"പുതുമഴയായി വന്നു നീ....." : പേടിപ്പെടുത്തി ആകാശഗംഗ 2

Posted by BINDU PP, 01 Nov, 2019

 

 

 

1999 ജനുവരി 26 ന് വിനയന്‍ സംവിധാനം ചെയ്ത " ആകാശഗംഗ" കേരളത്തിന്റെ തിയേറ്ററുളിൽ എത്തിയപ്പോൾ കേരളക്കരയെ മുഴുവനായി പിടിച്ചുകുലുക്കിയിരുന്നു.അന്നത്തെ പ്രേക്ഷകന് ഇത് വ്യത്യസ്ത അനുഭവമായിരുന്നു . ചിരിപ്പിച്ചും ഭയപ്പെടുത്തിയും പ്രേക്ഷകഹൃദയം കീഴടക്കിയ ആകാശഗംഗയുടെ രണ്ടാം ഭാഗം എത്തുമ്പോൾ ഏറെ പ്രതീക്ഷയിൽ തന്നെയാണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത് . ഇരുപത് വർഷം പിന്നിടുമ്പോൾ ആകാശഗംഗയുടെ രണ്ടാം ഭാഗം തിയേറ്ററിൽ എത്തിയപ്പോൾ ആദ്യ സിനിമയുടെ പതിന്മടങ്ങ് പ്രേക്ഷകനെ സംതൃപ്തനാക്കാൻ വിനയൻ എന്ന ലെജെന്റ് സംവിധായകന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. സൂപ്പർ താരങ്ങൾ ഇല്ലാതെ ഒരു സിനിമ ഇത്രയും വലിയ വിജയമായി തീരുന്നത് അന്നത്തെ കാലത്ത് ഒരു പുതിയ ചുവടുവയ്പ്പായിരുന്നു.അതെ വിജയം വീണ്ടും ആവർത്തിക്കുകയാണ് " ആകാശഗംഗ 2" ലൂടെ.

 


മാണിക്കശേ്ശരിയിലെ മായ തമ്പുരാട്ടിയും മകളും

 

ആദ്യ കഥയുടെ തുടർക്കഥ തന്നെയാണ് രണ്ടാം ഭാഗത്തിലും സംവിധായകൻ പറയുന്നത്. കോവിലകത്തെ തമ്പുരാട്ടിയായിരുന്നു മായയുടെ മകൾ ആരതിലൂടെയാണ് (വീണ നായർ )ചിത്രം മുന്നോട്ട് പോകുന്നത്. ഗര്‍ഭിണിയായിരുന്ന മായ മാസം തികഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി മരണമടഞ്ഞു. മായയുടെ കുഞ്ഞിനെ കോവിലകത്തിന് ജീവനോടെ ലഭിച്ചു. മായ പ്രസവിച്ച കുട്ടിക്ക് ഇരുപതു വയസ്‌ തികയുന്നു.എന്നാൽ പുരോഗമനവാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരിയുമായ ആരതി മെഡിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്. കോളേജ് ചെയർ പേഴ്സണായ ആരതിക്ക് ദൈവ വിശ്വാസമൊന്നും തീരെയില്ല.

കോവിലകത്തെ ദുർമരണങ്ങൾ ദുരന്തങ്ങളായി മാറിയപ്പോഴും ആതിരയുടെ അച്ഛൻ ഉണ്ണി വർമ്മ മാത്രമാണ് ജീവനോട് ഉണ്ടായിരുന്നത്.കോവിലകത്തിലെ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെ പുച്ഛമായി കണ്ടിരുന്ന ആരതിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ആകാശഗംഗ 2. ആരതിക്കൊപ്പം അവളുടെ സുഹൃത്തുക്കൾ ചിത്രത്തിന്റെ ഉടനീളം നിൽക്കുന്നുണ്ട്. ഗോപീകൃഷ്ണന്‍ (വിഷ്ണു വിനയ് ), ടൈറ്റസ് (ശ്രീനാഥ് ഭാസി ) , ജിത്തു(വിഷ്ണു ഗോവിന്ദ്. കൂട്ടുകാരുമായുള്ള ഒരു ബെറ്റിന്റെ പുറത്ത് ആത്മാവിനോട് സംസാരിക്കാൻ ആരതി പോകുന്നിടത്താണ് ചിത്രത്തിന്റെ ട്വിസ്റ്റ് ആരംഭിക്കുന്നത്. ബ്ലാക്ക് മാജിക്കിന്റെ ആൾരൂപമായി സൗമിനി ദേവിയുടെ അടുത്താണ് ഇവർ എത്തിപ്പെടുന്നത്. സൗമിനിയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർതാരം രമ്യ കൃഷ്‌ണനാണ്. നെഗറ്റീവ് ശക്തിയിലൂടെ എല്ലാം നേടിയെടുക്കുന്ന, എല്ലാത്തിനും പരിഹാരം കണ്ടെത്തുന്ന സൗമിനി ദേവിയുടെ വരവോടെയാണ് ചിത്രത്തെ കൂടുതൽ ഭീതിപ്പെടുത്തുന്നത്. ഭൈരവൻ എന്ന ശക്തിയിൽ വിശ്വസിച്ച് സർവം ഭൈരവനായി സമർപ്പിക്കുന്ന ദുർ മന്ത്രവാദിനിയായി രമ്യ കൃഷ്‌ണൻ എത്തിയപ്പോൾ സ്ക്രീൻ സ്പേസ് നിറഞ്ഞു നിൽക്കുകയായിരുന്നു. ആഭിചാരത്തിലൂടെ സർവം കൈക്കുള്ളിൽ എത്തിക്കാനുള്ള ശക്തി സൗമിനിക്ക് ഭൈരവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ചില പരീക്ഷങ്ങൾക്ക് വേണ്ടി സൗമിനികരിക്കിൽ എത്തുന്ന ആതിരയെയും കൂട്ടുകാരെയും മറ്റൊരു ശക്തി പിന്തുണ്ടർന്ന് പേടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പണ്ട് കോവിലകത്ത് ചുണ്ടു കൊന്ന ദാസിപ്പെണ്ണിന്റെ പ്രേതം വീണ്ടും പുനർജനിക്കുന്നതോടെ തിയേറ്ററിൽ മറ്റൊരു അനുഭവമാണ് ലഭിച്ചത്. മയൂരിയെയും ദിവ്യ ഉണ്ണിയേയും പല ഭാഗങ്ങളിൽ കാണിക്കുന്നത് ആകാശ ഗംഗ ഒന്നാം ഭാഗം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഗംഗ തന്നെ പ്രതികാര മൂർത്തിയായി ചടുല യക്ഷിയായി മാറി ആരതിയിൽ പ്രവേശിച്ച് മാണിക്കശ്ശേരിയിലെ അവസാന കണ്ണികളെ നശിപ്പിക്കുവാൻ എത്തുന്നു. പിന്നീട് മേപ്പാടിന്റെ ശിക്ഷ്യൻ എത്തി ( ഹരീഷ് പേരാടി ) പ്രേതത്തെ ഒഴിപ്പിച്ച് കോവിലകത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ആഭിചാരവും സാത്വികം തമ്മിലുള്ള കൂടിച്ചേരലാണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങളിൽ പറയുന്നത്. തമാശരംഗങ്ങളിൽ സെന്തിലിന്റെയും ധർമ്മജന്റേയും ചില രംഗങ്ങൾ ചിരിപ്പിക്കുന്നുണ്ട്. ബാലരാമ പുരത്തെ സ്ലാങ് സെന്തിൽ ചിരിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ പേടിപ്പെടുത്തുന്നതിനൊപ്പം ചിരിപ്പിക്കാനായി രാജാമണി, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തെസ്നി ഖാന്‍, ഹരീഷ് പേരാടി,സാജു കൊടിയന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലെ മറ്റു താരങ്ങൾ. നൂതന ടെക്നോളജി ഉപയോഗിച്ചാണ് ആകാശഗംഗ 2 ഭാഗം ഒരുക്കിയിരിക്കുന്നത്. ഗ്രാഫിക്സും അറ്റ്മോസ് ശബ്ദവ്യന്യാസവും മേക്കിംഗിലെ പ്രത്യേകതയാണ്. മികച്ച വിഷ്വല്‍ എക്സ്പീരിയന്‍സാണ് ആകാശഗംഗയിലൂടെ വിനയന്‍ ഒരുക്കുന്നത്. ബിജിപാലും ബേണി ഇഗ്നേഷ്യസും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുതുമഴയായി വന്നു നീ എന്ന ഗാനം ഇപ്പോഴും ജനമനസ്സുകളിലുണ്ട്. ഈ ഗാനത്തിന്റെ റീമിക്സ് നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.. ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷൻ.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram