ദുൽഖറിന്റെ കന്നിയാത്ര അത്യുഗ്രൻ :കര്‍വാൻ റിവ്യൂ

Posted by Bindu PP , 03 Aug, 2018

 

 

 

കര്‍വാന്‍ എന്ന ചിത്രം മലയാളികൾക്ക് എങ്ങനെ പ്രിയപെട്ടാവുന്നതെന്നതിൽ ഒറ്റ ഉത്തരമേ ഉള്ളു അത് മലയാളികളുടെ യുവതാരം ദുൽഖർ സൽമാന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റമാണ്. ഒരു കിടിലം കര്‍വാന്‍ യാത്രയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഒരാളുടെ മരണവും അതിലൂടെ യുള്ള യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. ഇര്‍ഫന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് കര്‍വാനില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചത്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം റോണി സ്‌ക്രൂവാലയാണ് നിര്‍മിച്ചത്.കര്‍വാന്‍ തികച്ചും ഒരു റോഡ് മൂവിയാണ്. റോഡ് മൂവികളോട് ദുൽഖറിന് പ്രത്യേക ഇഷ്ടമുണ്ട്. 

 

ഫോട്ടോഗ്രാഫറാവാനുള്ള ആഗ്രഹം അച്ഛന്‍റെ സമ്മര്‍ദ്ദം മൂലം ഉപേക്ഷിച്ച്‌ ഐടി മേഖലയില്‍ കസ്റ്റമര്‍ റിലേഷന്‍സ് പ്രൊഫഷണലായി ജോലി ചെയ്യേണ്ടിവന്ന ആളാണ് അവിനാശ് രാജ് പുരോഹിത് (ദുല്‍ഖര്‍ സല്‍മാന്‍). അപ്രതീക്ഷിതമായി അയാള്‍ക്കൊരു ഫോണ്‍കോള്‍ വരുന്നു. തീര്‍ഥയാത്രയ്‍ക്ക് പോയ അച്ഛന് അപകടമരണം സംഭവിച്ചുവെന്നറിയിക്കാന്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ളതാണ് ആ കോള്‍. എന്നാല്‍ കൊറിയര്‍ കമ്ബനിയുടെ പിഴവുമൂലം അയാള്‍ക്ക് ലഭിക്കുന്നത് അപകടത്തില്‍ തന്‍റെ അച്ഛനൊപ്പം മരണപ്പെട്ട, ഫോര്‍ട്ട്കൊച്ചി സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹവും. അച്ഛന്‍റെ മൃതദേഹത്തിനായി, അപരിചിതയായ സ്ത്രീയുടെ മൃതദേഹവുമായി ജോലി ചെയ്യുന്ന ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് മറ്റ് രണ്ടുപേര്‍ക്കൊപ്പം ഒരു വാനില്‍ അവിനാശ് നടത്തുന്ന യാത്രയാണ് കര്‍വാന്റെ കഥ മുന്നോട്ട് കൊണ്ടുപോവുന്നത്.

 


സിനിമയുടെ പകുതിയിലേറെയും കേരളമാണ്, പ്രധാനമായും കൊച്ചി. എന്നാല്‍ മനോഹരമായ ഫ്രെയ്‍മുകള്‍ക്ക് വേണ്ട പശ്ചാത്തലം എന്നതിനപ്പുറമുള്ള പരിഗണനകളിലൊന്നുമല്ല കേരളം ചിത്രത്തില്‍. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ത്തന്നെ സിനിമയെന്തെന്ന് പ്രേക്ഷകര്‍ മനസിലാക്കിയെടുക്കും, എന്നതാവും കര്‍വാന്‍ ഒരുക്കുമ്ബോള്‍ സംവിധായകന്‍ ആകര്‍ഷ് ഖുറാന നേരിട്ട വലിയ വെല്ലുവിളി. അപ്രതീക്ഷിത കഥാപാത്രമൊന്നുമല്ലെങ്കിലും ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്ന വാന്‍ ഡ്രൈവറാണ് സിനിമയെ മടുപ്പില്‍ വീഴാതെ പലപ്പൊഴും കാക്കുന്നത്. ദുല്‍ഖര്‍ ഇര്‍ഫാന്‍ നായിക മിഥില പല്‍ക്കര്‍ കെമിസ്ട്രി ചിത്രത്തില്‍ നന്നായി വന്നിട്ടുണ്ട്. ദുൽഖറിന്റെ ആദ്യസിനിമയെന്നത് കണ്ടിരിക്കുന്ന പ്രേക്ഷകന് മനസിൽവില്ല. അവിനാശ് എന്ന കാധ്യപത്രത്തെ അത്രത്തോളം ഉൾകൊണ്ട സൂക്ഷ്മമായി ദുൽഖർ കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം കണ്ടിറങ്ങുമ്പോൾ നിറഞ്ഞ ഒരു അനുഭൂതി മനസ്സിൽ വന്നു നിറയും ആരാധകരുടെ.

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram