ പിടിച്ചിരുത്തി ഉപദേശിച്ച് തങ്ങളുടെ അലംഭാവങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുള്ള അവകാശം ഇത്തരം ചിത്രങ്ങള്‍ സാധാരണ അനുവധിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ സ്കൂള്‍ ബസ് അങ്ങനെയൊരു ആവര്‍ത്തന വിരസതയുടെ ചളി ചുമക്കുന്നില്ള. തങ്ങളുടെ മകന്‍ എന്തുകൊണ്ട് ഒളിച്ചോടിപ്പോയി എന്നത് മാതാപിതാക്കള്‍ പരസ്പരമുള്ള വര്‍ത്തമാനത്തിലൂടെ സ്വയം തിരിച്ചറിയുന്നു. അവരതില്‍ നിന്ന് എങ്ങിനെ പുറത്തുകടക്കാം എന്ന് ചിന്തിക്കുന്നു. ഈ ചിന്തയില്‍ നിന്നാവാം കാണാതായ മകനെ കേള്‍ക്കാന്‍, അവനെ മനസ്സിലാക്കാന്‍ ഒരവസരം കൂടി അവന്‍െറ അമ്മ ആഗ്രഹിക്കുന്നത്.

 


ജോസഫ് അപര്‍ണ്ണ ദമ്പതികളുടെ രണ്ട് മക്കള്‍ ജോയും, ആഞ്ജലീനയും. ശുദ്ധരും, സ്നേഹസമ്പരുമായ കുട്ടികള്‍ . കൂട്ടുകാരനൊപ്പം ചേര്‍ന്നു ചെയ്യുന്ന ചെറിയ ഒരു കുസൃതി ഒടുവില്‍ ജോയുടെ ജീവിതത്തെ പലവഴിക്ക് തിരിച്ചു വിടുന്നതും, അതവന്‍െറയും കുടുംബത്തിന്‍െറയും താളം തെറ്റിക്കുന്നതുമായ കുഞ്ഞ് കഥാവസ്തുവില്‍ നിന്നാണ് ബോബി സഞ്ജയ്മാര്‍ ചിത്രത്തിന്‍െറ തിരക്കഥയെഴുതിയിരിക്കുത്. വീട്ടില്‍ മാതാപിതാക്കള്‍ കുട്ടികളെ കേള്‍ക്കുകയും, തിരിച്ചറിയുകയും ചെയ്യാതിരിക്കുന്നതിന്‍െറ, അവരുടെ മേല്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ, തങ്ങളുടെ മറ്റ് പ്രശ്നങ്ങള്‍ കുട്ടികളുടെ മേലുള്ള ശ്രദ്ധയെ വഴിതിരിക്കുന്നതിന്‍െറയൊക്കെ പ്രശ്നങ്ങള്‍ റോഷന്‍ ആന്‍ഡ്രൂസിന്‍െറ സംവിധാന ശൈലി ഒട്ടും മടുപ്പിക്കാതെ പറഞ്ഞുപോയിരിക്കുന്നു. പ്രകൃതി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. അതായത് കാട്. കാടിലേക്കുള്ള സഞ്ചാരം ചിത്രത്തെ രസകരമാക്കുന്നു. ഒരു മന്ദതാളത്തില്‍ നീങ്ങുന്ന ആദ്യ പകുതി സ്കൂള്‍, കുടുംബം, കുട്ടികളുടെ ജീവിതം എിവിടങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. അത് പലപ്പോഴും, നഗരകേന്ദ്രീകൃതമായ മലയാളി അണുകുടുംബ ഫ്ളാറ്റ് ജീവിതങ്ങളെയും, കുട്ടികളെ പഠിക്കുവാനുള്ള യന്ത്രങ്ങള്‍ മാത്രമായിപ്പരിഗണിക്കുന്ന പോഷ് സ്കൂളുകളെയും വിമര്‍ശനവിധേയമാക്കുന്നു. രണ്ടാം പകുതി ഉദ്യോഗഭരിതമാണ്. കുട്ടിയെ തേടിയുള്ള അലച്ചിലും, അപകടങ്ങളില്‍ കൂടെയെത്തുന്ന ബന്ധങ്ങളും അവിടെ ചിത്രത്തെ വേഗതയിലെത്തിക്കുന്നു. ഒടുവില്‍ പ്രേക്ഷകന്‍െറ ശുഭപര്യവസായി മാനസികാവസ്ഥയെ പരിഗണിക്കുന്ന ക്ളൈമാക്സും.

 

ജോസഫ് എന്ന കഥാപാത്രമായി ജയസൂര്യ മികച്ച പ്രകടനം കാഴ്ചവച്ചു. കഥാപാത്രത്തിന്‍െറ മാനസികാവസ്ഥകളെ ഉള്‍ക്കൊണ്ട് കഥാപാത്രത്തെ യഥാര്‍ത്ഥ്യ ബേധത്തേ സമീപിച്ച് താനൊരു മികച്ച നടനെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിഷക്കുന്നു. പോലീസ് ഇദ്യോഗസ്ഥനായ ഗോപനായി കുഞ്ചാക്കോ ബോബന്‍െറ കഥാപാത്രവും കഥാഗതിയില്‍ മികച്ചു നിന്നു. അപര്‍ണ്ണ എന്ന കഥാപാത്രം അപര്‍ണ്ണ ഗോപിനാഥിലും സുരക്ഷിതം. ജോ, ആഞ്ജലീന എന്നീ കഥാപാത്രങ്ങളായി നവാഗത ബാലനടീ നടന്‍മാര്‍ മികച്ച പ്രകടനം നടത്തി. ഇരുവരുടെയും പ്രകടനം ചിത്രത്തെ കാണികളിലേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. മുരളീധരന്‍െറ ഛായാഗ്രഹണവും, എഡിറ്റിംഗും നായി. ഗോപിസുന്ദറിന്‍െറ പശ്ചാത്തല സംഗീതം പലപ്പോഴും പാളി. ചുരുക്കത്തില്‍ രണ്ടേ മുക്കാല്‍ മണിക്കൂര്‍ കണ്ടിരിക്കാവുന്ന, മികച്ച ചലച്ചിത്ര സൃഷ്ടിയാണ് സ്കൂള്‍ ബസ്.

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram