"ഇത് പക്കാ കളർഫുൾ എന്റെർറ്റൈനെർ" !!! ധമാക്ക റിവ്യൂ വായിക്കാം

Posted by ONline desk , 02 Jan, 2020

 

 


ഒറ്റ വാക്കിൽ പറഞ്ഞ ഈ ധമാക്ക " അടിപൊളി കളർ ധമാക്കയാണ്" .ഇവിടെ കോമഡിയുണ്ട് , റോമൻസുണ്ട് , ട്രാജഡിയുണ്ട് , അടിപൊളി പാട്ടുകൾ ഉണ്ട്, ഐ എസ് എല്ലും ഫുട്ബോളും ബ്ലാസ്റ്റേഴ്സും ക്രിക്കറ്റും സച്ചിനും സെവാഗും ശക്തിമാനും ഒക്കെച്ചേർന്ന് ഒരടിപൊളി "ധമാക്ക " തന്നെയാണ് ഒമർ ലുലു പുതുവർഷത്തിൽ ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാറ് ലവ് യൂത്തുന്മാരെ മാത്രം ഫോക്കസ് ചെയ്തിരുന്നെങ്കിൽ ധമാക്ക അടിപൊളി ഫാമിലി ചിത്രമാണ്. ഓരോ ഫാമിലിയിലും സംഭവിക്കുന്ന ചില ചെറിയ കാര്യങ്ങൾ വളരെ കോമഡിയായി സിമ്പിളായി അവതരിപ്പിക്കുന്നതിൽ ഒമർ ലുലു വിജയിച്ചുവെന്ന് പറയാം. ഒട്ടേറെ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ ആദ്യമായി നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ മുകേഷ്, ഉർവശി, നിക്കി ഗൽറാണി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത കൈയ്യടി നേടി.

Image may contain: 5 people, people smiling, people standing, wedding, tree and outdoor

ചിത്രത്തിലെ നായകൻ ഇയോ (അരുൺ കുമാർ ). ബിടെക് പഠനം പൂർത്തിയാക്കിയ ഇയോ, സപ്‌ളി എഴുതിയെടുക്കാനുള്ള ശ്രമത്തിലാണ് . ജീവിതത്തിൽ രക്ഷപ്പെടാൻ മറ്റൊരു വഴിയും തെളിയാതെ നിൽക്കുന്ന സമയത്ത് ഇയോയെ തേടി ഒരു കല്യാണാലോചന വരുന്നു . വിവാഹബന്ധം വേർപെടുത്തിയ കോടീശ്വരിയായ യുവതിയുമായുള്ള ആലോചന . പേര് ആനി (നിക്കി ഗൽറാണി ) രക്ഷപെടാൻ ഇതേ വഴിയൊള്ളൂവെന്ന് ഇയ്യോയുടെ അപ്പൻ പറയുമ്പോൾ ഇയ്യോ ദേഷ്യപ്പെടുന്നു. തനിക്ക് രണ്ടാം കെട്ടുകാരിയെ വേണ്ടെന്ന് പറയുന്നു. എന്നാൽ ഫാമിലിയുടെ നിർബന്ധത്തിൽ വഴങ്ങി ഇയോ പെണ്ണുകാണാൻ പോവുന്നു. കോടിശ്വരിയായ ആ പെൺകുട്ടി അതി സുന്ദരിയായിരുന്നു. ആനിയെ കണ്ടയുടയെ ഇയോ ഫ്ലാറ്റായി. കല്യണത്തിന് ഡബിൾ ഒക്കെ പറയുന്നു.

Image may contain: 3 people, people smiling, text and outdoor

അങ്ങനെ അവർ വിവാഹിതരാവുന്നു. അപ്പോഴാണ് തനിക്ക്  ഹണിമൂൺ ഇംപൊട്ടൻസി ബാധിച്ച കാര്യം ഇയോ തിരിച്ചറിഞ്ഞത്.  അത് തന്റെ ദമ്ബതിക ജീവിതത്തേ വല്ലാതെ ബാധിക്കാൻ തുടങ്ങിയപ്പോൾ ഇയോ ഓരോ കുഴിയിലും പോയി ചാടാൻ തുടങ്ങി. അതിനെയെല്ലാം രസകരമായി ചിത്രീകരിച്ചിട്ടുണ്ട് . സാമൂഹിക പ്രസക്തിയുള്ള ഗൗരവമേറിയ വിഷയം വളരെ സിമ്പിളായി കോമഡിയായി ഒമർ ലുലു ധമാക്കയിലൂടെ പറയുന്നു. കുട്ടികൾ ഉണ്ടാകില്ലെന്ന് വിഷമിച്ചിരിക്കുന്ന സമയത്ത് ഇയോയുടെ അമ്മ(ഉർവശി ) രണ്ടാമത് ഗർഭിണിയാകുന്നത് . ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു. ഇയോ അനുഭവിക്കുന്ന മാനസിക സംഘർഷണങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. എല്ലാത്തിനും അവസാനം ഉണ്ടാവുന്ന ഗംഭീര ട്വിസ്റ്റിൽ ചിത്രം ഒരു ഫെസ്റ്റിവൽ മോഡിലേക്ക് പോകുന്നു.

Image may contain: 1 person, car

 


ദാമ്പത്യ ജീവിതത്തിൽ അനുഭവിക്കുന്ന ഇത്തരം അസ്വസ്ഥകളെ മുതലെടുക്കുന്ന ഒരുപാട് വ്യാജൻ ഡോക്ടർമാർക്ക് നേരെ ചിത്രം വിരൽ ചൂണ്ടുന്നുണ്ട്. ഇന്ന് കേരളത്തിൽ സർക്കാർ അശുപത്രികൾ എന്നാൽ മികച്ച ഗുണനിലവാരത്തിൽ പ്രവർത്തിക്കുന്നവയാണ്.വിദ്യാഭത്തിൽ ആയാലും എക്സ്പീരിയൻസിൽ ആയാലും കേരളത്തിലെ ഏറ്റവും മികച്ച ഡോക്ടർമാർ ഉള്ളതും അവിടെ തന്നെ. പക്ഷെ പലപ്പോഴും ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട് വ്യജന്മാരെയാണ് ആശ്രയിക്കാറുള്ളത്. അങ്ങനെ പറ്റിക്കപ്പെട്ടിട്ടുള്ള ഒരുപാട് ദമ്ബതികൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും.

Image may contain: motorcycle

ഇന്നസെന്റ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ ഷാലിൻ സോയ തുടങ്ങിയവരും ഈ ചിത്രത്തിൽ ആഘോഷമാക്കും . മുകേഷും ഇന്നസെന്റും ഒരുമിച്ചുള്ള നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.തരികിട സാബു  വില്ലൻ വേഷത്തിൽ  അടിപൊളിയായി. ക്യാമറ സിനോജ് പി അയ്യപ്പന്‍, സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത് . ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം.  ഒമർ ലുലുവിന്റെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഒരു ഔട്ട് ആന്റ് ഔട്ട് ഫാമിലി എന്റർടെയ്നറാണ് ധമാക്ക .

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram