ഈ അമ്പിളിയെ നമുക്ക് ചേർത്ത് പിടിക്കാം : വാ ...പോവാം .... അമ്പിളിയോടൊപ്പം !!! റിവ്യൂ

Posted by BINDU PP , 09 Aug, 2019

 

 

 


വാ ...പോവാം അമ്പിളിയോടൊപ്പം ഒരു സ്നേഹത്തിന്റെ യാത്ര പോവാം. നിരൂപക പ്രശംസ ഏറെ പിടിച്ചുപറ്റിയ ഗപ്പിക്ക് ശേഷം സംവിധായകൻ ജോൺ പോളും മലയാള സിനിമയിൽ പ്രേക്ഷകനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സൗബിനും ഒന്നിക്കുന്നത് അത് നല്ലൊരു സിനിമയുടെ പ്രതീക്ഷയാണ്. കുമ്പളങ്ങിയിലെ സജിയോടൊപ്പം വൈറസിലെ മണികണ്ഠനൊപ്പവും സുഡാനിയിലെ മജീദിനൊപ്പവും ഇനി നമുക്ക് അമ്പിളിയെ കാണാം. താനൊരു അസാധ്യ നടനെന്ന് സൗബിൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്. കമലഹാസനും മമ്മുട്ടിയും മോഹൻലാലും മാനസിക വളർച്ച കുറവുള്ള കേന്ദ്രകഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. അവരോളം വളർന്നു വർഷങ്ങൾക്ക് മുൻപ് അസിസ്റ്റൻഡ് ഡയറക്ടറായി മലയാള സിനിമയിലേക്ക് എത്തിയ സൗബിൻ ഷാഹീർ എന്ന നടൻ. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഹൃദയത്തോട് ചേർത്ത് പിടിക്കാം നമുക്ക് ഈ അമ്പിളിയെ. സ്നേഹത്തിന്റെ സുന്ദരയമായ ഒരു യാത്രയാണ് ജോൺ പോളിന്റെ അമ്പിളി. അദ്ദേഹത്തിന്റെ ആദ്യ സിനിമയിൽ കണ്ട അതെ സ്നേഹവും നന്മയും സന്തോഷവുമെല്ലാം അമ്പിളിയിലും പ്രേക്ഷകർക്ക് കാണാൻ സാധിക്കും. നിങ്ങളുടെ ലൈഫിൽ എപ്പോഴെങ്കിലും അമ്പിളി കയറിവന്നിട്ടുണ്ടാവും ...അല്ലെങ്കിൽ നിങ്ങളിൽ എപ്പോഴെങ്കിലും അമ്പിളി ഉണ്ടായിട്ടുണ്ടാവാം. നിറയെ സ്നേഹമുള്ള , എല്ലാരേയും നിഷ്കളങ്കമായി സ്നേഹിക്കുന്ന ഈ അമ്പിളിയെ നമുക്ക് നമ്മളോടൊപ്പം ചേർത്ത് പിടിക്കാം. സംവിധായകന്റെയും നായകന്റെയും കയ്യൊപ്പുള്ള ഒരൊന്നൊന്നര ദൃശ്യാനുഭവം തന്നെയാണ് ഈ ചിത്രം .

 

Image result for ambili movie

 


കശ്മീരിന്റെ തണുത്ത വിസ്മയ കാഴ്ചകളിൽ നിന്ന് തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും കശ്‍മീരിന്റെ അതെ തണുപ്പിൽ. സിനിമയുടെ ടൈറ്റലിന് ശേഷം കാണിക്കുന്നത് കട്ടപ്പനയിലെ ഹൈ റേഞ്ചിൽ തിരക്കിട്ട് കളിക്കുന്ന , കാര്യങ്ങൾ ചെയ്യാൻ ഓടുന്ന കുഞ്ഞു മനസുള്ള അമ്പിളിയിലേക്കാണ്. ഇത്തരത്തിലുള്ള ഒരു നായകനെയെല്ലാം മലയാളി പ്രേക്ഷകർ അംഗീകരിച്ചു തുടങ്ങി എന്നത് മലയാള സിനിമയുടെ മറ്റൊരു മാറ്റമാണ്. കട്ടപ്പനയിലെ മനോഹര ദൃശ്യങ്ങളിൽ അവന്റെ ചുറ്റുമുള്ള ലോകം നമ്മളെ കാണിക്കുന്നുണ്ട്. അമ്പിളിയെ ഇഷ്ടപ്പെടുന്ന എന്നാൽ ചെറിയ രീതിയിൽ അവനെ പറ്റിക്കുന്ന ചില നാട്ടിൻ പുറത്തുക്കാരെ സംവിധായകൻ നമ്മളെ പരിചയപ്പെടുത്തുണ്ട്. അവന്റെ പ്രണയവും , പ്രണയിനി ടീനയും (തൻവി ) നാഷണൽ സൈക്ലിംഗ് ചാമ്ബ്യൻ ബോബി കുട്ടനും (നവീൻ നസീം ) അവരുടെ കുടുംബവുമാണ് അമ്പിളിയെ അവിടം സ്വർഗമാക്കുന്നത്. ചിത്രത്തിലെ എല്ലാവരും ഓരോ അടയാളപ്പെടുത്തലാണ്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്ന തലങ്ങളുടെ റിയാലിസ്റ്റിക്കായ മുഖമാണ് ഡൽഹിയിൽ ജോലി ചെയ്യുന്ന ടീന എന്ന അമ്പിളിയുടെ കാമുകി.

 

Image result for ambili movie

 

 

നാഷണൽ സൈക്ലിംഗ് ചാമ്ബ്യൻ ബോബികുട്ടനുള്ള ഗംഭീര വരവേൽപ്പ് തന്നെയാണ് ആദ്യപകുതിയെ ഉഷാറാക്കുന്നത്. അമ്പിളിയുടെ അച്ഛൻ ഗണേഷ് അങ്കിളാണ് ആദ്യമായി ബോബിയെ സൈക്കിളിൽ ഇരുത്തി പഠിക്കുന്നത്. ഇവരുടെ എല്ലാം ജീവിതത്തിലെ ചില നൊസ്റ്റാൾജിക് ഓർമ്മകളെ തേടി കട്ടപ്പനയിൽ നിന്ന് ഹിമാലയിലത്തിലേക്ക് സൈക്കിളിൽ യാത്ര തിരിക്കുന്ന ബോബി കുട്ടനിൽ ആദ്യപകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതിയിൽ ആ യാത്രയിൽ സ്നേഹത്തിന്റെ പറുദ്ദിസയാവാൻ അമ്പിളിയും ചേരുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹമാണ് , നന്മയാണെന്ന് അമ്പിളി ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുകയാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലൂടെ അമ്പിളിയും ബോബിയും സഞ്ചരിക്കുന്നുണ്ട്. വിചിത്രമായ ഒരുപാട് കാഴച്ചകളും , അനുഭവങ്ങളുംപ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. സ്നേഹത്തിന് അതിർ വരമ്പുകളെ പൊട്ടിച്ചാണ് ഈ അമ്പിളിയുടെ യാത്ര. ചിത്രത്തിലെ സൗബിന്റെ സംഭാഷങ്ങളും മാനറിസവും തന്നെയാണ് ഏറ്റവും പ്രധാനമായി എടുത്ത് പറയേണ്ടത്. ചിരിപ്പിക്കുന്ന ഫ്രഷ് കോമഡികളും, കണ്ണുനനയിക്കുന്ന ചില രംഗങ്ങളും, ചിരിച്ചു കൊണ്ട് കരയുന്ന അവസാന ക്ലൈമാക്സ് രംഗങ്ങളും എല്ലാം കൂടെ കാണുമ്പോൾ ഈ അമ്പിളിയെ നമ്മളെ ചേർത്ത് പിടിക്കും.

 

Image result for ambili movie


ചിത്രത്തിൻ്റെ ക്യാമറാക്കാഴ്ചകളും അത്രമേൽ ഹൃദ്യമാണ്. ഹൈറേഞ്ച് കാഴ്ചകളിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന കുളിർമ അതേ അനുഭൂതിയോടെ അനുഭവിക്കാനാകും. ആ കാഴ്ചകൾ നമുക്ക് വേലായുധൻ നായർ. ആദ്യമുതൽ അവസാനം വരെ ചിത്രത്തെ ഒരു താളത്തിൽ ൽ കൊണ്ട് പോകുന്നതിൽ പശ്ചാത്തല സംഗീതത്തിന് നല്ലൊരു റോളുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് യുമാണ്.ശങ്കര്‍ മഹാദേവന്‍, ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, മധുവന്തി എന്നിവരാണ് ഗായകര്‍. ഇ ഫോര്‍ എന്റര്‍ടൈയ്ന്‍മെന്റ്, എ വി എ പ്രൊഡ്ക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് , ജാഫർ ഇടുക്കി തുടങ്ങിയവർ അവരവരുടെ വേഷങ്ങളെ മികച്ചതാക്കി മാറ്റിയിട്ടുണ്ട്.

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram