രക്ഷകനായി ഈ ബിഗ് ബ്രദർ..!! റിവ്യൂ വായിക്കാം

Posted by online desk , 16 Jan, 2020

 

 

 "തെളിവുകൾ എല്ലാം...നിങ്ങളുടെ ജേഷ്ഠന് എതിരാണ് ....അയാളെ ഇതുവരെ ആരും കണ്ടിട്ടില്ല" . മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ട്ക്കെട്ടില്‍ ഒരുങ്ങിയ ബിഗ് ബ്രദര്‍ ഇന്ന് തിയേറ്ററുകളിലെത്തി. മോഹന്‍ലാലിന്റെ കരിയറില്‍ മികച്ച ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. കിടിലൻ ആക്ഷൻ സീക്വൻസുകളും സസ്പെൻസും ഡ്രാമയുമെല്ലാം ചേര്‍ത്ത ഉഗ്രൻ ത്രില്ലർ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കനുള്ള 2020ലെ ആദ്യപടമാണ് ബിഗ് ബ്രദര്‍ .. പ്രഖ്യാപനം മുതല്‍ തന്നെ ബിഗ് ബ്രദര്‍ പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റേതായി പുറത്തു വന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തികച്ചും കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ഫാമിലി ആരാധകരെയും നിരാശയിലാക്കില്ല.

 

 

 

ഏറെ കാലത്തിനു ശേഷമാണ് സച്ചിദാനന്ദൻ(മോഹൻലാൽ ) നാട്ടിലെത്തിയത്. ഹൃദയബന്ധങ്ങളുടെ മധുര സംഗീതവുമായി തറവാട്ടിലെത്തിയ സച്ചിദാനന്ദനെ കാത്തിരുന്നത് പക്ഷേ പ്രശ്‌നങ്ങളുടെ കയ്പായിരുന്നു. സ്‌നേഹിച്ച് കൊതി തീരും മുമ്പേ അമ്മ നഷ്ടപ്പെട്ടപ്പോൾ ആ കൊച്ചു മനസ്‌ അനുഭവിച്ച ശൂന്യത ഇന്നും അയാളെ ഭയപ്പെടുത്തുന്നു. അമ്മയുടെ വാത്സല്യം അനുഭവിക്കാനുള്ള അതിയായ മോഹം കൊണ്ട് വീണ്ടുമൊരു വിവാഹം കഴിക്കാൻ അവൻ അച്ഛനെ നിർബ്ബന്ധിച്ചു. അങ്ങനെ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. അവർക്കും ഒരു മകനുണ്ടായിരുന്നു. രണ്ടാനമ്മയെയും മകൻ വിഷ്ണുവിനെയും(അനൂപ് മേനോൻ ) സച്ചിദാനന്ദൻ ജീവനു തുല്യം സ്‌നേഹിച്ചു. അവർ തിരിച്ചും. പിന്നീനെയും കുറെ നാൾ ചെന്നപ്പോൾ ഒരു കുഞ്ഞനിയൻ കൂടി വന്നു. മനു(സർജനോ ഖാലിദ് ). പക്ഷെ മനുവിന്റെ വളർച്ച സച്ചിദാനന്ദന് നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിതമായ ചില കാരണങ്ങൾ കൊണ്ട് സച്ചിദാനന്ദന് കുറേ കാലം കുടുംബത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു.


പിന്നിട് കൊറേക്കാലത്തിന് ശേഷം തന്റെ കുടുംബത്തിലേക്കും സന്തോഷത്തിലേക്കും തിരിച്ചുവരയുകയാണ് സച്ചിദാനന്ദൻ .എന്നാൽ വീട്ടിലെ അവസ്ഥ കണ്ട് സച്ചിയുടെ ഹൃദയം നൊന്തു. ആലോചിച്ചു നിൽക്കാൻ അയാൾക്ക് സമയമില്ലായിരുന്നു. കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കുടുംബം വീഴാതിരിക്കാൻ അയാൾ വല്ല്യേട്ടനായി മാറി. വീട്ടിലെ ഓരോരുത്തരുടേയും പ്രശ്‌നങ്ങൾ തീർക്കാൻ സച്ചി തീരുമാനിച്ചു.സച്ചിദാനന്ദന്റെ ഇളയ സഹോദരന്‍ മനുവിനെ പ്രത്യേക സാഹചര്യത്തില്‍ കാണാതാകുന്നതോടെ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു . സച്ചിദാനന്ദനെ സഹായിക്കാൻ നിഴൽപോലെ മൂന്നു കൂട്ടുകാർ ഒപ്പമുണ്ടായിരുന്നു. മഹാ കച്ചറ ടീമായിരുന്നു അവർ. അ വർക്കിടയിലേയ്ക്കാണ് ആര്യ ഷെട്ടി വരുന്നത്‌. മിർണ മേനോൻ ആണ് ഈ കഥാപാത്രമാകുന്നത്.ചിത്രത്തിൽ ഹണി റോസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അർബാസ് ഖാനും ദേവനും ചിത്രത്തിലെ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

സിദ്ധിഖിന്റെ മുൻ ചിത്രങ്ങളെപ്പോലെ ബിഗ് ബ്രദർ നൂറു ശതമാനം കോമഡി ചിത്രമല്ല. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ത്രില്ലർ ആണ്. സ്വഭാവിക ഇമോഷൻസും ഹൃൂമറുമുണ്ട്.25 കോടി ബജറ്റിലാണ് ചിത്രം.ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മനോഹരമായപ്പോൾ എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം ജിത്തു ദാമോദർ പകർത്തിയ ദൃശ്യങ്ങൾ ആണ്. ആക്ഷൻ രംഗങ്ങളിലും അതുപോലെ കളർഫുൾ ആയ ഗാന രംഗങ്ങളിലും എല്ലാം അദ്ദേഹത്തിണ്റ്റെ മികവ് പ്രകടമായി. മാത്രമല്ല ഗൗരി ശങ്കറിന്റെ എഡിറ്റിംഗും ചിത്രത്തിന് സാങ്കേതികമായി ചിത്രത്തെ ഉയർത്തി നിർത്തുന്നുണ്ട്. പക്കാ മാസ്സ് ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ബിഗ് ബ്രദർ. സിദ്ദിഖ് എന്ന സംവിധായകന്റെ ഒരു കിടിലൻ തിരിച്ചു വരവ് എന്നുതന്നെ ബിഗ് ബ്രദറിനെ നമ്മുക്ക് വിശേഷിപ്പിക്കാം. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram