പേടി പെടുത്തി ഇഷ : ഇഷ റിവ്യൂ വായിക്കം

Posted by Sivi Sasidharan, 29 Feb, 2020

 

 പ്രേതം ഉണ്ടോ എന്ന് നമ്മൾക്കു പലർക്കും തോന്നുന്ന  തോന്നലാണ്. അതിനു ഒരു ചെറു ഉത്തരവുമായായി ആണ് ജോസ് തോമസ് സംവിധാനം ചെയ്ത  ഇഷ ആദ്യം ചർച്ച ചെയ്യുന്നത്. പണ്ട് കാലത്ത് യക്ഷികൾ എന്ന് പറഞ്ഞാൽ വെള്ള സാരിയും കൂർത്ത പല്ലുകളും രക്ത ദാഹികളുമായിരുന്നു. എന്നാൽ ഇഷയിൽ ഒരു പുതുഭാവമുള്ള പ്രേതാനുഭവമാണ് സംവിധായകൻ ജോസ് തോമസ് ഒരുക്കിയത്.

മനോഹരമായ ഒരു എസ്റ്റേറ്റിൽ ഒരു കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ തുടങ്ങുന്ന ചിത്രം പിന്നീട് പല ദുരൂഹതകളും  ചുരുളഴിയുകയും അത് പ്രേക്ഷകർരെ   പേടിപ്പെടുത്തുകയും അതോടൊപ്പം ആവേശം കൊളിക്കുകയും ചെയ്യുന്നു.  നൂതനമായ ശബ്ദ സംവിധാനം കൊണ്ടും കമ്പ്യൂട്ടർ ഗ്രാഫിക്സ് കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുവാൻ ഇഷ എന്ന ഈ ചിത്രത്തിന് കഴിഞ്ഞു. ഹോളിവുഡ് ഹൊറർ ചിത്രങ്ങളുടെ രീതിയിൽ ഡാർക്ക് മിസ്റ്ററികൾ ഒളിപ്പിച്ച ഈ ചിത്രം മലയാളത്തിൽ ഒരു പുതു ഹൊറർ ചിത്രമായി മാറി.

 




മലയോരത്തെ എസ്റ്റേറ്റ് ഉടമയായ മാർട്ടിന്റെ രണ്ടാം വിവാഹത്തിൽ ഉണ്ടായ എയ്ഞ്ചലിൻ്റെ സ്വഭാവത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, എയ്ഞ്ചലിന്റെ അമ്മയും മാർട്ടിനും തമ്മിലുള്ള വിവാഹമോചിതമായ  ഘട്ടത്തിലാണ് ഈ മാറ്റങ്ങൾ ശ്രദ്ധിക്കുന്നത്. തന്റെ അച്ഛൻറെയും അമ്മയുടെയും വിവാഹം മോചിതമായത്തിനു ശേഷം എയ്ഞ്ചലിന് ബാധ കൂടുന്നതും പിന്നീട ആ എസ്റ്റേറ്റിൽ നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളുമാണ് ഇഷ എന്ന ഈ  ചിത്രം പറയുന്നത്.



ചിത്രത്തിനെ മുന്നോട്ട് കൊണ്ട് പോയ ഇമത്യാസ് മുന്നവർ എന്ന കഥാപാത്രം ചെയ്ത കിഷോർ സത്യയുടെ അഭിനയം  ശ്രദ്ദേയമായി. ഇമത്യാസ് മുന്നവർ എന്ന ഒരു പാരാനോര്മൽ ഇൻവെസ്റിഗേറ്റർ ആയാണ് കിഷോർ സത്യ  അഭിനയിക്കുന്നത്. ഇഷയിൽ  ഒരു മുഴുനീള നായക കഥാപാത്രമാണ് കിഷോർ സത്യ ചെയ്തത്. എയ്ഞ്ചലിലെ ബാധയുടെ ദുരൂഹതകളും ഒളിഞ്ഞിരിക്കുന്ന സംഭവവികാസങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഇമത്യാസ് മുന്നവരിലെ കഥാപാത്രം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു എന്ന് തന്നെ പറയാം.   

 

 

 

 സാധാരണ മലയാള ഹൊറർ ചിത്രങ്ങളിലുള്ള ശബ്ദസംവിധാനമല്ല ഇഷയിൽ ഒരുക്കിയിരിക്കുന്നത്. മറിച്ച് ഹോളിവുഡ് ചിത്രങ്ങളിലുള്ളപോലെ സമയ സന്ദര്ഭങ്ങൾക്കനുസരിച്ച് നിഗൂഢതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു വ്യത്യസ് ശബ്ദസംവിധാനമാണ് ഇഷയിൽ
അവതരിപ്പിച്ചിരിക്കുന്നത്. "ഒന്ന് കൊതിപ്പിച്ചു കടന്നു കളഞ്ഞാലോ" എന്ന് ഒരു ചിത്രത്തിൽ പറയുന്നപോലെ  പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ട് വന്നു പിന്നീട് നൂതന ശബ്ദസംവിധാനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുവാൻ ആണ് അണിയറപ്രവർത്തകർ ശ്രമിച്ചത് അത് വിജയിച്ചതിനുള്ള ഉദാഹരണമാണ് പ്രേക്ഷകർക്ക് ഉണ്ടായ ഞെട്ടലുകൾ സൂചിപ്പിക്കുന്നത്. 

 

മാർഗരറ്റ് ആന്റണി, അനിൽ , ബേബി അവനി, അഭിഷേക് വിനോദ് എന്നിവർ അവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തു. പ്രേതം ഉണ്ടോ എന്നും അതിനു ശാസ്ത്രിയമായി തന്നെ ഉള്ള ഒരു പരിജ്ഞാനം പ്രേക്ഷകർക്ക് മുന്നിൽ കാട്ടിയാണ് ജോസ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നത്. സുകുമാർ എം.ഡിയുടെ ചടുലമായ ഛയാഗ്രഹണം പ്രേക്ഷകരെ പേടിപെടുത്തുവാൻ സഹായിച്ചു. കൂടാതെ വി സാജന്റെ എഡിജിറ്റിങ് കഥയെ ശീഘ്രഗതിയിൽ കൊണ്ടുപോയി. ഇൻവെസ്റ്റിഗേറ്റിവ് ഹൊറർ ത്രല്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണേണ്ട ഒരു സിനിമയാണ്  "ഇഷ"   

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram