Sunday Holiday

Posted by V.G.Nakul, 15 Jul, 2017

താരത്തിനും നടനുമിടയിലെ അതിരിലെവിടെയോ സംഭവിച്ചേക്കാവുന്ന ആശങ്കകളെ മറികടക്കുവാനും നടനെന്ന ബോധത്തില്‍ ഇടമുറപ്പിക്കുവാനും ആസിഫ് അലി തയ്യാറാകുന്നതിന്റെ ഉദാഹരണമായി വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ സിനിമകളെ സമീപിക്കാന്‍. ഏറ്റവും പുതിയ റിലീസായ സണ്‍ഡേ ഹോളിഡേ കണ്ടിരിക്കാവുന്ന സിനിമയാകുന്നതിലും ആസിഫിന്റെ ഈ വളര്‍ച്ച ഒട്ടൊക്കെ സഹായകമാകുന്നു.

സണ്‍ഡേ ഹോളിഡേ- പേരും സിനിമയുടെ ആകെത്തുകയുയും തമ്മില്‍ കാര്യമാത്ര പ്രസക്തമായ ബന്ധമില്ല. സിനിമയിലെ സിനിമയെന്ന ആശയം തന്നെ ഒരര്‍ത്ഥത്തില്‍ സണ്‍ഡേ ഹോളിഡേ. പ്രേക്ഷകര്‍ക്കും ഇത്തരം സിനിമകളോടിത്തിരി ഇഷ്ടം കൂടുതലാണെന്നതും തള്ളിക്കളയാവുന്നതല്ല.

ശരാശരി തിരക്കഥയും അതിന്റെ ഭേദപ്പെട്ട അവതരണവും. സാധാരണക്കാരായ പ്രേക്ഷകരെ ആകര്‍ഷിക്കത്തക്ക സ്ഥിരം ചേരുവകളും വേണ്ടിടങ്ങളില്‍. സിനിമയുടെ ആകെ ആഖ്യാനത്തെയാകെ ബാധിച്ചേക്കാവുന്ന വിരസതയെ ഈ ചേര്‍പ്പുകള്‍ രക്ഷിക്കുന്നതായി തോന്നാമെങ്കിലും അതെന്തിനായിരുന്നു എന്ന ചോദ്യം ബാക്കി.

നല്ല കാഴ്ചകള്‍ തന്നെ സണ്‍ഡേ ഹോളിഡേയുടെ മികവും , അഴകും. പറയത്തക്ക ഒരു കഥ ആദിമദ്യാന്തപ്പൊരുത്തമുള്ള തരത്തിലീ സിനിമയ്ക്കുള്ളിലില്ല. സിനിമയുടെ തിരക്കഥയെഴുതുക എന്ന ആഗ്രഹത്താല്‍ കോളേജ് അദ്യാപകനായ ഉണ്ണി മുകുന്ദന്‍ ആശുപത്രിയിലായ ഒരു പ്രമുഖ സംവിധായകനെ കാണുവാനെത്തുന്നതും അയാളോടൊരു കഥ പറയുന്നതുമാണ് കഥ. ആ സിനിമയുടെ കഥയാണ് സിനിമ. കഥ പറയുവാന്‍ വരുന്ന സാഹചര്യവും , പറയുന്ന കഥയുമൊക്കെ ചില ആകാംഷകളെ കരുതി വച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം. അതൊട്ടൊക്കെ രസകരവുമാണ്.

അയല്‍പക്കക്കാരിയായ കാമുകി ചതിക്കുന്നതില്‍ മനം നൊന്ത് അവളുടെ വിവാഹത്തലേന്ന് എറണാകുളത്തേക്ക് പോകുന്ന സെറ്റും , നെറ്റും പാസായ അമല്‍ എന്ന പയ്യന്നൂര്‍കാരനായ അമലു. അവിടെ അയാള്‍ക്കിടപെടേണ്ടി വരുന്ന സാഹചര്യങ്ങള്‍ , മനുഷ്യര്‍. അവരുമായി ബന്ധപ്പെട്ട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റം. പ്രണയം , സൗഹൃദം. സിനിമാറ്റിക്കായ കുറേ സംഭവങ്ങള്‍. അതൊക്കെയാണ് സണ്‍ഡേ ഹോളിഡേ.

സിദ്ദിഖിന്റെ ആവര്‍ത്തന വിരസമായ സങ്കടം പറച്ചിലും , ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതുമയില്ലാത്ത ഹാസ്യവും , പാളിപ്പോയ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും സിനിമയെ പ്രതികൂലമായി ബാധിച്ചു. എങ്കിലും മൊത്തത്തില്‍ ഒരഴകുണ്ടെന്നതും മറക്കിാവുന്നതല്ല.

ആസിഫ് അലിയും അപര്‍ണ്ണബാലമുരളിയും തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ മെച്ചമാക്കി. നിരാശബാധിച്ച മനസ്സിന്റെ അസ്വസ്ഥതകള്‍ ശരീര ഭാഷയില്‍ ആസിഫ് അനായാസം പ്രതിഫലിപ്പിച്ചു.

ചുരുക്കത്തില്‍ ജിസ് ജോയ് എന്ന സംവിധായകനഭിമാനിക്കാം , ഒരുപാടൊന്നും ന്യൂനതകളില്ലാത്ത ഒരു സിനിമ ഒരുക്കിയതില്‍. എന്തായാലും പ്രേക്ഷകര്‍ നിരാശരാകില്ല എന്നുറപ്പ്....

loading...
NEW GEN

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are