വില്ലൻ ഒരു ഇമോഷണൽ ത്രില്ലര്‍

Posted by V.G.Nakul, 27 Oct, 2017

ഒരു ഇമോഷണല്‍ ത്രില്ലറാണ് വില്ലന്‍. മോഹന്‍ലാല്‍ മാത്യു മാഞ്ഞൂരാന്‍ എന്ന നായകകഥാപാത്രമായി തിളങ്ങുന്നു. മെച്ചപ്പെട്ട കഥയും ഭേദപ്പെട്ട തിരക്കഥയും ശരാശരിക്കും മുകളിലുള്ള അവതരണവും വില്ലനെ വേറിട്ടു നിര്‍ത്തും. ഒപ്പം മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക മൊദ്‌വാനി, റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങി വലിയ താരങ്ങളുടെ സാന്നിധ്യവും വില്ലനെ ഇമ്പമുള്ളതാക്കുന്നു. സിദ്ദിഖ്, ചെമ്പൻ വിനോദ് , അജു വർഗീസ് , രഞ്ജി പണിക്കർ എന്നിവർ സ്വന്തം വേഷങ്ങൾ  മനോഹരമാക്കി. 

മകളുടെയും ഭാര്യയുടെയും മരണത്തില്‍ മനം നൊന്ത മാത്യു മാഞ്ഞൂരാന്‍ നീണ്ട അവധിക്കുശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം. അന്നയാള്‍ ജോലിയില്‍ നിന്നും വിടുതല്‍ നേടുകയുമാണ്. ജോലിയില്‍ നിന്നും വിട്ട് ഒരു നീണ്ട യാത്രയ്ക്കുള്ള ഒരുക്കത്തിലാണയാള്‍. എന്നാല്‍ ആ ദിവസം അയാള്‍ക്ക് ഒരു കൊലപാതക കേസില്‍ ഇടപെടേണ്ടി വന്നു. അതയാളുടെ ജീവിതം മാറ്റി മറിക്കുന്നു. അതിനു പിന്നാലെയുള്ള യാത്ര അയാളെ എത്തിക്കുന്നത് വലിയ വലിയ തിരിച്ചറിവുകളിലേക്കും.

ശാന്ത താളത്തില്‍ കഥയുടെ സങ്കീര്‍ണ്ണതകളിലേക്കു കടക്കുന്ന ആദ്യ പാതിയും ചടുല വേഗത്തില്‍ പരിസമാപ്തിയിലേക്കെത്തുന്ന രണ്ടാം പാതിയും. മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ കോംബോ പ്രേക്ഷകര്‍ക്കിഷ്ടം തോന്നിപ്പിക്കുന്നതാക്കുന്നതില്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ വിജയിച്ചു.

മോഹന്‍ലാലിന്റെ ആരാധകരെ വില്ലന്‍ തൃപ്തിപ്പെടുത്തും. അതിനനുയോജ്യമായ ഘടകങ്ങള്‍ സിനിമയിലുണ്ട്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കത്തക്ക തരത്തില്‍ സിനിമയുടെ വളര്‍ച്ച നായകന്റെയും ഉപനായകന്റെയും ജീവിതത്തിലെ ദുരന്ത ഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ്.

ഛായാഗ്രാഹണവും ആക്ഷന്‍ കൊറിയോഗ്രാഫിയും മെച്ചം. പശ്ചാത്തല സംഗീതം ശരാശരി. ഗാനങ്ങള്‍ മികവു പുലര്‍ത്തി.

എവിടെയൊക്കയോ ചില അസ്വഭാവികതകള്‍ കടന്നു കൂടി. സംഭാഷണങ്ങള്‍ പലതും നാടകീയം. ബി. ഉണ്ണികൃഷ്ണന്റെ മുന്‍ സിനിമകളായ ഗ്രാന്‍ഡ് മാസ്റ്ററിനോടും മിസ്റ്റര്‍ ഫ്രോഡിനോടുമൊക്കെ വില്ലന്‍ സാമ്യത പുലര്‍ത്തുന്നു. കലാസംവിധാനം മുഴച്ചു നില്‍ക്കുന്നതായി പാട്ടു രംഗങ്ങളും ചില പശ്ചാത്തലങ്ങളും.

വില്ലന്‍ ഒരു സസ്‌പെന്‍സ് ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന നിലയിലും തന്റെ നിലമൊരുക്കുവാന്‍ ശ്രമിക്കുന്നു. അഭിനേതാക്കളുടെ ഇടപെടല്‍ പല രംഗങ്ങളെയും മനോഹരമാക്കി. ചില രംഗങ്ങളില്‍ അണ്ടര്‍ പ്ലേയുടെ മനോഹാരിത മോഹന്‍ലാലിന്റെ പ്രകടനത്തെ വേറിട്ട അനുഭവമാക്കി.

ചുരുക്കത്തില്‍ വില്ലന്‍ ഒരു നല്ല സിനിമക്കുള്ള ശ്രമം തന്നെ.

loading...
NEW GEN

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.