വീണ്ടും കട്ട ലോക്കൽ ഫ്രം അങ്കമാലി : ക്യൂബൻ കോളനി റിവ്യൂ വായിക്കാം

Posted by Online Desk, 16 Jul, 2018

അങ്കമാലിയുടെ സംസ്കാരവും ഗ്രാമാന്തരീക്ഷത്തിലെ കോളനിവാസികളുടെ സ്നേഹവും സന്തോഷവും പ്രണയവും നൊമ്പരവും പ്രതികാരവും പിന്നെ കുറച്ച് ഹാസ്യവും ചേരുംപടി ചേർത്ത് ഒരു ഗ്രാമത്തിന്റെ പശ്ഛാത്തലത്തിൽ
അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ്  മനോജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്ത "ക്യൂബൻ കോളനി".

അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ വ്യത്യസ്ഥത പുലർത്തുന്ന,  മികച്ചതെന്ന്  പറയാവുന്ന ചിത്രമാണ് ക്യൂബൻ കോളനി. പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകിയിട്ടുള്ള ചിത്രം പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളതെന്നു് തോന്നാത്ത വിധം മികവ് പുലർത്തിയിട്ടുണ്ട്.

 

പട്ടാളക്കാരനായ നായകൻ മാർട്ടിനെ അന്വർത്ഥമാക്കിയ ഏബിൾ, നായിക അനുവിനെ അവതരിപ്പിച്ച ഐശ്വര്യ, എന്നിവർക്കൊപ്പം ബിബിയായി വേഷമിട്ട ശ്രീരാജ് എന്നിവരാണ് ക്യൂബൻ കോളനിയുടെ കഥാതന്തുക്കളെയും, കിടിലൻ  ട്വിസ്റ്റുകളെയും പ്രേക്ഷകരിലെത്തിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച ഇവർ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു.

മാർട്ടിന്റെ സുഹൃത്തുക്കളായി അഭിനയിക്കുന്ന ശ്രീരാജ്, ജിനോ, ശ്രീകാന്ത്,ഗോകുൽ എന്നിവർ തങ്ങളുടെ റോളുകൾ സമ്പന്നമാക്കി. മെസ്സിയെ അവതരിപ്പിച്ച ഗോകുലും വാസുവിനെ അവതരിപ്പിച്ച ഷിൻസും പ്രേക്ഷകരെ പലവട്ടം ചിരിപ്പിച്ചു.  വില്ലൻ  ജോപ്പനും, ആച്ചിയും ഗംബീര പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്. മാർട്ടിന്റെ സഹോദരിയായി അഭിനയിച്ച അനഘ മികവ് പുലർത്തി

കോടികൾ മുതൽ മുടക്കി ചിത്രീകരിക്കുന്ന ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരത്തെ പിന്തള്ളി വളരെ കുറഞ്ഞ ചെലവിൽ നിർമ്മിച്ച ക്യൂബൻ കോളനിയുടെ ഛായാഗ്രഹണം നിർവ്വഹിച്ച് നിലവാരമുള്ള ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ സിനോജ് അയ്യപ്പനും, സംഘട്ടനങ്ങൾക്കും വടിവാൾ / വെടിവെപ്പുകൾക്കും ഒടുവിലുള്ള ഭീകരതയെ മുറിച്ചുമാറ്റി പ്രേക്ഷകന്റെ  അഭിരുചിക്കനുസരിച്ച് ചിത്രസംയോജനം നിർവ്വഹിച്ച  എഡിറ്റർ ജോവിൻ ജോണും, ആസ്വാദ്യകരമായി സംഗീതം നൽകിയ അലോഷ്യ കാവുംപുറത്തും ക്യൂബൻ കോളനിയെ മികവുറ്റതാക്കി.

വമ്പൻ ഹിറ്റായി മാറിയ ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇടം നേടിയ ക്യാമറാമാൻ സിനോജ് അയ്യപ്പന്റെയും  എഡിറ്റർ ജോവിൻ ജോണിന്റെയും അനുഭവസമ്പത്ത് പുതുമുഖ സംവിധായകന് പിൻബലമേകിയിട്ടുണ്ട്.

കണ്ടിറങ്ങുന്ന പ്രേക്ഷകന് ചില സംശയങ്ങളും അപാകതകളും പ്രത്യക്ഷ്യമായിതന്നെ തോന്നുന്നുണ്ട്.  ചിത്രത്തിൽ കഥാപരമായി ആവശ്യമില്ലാത്ത അനിൽ എന്ന കഥാപാത്രം ചിത്രത്തിലുടനീളം പ്രേക്ഷകനെ അലോസരപ്പെടുത്തുന്നു. ചിത്രത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സമായി അനിൽ എന്ന  കഥാപാത്രം തുടക്കം മുതൽ വെറുതെ വെട്ടും കുത്തുമായി പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. കഥയുമായി ബന്ധമില്ലാത്ത അനിലിന് ചിത്രത്തിൽ അമിത പ്രാധാന്യം നൽകിയതിന്റെ പൊരുൾ പിന്നീടാണ് മനസ്സിലാകുന്നത്.
 
സംവിധായകൻ മനോജാണ് അനിലായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതെന്നറിയുമ്പോഴാണ് അനാവശ്യമായി അനിലിനെ കുത്തിത്തിരുകിയതിന്റെ "ഗുട്ടൻസ് " പ്രേക്ഷകൻ തിരിച്ചറിയുന്നത്. സംവിധാനത്തിൽ ശ്രദ്ധ ചെലുത്തേണ്ട സംവിധായകൻ തന്റെ കന്നി സംരഭത്തിൽ അഭിനയിക്കാൻ ശ്രമിച്ചതും തന്റെ കഥാപാത്രത്തിന് അനാവശ്യ പ്രാധാന്യം  നൽകിയതും മൂലം സംവിധാനത്തിൽ പോരായ്മകൾ കടന്നു കൂടി.  

അടൂർ ഭാസി ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന, ഡിക്ടറ്റീവുമായി ബന്ധപ്പെട്ട സീനുകൾ സിനിമയിൽ കുത്തിത്തിരകിയത് ചിത്രത്തിന് കളങ്കമായി മാറി. ചിത്രത്തിന് ഷൂട്ടിംഗ്‌ കാലയളവു മുതൽ വൻ പ്രചാരം ലഭിച്ചെങ്കിലും റിലീസിംഗിന് പ്രചാരം ഒട്ടും തന്നെയുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ ചിത്രം തീയറ്ററിൽ വന്നത് അധികം ആളുകൾ അറിഞ്ഞതുമില്ല.

തീയറ്ററുകളിൽ ചെയ്ത പ്രചരണമാകട്ടെ,  വില്ലൻ കഥാപാത്രങ്ങളുടെയും സംവിധായകന്റെയും സംഘട്ടനങ്ങളൂടെ ക്രൂരമുഖങ്ങൾ  മുൻനിർത്തിയുള്ളതായിരുന്നു. ഇത് ചിത്രം കാണാൻ തീയറ്ററുകളിലെത്തിയ കുടുംബ പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും അവർ മറ്റു ചിത്രങ്ങൾ കണ്ടുമടങ്ങുകയും ചെയ്യും. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ സംവിധായകന്റെ സെൽഫ് പ്രമോഷൻ ഒഴിവാക്കാമായിരുന്നു എന്നു് അഭിപ്രായപ്പെടുന്നു.

മുകളിൽ സൂചിപ്പിച്ച പോലെ  ഒഴിവാക്കാമായിരുന്ന ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും വളരെ കുറഞ്ഞ ചെലവിൽ ഒരു ചിത്രത്തെ വിജയത്തിലെത്തിച്ച സംവിധായകൻ മനോജ് അഭിനന്ദനമർഹിക്കുന്നുണ്ട്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram