Veeram

Posted by Dipin Mananthavady , 25 Feb, 2017

പുതുമയുള്ള ദൃശ്യഭാഷയില്‍ വ്യത്യസ്തനായ ചന്തു


നവരസശ്രേണിയിലെ ജയരാജിന്റെ അഞ്ചാമത്തെ ചിത്രമായിട്ടാണ് വീരം തീയറ്ററുകളിലെത്തിയത്. വടക്കന്‍ പാട്ടിന്റെ വീരഗാഥകള്‍ മലയാള സിനിമയില്‍ പല കാലയളവില്‍ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കണ്ടും കേട്ടും പരിചയിച്ച ചതിയന്‍ ചന്തുവിനെ പുതുമയുള്ള പരിസരത്ത് നിന്നും പുതുമയുള്ള കാഴ്ചയിലൂടെ അവതരിപ്പിക്കാനാണ് ജയരാജ് വീരത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. വിഷ്വല്‍ എഫക്ടിന്റെ ഗ്രാഫിക്‌സ് സാധ്യതകളോട് അജന്ത-എല്ലോറ ഗുഹാകളുടെ വിഷ്വല്‍ സാധ്യതകളെ കൂടി കണ്ണി ചേര്‍ത്തപ്പോള്‍ വടക്കന്‍ പാട്ടിന്റെ വിരേതിഹാസം വളരെ പുതുമയും വ്യത്യസ്തതയുമുള്ള ദൃശ്യഭാഷയിലൂടെ ജയരാജ് പരിചയപ്പെടുത്തിയിരിക്കുന്നത്.

ഷെക്‌സ്പിയറിന്റെ മാക്ബത്ത് കൂടി ടാഗ് ലൈനായി വരുന്ന ചിത്രത്തില്‍ ചന്തുവിലേയ്ക്ക് മാക്ബത്തിന്റെ ആത്മാംശങ്ങള്‍ കൂടി ചേര്‍ത്തു വയ്ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചന്തു ദുരന്ത നായകനാണോ വില്ലനാണോയെന്ന ചോദ്യത്തിനാണ് പലപ്പോഴും ചന്തുവിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരെല്ലാം ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത്. ഒരേ സമയം ദുരന്ത നായകന്റെയും വില്ലന്റെയും വൈകാരികതകളിലൂടെ ചന്തു സഞ്ചരിക്കുന്നുണ്ട്. നിസ്സഹായപ്പെടുന്ന വൈകാരികതകളിലൂടെ ചന്തു കടന്നു പോകുമ്പോള്‍ വടക്കന്‍ പാട്ടിന്റെ പാടിപ്പതിഞ്ഞ കഥാതന്തുവിന് വേറിട്ടൊരു വ്യാഖ്യാനം ചമയ്ക്കാനല്ല ജയരാജ് ശ്രമിച്ചതെന്ന് വ്യക്തമാകുന്നു. ചതിയനെന്ന ഇമേജിലേയ്ക്ക് സഞ്ചരിക്കുന്ന ചന്തുവിന്റെ മനോവികാരങ്ങളുടെ വൈകാരിക കയറ്റിറക്കങ്ങള്‍ക്കിടയിലേയ്ക്കാണ് മാക്ബത്തിന്റെ മനോഘടന കൂടി ജയരാജ് ഇണക്കി ചേര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത്. സാങ്കേതികത്വത്തില്‍ മാത്രമല്ല കഥാപരിസരത്തിലും കഥാപാത്രത്തിന്റെ മനോഘടനയിലുമെല്ലാം ധീരമായ പരീക്ഷണങ്ങള്‍ക്ക് ജയരാജ് മുതിര്‍ന്നിട്ടുണ്ട്.

സാങ്കേതിക തികവിന്റെ പിന്‍ബലത്തോടെ കളരിപയറ്റെന്ന കലാരൂപത്തിന്റെ പോരാട്ട ചരിത്രം കൂടി പറയാനുള്ള ശ്രമം വീരത്തിലുണ്ട്. ചേകവനും പടക്കുറുപ്പുമെല്ലാം നായകരും പ്രതിനായകരുമായി കടന്നു വരുന്ന വടക്കന്‍ പാട്ടിന്റെ സ്‌തോഭജനകമായ ഏട് ചാവേറുകളായി നടത്തുന്ന പയറ്റ് തന്നെയാണ്. അതിനാല്‍ തന്നെ കളരിപയറ്റിന്റെ പശ്ചാത്തലം പോലും മികവുറ്റ ദൃശ്യ സാധ്യതയാക്കി മാറ്റാന്‍ ജയരാജ് ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. വിഎഫ്എക്‌സിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയിട്ടുള്ള കളരി അഭ്യാസരംഗങ്ങള്‍ ചിത്രത്തിന്റെ സാങ്കേതിക മികവിന്റെ സാക്ഷ്യപത്രമാകുന്നുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ കളരിപയറ്റിന്റെ തന്മയത്വം ചോരാതെ കളരി അഭ്യാസരംഗങ്ങളെ ജീവസുറ്റതാക്കിയിട്ടുണ്ട്.

ധീരതയുടെ ഉത്തുംഗത്തില്‍ നിന്നാണ് ചിത്രത്തില്‍ ചന്തുവിന്റെ രംഗപ്രവേശം. അച്ഛന്റെ ജീവനെടുത്ത മലയന്റെ തലയറുത്ത് വരുന്ന ചന്തുവിലും കേളുച്ചേകവരിലും നിന്ന് തുടങ്ങുന്ന പ്രേക്ഷകന്റെ ഉദ്വേഗത്തെ ഏറിയും കുറഞ്ഞും ഒടുക്കം വരെ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. അപ്പോഴും ആദ്യ പകുതിയുടെ ചടുതല രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്. രണ്ടാം പകുതിയില്‍ ചന്തുവിന്റെയും കുട്ടിമാണിയുടെയും ഭയത്തിന്റെയും കുറ്റബോധത്തെയുമെല്ലാം മാക്ബത്ത് പരിപ്രേക്ഷ്യത്തിലേയ്ക്ക് സന്നിവേശിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പൂര്‍ണ്ണമായി വിജയിച്ചിട്ടില്ലെന്ന് വേണം വിലയിരുത്താന്‍. പക്ഷെ ഈയൊരു പോരായ്മയെ ദൃശ്യഭാഷകൊണ്ടും സാങ്കേതിക തികവുകൊണ്ടും മറികടക്കാനുള്ളൊരു കയ്യടക്കം പക്ഷെ സംവിധാകന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

വീരത്തില്‍ നായകനായി എത്തുന്ന കുനാല്‍ കപൂറിന്റെ പ്രകടനം ശ്രദ്ധേയമാണ്. ആരോമലായി എത്തുന്ന ശിവജിത് നമ്പ്യാര്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷ വയ്ക്കാവുന്ന അഭിനേതാവാണ്. കുട്ടിമാണിയുടെ വേഷത്തിലെത്തിയ ദിവിനാ താക്കൂറും ഉണ്ണിയാര്‍ച്ചയായ ഹിമര്‍ഷാ വെങ്കടസാമിയും മേശമാക്കിയില്ലെന്ന് തന്നെ വേണം പറയാന്‍. അരിങ്ങോടരായി എത്തിയ ആരനെയും എടുത്ത് പറയേണ്ടതുണ്ട്.

ക്യാമറമാന്‍ എസ്.കുമാറിന്റെ ഫ്രെയിമുകളുടെ ഭംഗി തന്നെയാണ് വീരത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ ദൃശ്യഭാഷയില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക തികവിലേയ്ക്ക് ഒരുപിടി വിദേശ കലാകാരന്‍മാരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ജയരാജിന് സാധിച്ചിട്ടുണ്ട്. ജെഫ് രോണയുടെ സംഗീതം എടുത്ത് പറയേണ്ടതാണ്. അതോടൊപ്പം തന്നെ വീരത്തിന്റെ ദൃശ്യഭാഷയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച അലന്‍ പോപ്പില്‍ട്ടണിന്റെ സ്റ്റണ്ട് കൊറിയോഗ്രഫിയും ഗംഭീരമാണ്. ടെഫര്‍ പ്രൗഡിന്റെ മേക്കപ്പും ജെഫ് ഓളമിന്റെ കളര്‍ ഗ്രേഡിംഗും വീരത്തെ ഹോളിവുഡ് സിനിമയുടെ ദൃശ്യാനുഭവങ്ങളിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram