വെളിപാടിന്റെ പുസ്തകം : കണ്ടിരിക്കാവുന്ന എന്റര്‍ടൈനര്‍

Posted by VGN, 02 Sep, 2017

കണ്ടിരിക്കാവുന്ന എന്റര്‍ടൈനര്‍

ഒരു തീരദേശ കോളേജും അവിടുത്തെ തമ്മില്‍ കണ്ടാല്‍ തല്ലുണ്ടാക്കുന്ന തുറയിലെയും നഗരത്തിലെയും വിദ്യാര്‍ത്ഥി സംഘങ്ങളും. അവിടേക്ക് വൈസ് പ്രിന്‍സിപ്പലായി എത്തുന്ന പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള കാംപസില്‍ വരുത്തുന്ന മാറ്റങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വെളിപാടിന്റെ പുസ്തകം. കഥയിലെ പുതുമ തിരക്കഥയിലെ അച്ചടക്കമില്ലായ്മയാല്‍ താറുമാറാകുന്നുവെങ്കിലും ലാല്‍ ജോസ് എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന നടനും ഒരു പരിധി വരെ ഇതിനെ മറികടക്കുവാന്‍ കിണഞ്ഞ് ശ്രമിക്കുന്നു. അപ്പോഴും സിനിമയുടെ മറ്റനേകം ഘടകങ്ങളില്‍ പലതും തമ്മില്‍ ചേരാതെയോ വിശ്വാസ്യ യോഗ്യമാകാതെയോ അവതരണത്തിലുടന്നീളം നിഴലിക്കുന്നു. എങ്കിലും കുടുംബങ്ങളുടെ ഓണക്കാല സിനിമ കാഴ്ചകളെ തൃപ്തിപ്പെടുത്തുവാന്‍ ഒരു പരിധി വരെ വെളിപാടിന്റെ പുസ്തകത്തിനാകുന്നു എന്നനുമാനിക്കാം.

ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ട് എന്നതായിരുന്നു വെളിപാടിന്റെ പുസ്തകത്തെ ഇത്രത്തോളം പ്രതീക്ഷയോടെ കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ച പ്രധാന ഘടകം. എന്നാല്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ ഇതൊരു ചെറിയ സിനിമയാണെന്നാവര്‍ത്തിച്ചു പറയുന്നതിലൂടെയും വെളിപാടിന്റെ പുസ്തകം എന്ന പേരിലൂടെയും അധിക ്രപതീക്ഷകളെ ഒട്ടൊക്കെ ലഘൂകരിക്കുവാന്‍ സംവിധായകനായി. എന്നാലതൊന്നും തിയേറ്ററുകളില്‍ വേണ്ടത്ര പ്രതിഫലിച്ചില്ല.

മോഹന്‍ലാലിന്റെ മൈക്കിള്‍ ഇടിക്കുള കോളേജിലെത്തുന്നതോടെ ശരത് കുമാര്‍ അവതരിപ്പിക്കുന്ന ഫ്രാങ്ക്‌ളിന്റെ നേതൃത്വത്തിലുള്ള തുറയിലെ വിദ്യാര്‍ത്ഥി സംഘവും അരുണ്‍ കുര്യന്‍ അവതരിപ്പിക്കുന്ന സമീറിന്റെ നേതൃത്വത്തിലുള്ള നഗരത്തിലെ വിദ്യാര്‍ത്ഥി സംഘവും കലഹം മറന്ന് ഒന്നിക്കുകയും കോളേജില്‍ മെന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുവാനുള്ള പണം കണ്ടെത്തുന്നതിനായി സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്നു. അതിനായി അവര്‍ കണ്ടെത്തുന്ന കഥ ആ കോളേജിന്റെ സ്ഥാപനത്തിനായി പടപൊരുതുന്ന വിശ്വന്റെ ജീവിതവും. അതില്‍ നിന്നും സിനിമ വിശ്വന്റെയും അയാളുടെ മകളുടെയും മരണത്തിലേക്കും അതിന്റെ അന്വേഷണത്തിലേക്കുമെത്തുന്നു.

ബുള്ളറ്റ് വിശ്വന്‍ എന്ന ഗുണ്ടയായി അനൂപ് മേനോനും കാക്ക രമേശനായി ചെമ്പന്‍ വിനോദ് ജോസും മാത്തന്‍ തരകനായി സിദ്ദിഖും നിര്‍മ്മാതാവായി വിജയ് ബാബുവും താരനിരയിലുണ്ടെങ്കിലും സിനിമയുടെ ഒഴുക്കിനെ സുഗമമാക്കുന്നതില്‍ പലപ്പോഴും സലിം കുമാറിന്റെ പ്രേം രാജ് എന്ന വിടനായ അദ്യാപകന്റെ ക്ലീഷേ കഥാപാത്രം തന്നെയാണ് സഹായകരം.

നായികമാരായ അന്ന രാജനേയും പ്രിയങ്ക നായരേയും രണ്ടോ മൂന്നോ സീനിലെ അനായാസ ലളിതമായ പ്രകടനത്താല്‍ സ്‌നേഹ ശ്രീകുമാര്‍ പിന്‍തള്ളി. ശരത് കുമാറും അരുണ്‍ കുര്യനും ശിവജി ഗുരുവായൂരും തങ്ങളുടെ വേഷം ഭംഗിയാക്കി.

രണ്ടാം പാതിയില്‍ അവതരണത്തിലെ വ്യക്തതയില്ലായ്മയും കുരുക്കുകളും കല്ലുകടിയാകുന്നു. അവിടെയൊക്കെ കഥാപാത്രത്തെ കൂടുതല്‍ വ്യക്തമാക്കി മോഹന്‍ലാലിന്റെ പ്രകടനം ചെടിപ്പിനെ അകറ്റുന്നു.

ലാല്‍ ജോസ് എന്ന സംവിധായകനില്‍ നിന്നും മലയാളികള്‍ പ്രതീക്ഷിക്കുന്ന തരം സിനിമയായി വളരുവാന്‍ സാധിക്കുന്നില്ല എങ്കിലും കണ്ടിരിക്കാവുന്ന എന്റര്‍ടൈനറായി വെളിപാടിന്റെ പുസ്തകത്തെ പരിഗണിക്കാം.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin