എവിടെ: ഈ കാലഘട്ടം ആവശ്യപ്പെടുന്ന ചിത്രം-റിവ്യു വായിക്കാം

Posted by mathew, 04 Jul, 2019

മലയാള സിനിമാ ലോകത്തിന് എന്നും ഓര്‍ത്തിരിക്കാവുന്ന ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച മൂന്ന് പ്രൊഡക്ഷന്‍ ഹൗസുകള്‍ ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നു..അവര്‍ക്കായി ബോബിസഞ്ജയ് കൂട്ടുക്കെട്ട് കഥയൊരുക്കുന്നു..നിരവധി സീരിയലുകളിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ കെ.കെ രാജീവ് ആ സിനിമ സംവിധാനം ചെയ്യുന്നു. റിലീസിന് മുന്നേ മലയാളി സിനിമാ പ്രേമികള്‍ എവിടെ എന്ന ചിത്രത്തിനായി കാത്തിരുന്നതിന്റെ കാരണങ്ങളായിരുന്നു ഇവയൊക്കെ. നിറക്കൂട്ട്, ന്യൂഡല്‍ഹി, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ആകാശദൂത്, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളൊക്കെ ഒരുക്കിയ നിര്‍മ്മാണ കമ്പനികളില്‍ സിനിമാ പ്രേമികള്‍ക്കുള്ള വിശ്വാസവും പ്രതീക്ഷയും അത്രമേല്‍ ശക്തമാണ്. മലയാള സിനിമാസ്വാദകരുടെ എല്ലാ പ്രതീക്ഷകളെയും അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാല്‍ക്കരിക്കുന്നതാണ് എവിടെ എന്ന ചിത്രം.

Image result for evide malayalam movie

 

കാണാതായ സ്വന്തം ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ജെസിയുടെ കഥയാണ് എവിടെ. ഡ്രംസ് പ്ലെയറായ സഖറിയയെ ഒരു ദിവസം കാണാതാവുന്നു. ഒന്നര മാസമായിട്ടും തിരികെയെത്താതാകുന്നതോടെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തുന്ന ജെസിയിലൂടെയും മകന്‍ ലിന്‍ സഖറിയ എന്ന തൊമ്മിയിലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്. സഖറിയായുടെ തിരോധാനത്തെപ്പറ്റി പോലീസുകാരോട് പങ്ക് വെയ്ക്കാനാവാത്ത ചിലത് ഒരു ഘട്ടത്തില്‍ ജെസി മനസ്സിലാക്കുന്നു. അവിടുന്നങ്ങോട്ട് ജെസിയും സഖറിയായുടെ അപ്പനായ കുട്ടിച്ചനും സഖറിയായെ തേടി നടത്തുന്ന യാത്രയാണ് എവിടെ.

 

Image may contain: 5 people, people smiling, text

ഒരു ത്രില്ലര്‍ സ്വഭാവം സൃഷ്ടിക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും ആദ്യം മുതല്‍ക്കെ തന്നെ ചിത്രം വിജയിച്ചിട്ടുണ്ട്. സഖറിയയെ തേടിയുള്ള ജെസിയുടെ യാത്രയില്‍ പ്രേക്ഷകരെയും പങ്കുകാരാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആ യാത്രയില്‍ ജെസിയുടെ മുന്നിലേക്കെത്തുന്ന ഓരോ കഥാപാത്രങ്ങളും ഒരു തരി പോലും മുഷിച്ചിലില്ലാതെ ചിത്രത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.

 

Image may contain: 1 person, smiling, plant, tree, outdoor and nature

ആശാ ശരത്തിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് എവിടെയിലെ ജെസി. അത്രമേല്‍ തന്മയത്വത്തോടെയാണ് ജെസിയായി സ്‌ക്രീനില്‍ അവര്‍ പകര്‍ന്നാടിയിരിക്കുന്നത്. കാണാതായ സ്വന്തം ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങുന്ന ഭാര്യ തന്റെ യാത്രയില്‍ നേരിടുന്ന പ്രതിസന്ധികള്‍, കൃതൃമത്വങ്ങളൊന്നുമില്ലാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ആശാ ശരത്തിന് കഴിഞ്ഞിട്ടുണ്ട്. ആശാ ശരത്തിനൊപ്പം ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞുനിന്ന പ്രേം പ്രകാശിന്റെ കുട്ടിച്ചന്‍ എന്ന കാഥാപാത്രവും തിയേറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകരുടെ ഉള്ളില്‍ തങ്ങി നില്‍ക്കുന്നതാണ്. അസാമാന്യ പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള പ്രകടനം തന്നെയാണ് അദ്ദേഹത്തിന്റേത്. ചിത്രത്തിന്റെ രസച്ചരട് പൊട്ടാതെ കഥയെ ഓരോ നിമിഷവും മുന്നോട്ട് നയിച്ചതും ജെസിയും കുട്ടിച്ചനും തന്നെയാണ്. സഖറിയായുടെയും ജെസിയുടെയും മകനായി എത്തിയ ഷിബിന്‍ ബെന്‍സനും മികച്ചു നിന്നു. തന്റേത് മാത്രമായ അഭിനയ പാടവത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ബൈജു സന്തോഷ് എവിടെയിലും മോശമാക്കിയില്ല. ആദ്യ പകുതിക്ക് ശേഷമെത്തുന്ന സുരാജ് വെഞ്ഞാറമൂടും കഥയിലെ അതിപ്രധാനമായ ഒരു വേഷം അവിസ്മരണീയമാക്കിയിട്ടുണ്ട്.

 

ബോബിസഞ്ജയ് കൂട്ടുക്കെട്ടിന്റെ കഥയെ ശക്തമായൊരു സന്ദേശം നല്‍കുന്നൊരു ചിത്രമായി മാറ്റാന്‍ സി.കൃഷ്ണന്റെ കെട്ടുറപ്പുള്ള തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നൗഷാദ് ഷെരീഫിന്റെ ഫ്രെയിമുകള്‍ ചിത്രത്തിന്റെ ദൃശ്യചാരുത പ്രേക്ഷകരിലേക്ക് ആഴത്തില്‍ പതിയാനും വളരെയധികം സഹായിച്ചിട്ടുണ്ട്. രാജേഷ് കുമാറിന്റെ എഡിറ്റിംഗ് മികവും മൂഡ് നഷ്ടപ്പെടാതെ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചു. ദൃശ്യങ്ങളോടൊപ്പം ചേര്‍ന്ന് പോകുന്ന തരത്തില്‍ ചിത്രത്തിന് സംഗീതമൊരുക്കാന്‍ ഔസേപ്പച്ചനും സാധിച്ചിട്ടുണ്ട്.

Image may contain: 2 people, people smiling, people standing, beard and outdoor

കാലഘട്ടം ആവശ്യപ്പെടുന്ന തരത്തിലുള്ളൊരു വിഷയത്തെ കൃത്യമായും അര്‍ഥവത്തായും കാണികളിലേക്കെത്തിക്കാന്‍ കഴിഞ്ഞിടത്താണ് എവിടെ നിര്‍ബന്ധമായും തിയേറ്റര്‍ കാഴ്ച ആവശ്യപ്പെടുന്ന ചിത്രമാകുന്നത്. എല്ലാ തരം സിനിമാസ്വാദകരേയും ഒരേപോലെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മയും.

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram