ഇത് ഉല്ലാസിന്റെ ജീവിതകഥ : ഗാനഗന്ധർവൻ റിവ്യൂ വായിക്കാം

Posted by Deepa Manoharan, 27 Sep, 2019

പഞ്ചവർണ്ണതത്തയുടെ അതിഗംഭീര വിജയത്തിന് ശേഷം മമ്മൂട്ടി എന്ന അഭിനയ പ്രതിഭയെ നായകനാക്കി രമേഷ് പിഷാരടിയും ഹരി. പി. നായരും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ഗാനമേളയിൽ അടിച്ചുപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായി നമ്മുടെ പ്രിയങ്കരനായ മമ്മൂട്ടി എത്തുന്നു.  പേര് സൂചിപ്പിക്കുന്ന പോലെ പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമല്ല ഗാനഗന്ധർവൻ എന്നും  മലയാളികളുടെ സ്വന്തം ഗാനഗന്ധർവനുമായി ഈ  ചിത്രത്തിനുയാതൊരു ബന്ധവുമില്ലായെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

വളരെ രസകരമായൊരു വിഡിയോയിലൂടെയായിരുന്നു രമേശ്‌ പിഷാരടി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.  മമ്മൂക്കയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളിലൂടെയെല്ലാം കടന്നു പോകുന്ന ടീസറും.  അതുകൊണ്ട് വളരുന്ന ഒരു  കുട്ടിയും..... ടീസറിന്റെ അവസാനം തന്റെ പുതിയ സിനിമയുടെ ടൈറ്റിലും പരിചയപ്പെടുത്തിയ രമേഷ് പിഷാരടി ശരിക്കും അക്ഷരാർഥത്തിൽ മമ്മൂക്ക ആരാധകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചതും.  അതി ഗംഭീരമായ ഫസ്റ്റ്  ലുക്ക്‌ പോസ്റ്റർ പ്രേക്ഷകരിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നുവല്ലോ?  ഇതിൽ മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ സൂപ്പർ ഹീറോ പദവിയെക്കാളും ഉപരി വളരെ സാധാരണക്കാരനും എന്നാൽ അതിനോടൊപ്പം തന്നെ മനസ്സിൽ ഒരായിരം നന്മകൾ സൂക്ഷിക്കുകയും ചെയ്യുന്ന കലാസാദൻ ഉല്ലാസിനെ തന്നെയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.

അവതരണത്തിൽ എക്കാലവും പുതുമകൾ കൊണ്ടുവരാൻ ആത്മാർഥമായി ശ്രമിക്കുന്ന രമേശ്‌ പിഷാരടി തന്നെ രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവനിലും അതെ തിയറി തന്നെയാണ് സൂക്ഷ്മമായി അപ്ലൈ ചെയ്തിരിക്കുന്നതും...  ഇതിനോടകം തന്നെ ഉന്ത് സോങ് എന്നപേരിൽ പുറത്തിറങ്ങിയ ഗാനത്തിനും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു.  
മമ്മൂക്കയെ കൂടാതെ ഒരു കൂട്ടം പ്രഗത്ഭരായ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്....  ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചും വേറിട്ടു നിൽക്കുന്നു...

ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങുന്ന ചിത്രത്തിൽ പ്രേക്ഷകരെ ആദ്യം തന്നെ മുൾമുനയിൽ ആഴ്ത്തിക്കൊണ്ട്  എത്തുന്ന പോലീസുകാരിലൂടെയാണ് ഈ ചിത്രം പുരോഗമിക്കുന്നത്.  ആദ്യം തന്നെ സർപ്രൈസ്‌ നൽകി കൊണ്ട് തുടങ്ങുന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നതും.
ഒരു സാധാരണ മനുഷ്യൻ അയാളുടെ ചില പ്രത്യേകത സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മകൊണ്ടുമാത്രം അത്ര സാധാരണ മല്ലാത്ത സംഭവങ്ങളിലൂടെ  കടന്നുപോകുന്ന രീതിയിലൂടെയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.  അത് വളരെ മനോഹരമായി തന്നെ പറയാൻ സാധിച്ചിട്ടുണ്ട് എന്നുള്ളതും എടുത്തു പറയേണ്ട വസ്തുതയാണ്.പിന്നീടുള്ള നിമിഷങ്ങളിൽ സെക്കന്റ്‌ ഹാഫിൽ എത്തുമ്പോഴേക്കും.  പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്നതിനോടൊപ്പം അതെ സന്ദർഭത്തിൽ തന്നെ വളരെ രസകരമായ നർമ്മ മൂഹുർത്തങ്ങളിലൂടെ ഉള്ള ചിത്രത്തിന്റെ പോക്ക് പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നതും.

ഇതിൽ മമ്മൂക്കയുടെ മകളായി അഭിനയിച്ചിരിക്കുന്ന സൗമ്യ  എന്ന  സാനിയ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.   എന്നിരുന്നാലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ  സൂപ്പർ മെഗാസ്റ്റാർ മമ്മൂക്കയെക്കാളും മുകളിൽ നിറഞ്ഞു നിൽക്കുന്നത് കലാസദൻ ഉല്ലാസ് തന്നെയാവും എന്നുള്ളതിൽ  നിന്നും  തന്നെ അദ്ദേഹം ഈ കഥാപാത്രത്തോട് കാണിച്ച നീതി എത്രമാത്രമാണെന്നും നമുക്ക് മനസിലാക്കി തരും

ഹരീഷ് കണാരനും.,  അശോകനും,  എല്ലാം
പ്രേക്ഷരെ അക്ഷരാർത്ഥത്തിൽ കൈയിലെടുത്തുവെന്നു തന്നെ പറയാം.  മമ്മൂക്കയോടൊപ്പം തന്നെ മുഴുനീള രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട മനോജ്‌ കെ ജയനും,  വളരെ നല്ല പെർഫോമൻസ് തന്നെയാണ്  കാഴ്ച വച്ചിട്ടുള്ളതും.  പ്രധാനമായും 4 നായികമാരുള്ള ചിത്രത്തിൽ എല്ലാവരും അവരുടെയും റോളുകൾ മികച്ചതാക്കിയിട്ടുണ്ട്.  

സെക്കന്റ്‌ ഹാഫിന്റെ പകുതിയിൽ എത്തുന്ന അനാമിക എന്ന കഥാപാത്രം വളരെ മികച്ചതും മനോഹരവുമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.അതിനുശേഷമുള്ള ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കാൻ ഈ  അനാമിക എന്ന കഥാപത്രത്തിനു കഴിഞ്ഞിട്ടുണ്ട്  സുരേഷ് കൃഷ്ണയും മമ്മൂട്ടിയും ചേർന്നുള്ള സ്ടണ്ട് സീൻ  നിറഞ്ഞ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.   തികച്ചും അർത്ഥവത്തായ ഒരു സിനിമ തന്നെയാണ്  ഗാനഗന്ധർവൻ എന്നുള്ളതിൽയാതൊരു സംശയവും ഇല്ല...  സമൂഹത്തിലെ നന്മ തിന്മകളെ  ചൂണ്ടികാണിക്കുന്നു..... എന്നാൽ ഒരു കോമഡി  ഫാമിലി എന്റർടൈൻമെന്റ് തന്നെയാണ്  മമ്മൂക്കയുടെ ഗാനഗന്ധർവൻ.  വർണനകൾക്കുമപ്പുറം ഒരു പ്രേക്ഷകൻ എന്ന നിലയിൽ,  അതിലും ഉപരി ഒരു  സിനിമ ആസ്വാദകൻ എന്ന നിലയിൽ ഈ ചിത്രം നേരിട്ട് കണ്ട് അനുഭവിക്കുമ്പോഴാണ്  ഗാനഗന്ധർവൻ എന്ന സിനിമയുടെ വിജയം അർത്ഥവത്താകുന്നതും.

അഴകപ്പൻ ഛായാഗ്രഹണവും,  ലിജോപോൾ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന  ഗാനഗന്ധർവന്  സംഗീതമൊരുക്കിയിരിക്കുന്നത് ദീപക് ദേവാണ്.  ഇച്ചായീസ് പ്രൊഡക്ഷന്സും,  രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കിയിരിക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി ശങ്കർ രാജ്,  സൗമ്യ രമേശ്  എന്നിവർ ചേർന്നാണ്.  ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്  ചിത്രത്തിന്റെ വിതരണം.

മാനുഷിക മൂല്യങ്ങൾക്ക് വളരെയധികം വിലനൽക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിക്കുകയും അതുപോലെ തന്നെ നമ്മുടെ എല്ലാം കണ്ണുകളിൽ പല സന്ദര്ഭങ്ങളിലും ഈറനണയിക്കാൻ  ഇതിന്റെ കഥക്കും,  തിരക്കഥക്കും കഴിഞ്ഞിട്ടുണ്ട്.  സർവോപരി മമ്മൂക്ക ആരാധകർക്കായി മാസ് രംഗങ്ങളും ചേർത്തു വെച്ചു  തന്നെയാണ് ഈ  ചിത്രം ഒരുക്കിയിരിക്കുന്നതും.  ഇതിനു മുന്നേ ഇറങ്ങിയ ടീസറിനും,  ട്രെയിലറിനും എല്ലാം തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത് എന്നിരിക്കെ....  മമ്മൂട്ടി,  രമേഷ് പിഷാരടി കോമ്പോ പ്രേക്ഷകർ വളരെ ആകാംഷയോടെയായിരുന്നു കാത്തിരുന്നതും.... ഇതിൽ 100% നീതിപുലർത്താൻ ഇതിന്റെ കഥക്കും തിരക്കഥക്കും കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് നിസംശയം പറയാം...  ഈ  സമൂഹത്തിൽ നമ്മൾ പലയിടങ്ങളിലും കണ്ടുമറന്ന മുഖങ്ങളുമായി കലാസദൻ  ഉല്ലസിനു വളരെയധികം സാമ്യം  തോന്നുന്നതും സിനിമയുടെ വിജയം തന്നെയാണ്.



loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram