നഞ്ചകോട്ടൈക്കാരെ കരയിപ്പിച്ചവരുടെ നെഞ്ചുകലക്കാൻ കൽക്കി അവതരിച്ചു !!! മാസ്സ് റിവ്യൂ വായിക്കാം......

Posted by Bindu pp , 08 Aug, 2019

 

 

 


നഞ്ചകോട്ടൈക്കാരുടെ കണ്ണീരൊപ്പാൻ വന്നതല്ല , കരയിപ്പിക്കുന്നവരുടെ തലയടിച്ച് പൊളിക്കാനാണ് ഈ ഇൻസ്‌പെക്ടർ കൽക്കി എത്തിയിരിക്കുന്നത്. പൂരാണത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അധർമ്മം വാഴുന്നിടത് ഭഗവാൻ വിഷ്ണു യശസ്സിൽ കൽക്കി എന്ന നാമത്തിൽ അവതരിക്കും. അധർമ്മത്തെ ഇല്ലാതാക്കി നല്ലൊരു ലോകത്തെ സൃഷ്ടിക്കുന്ന ഈ കൽക്കി നഞ്ചകോട്ടൈക്കാരുടെ മാത്രമല്ല ഓരോ മലയാളികളുടെ ഉള്ളിലും സ്ഥാനം പിടിച്ചിരിക്കുന്നു. ടോവിനോ തോമസിന്റെ കട്ട മാസ് ചിത്രംതന്നെയാണ് കൽക്കി. ഈ വർത്തമാന കാലത്തിൽ കൽക്കിയുടെ അവതാരം പാവപ്പെട്ട ജനതയെ സംരക്ഷിക്കാനാണ്. ചുറ്റുമുള്ള രാഷ്ട്രീയ കോമരങ്ങളിൽ നിന്ന് ഗുണ്ടകളിൽ നിന്ന് എല്ലാം രക്ഷ കവചവുമായാണ് കൽക്കി എത്തിയിരിക്കുന്നത്. നവാഗതകർക്ക് സ്ഥാനം കൊടുക്കുന്ന ലിറ്റിൽ ബിഗ് ഫിലിംസ് ഇതാ പ്രവീൺ പ്രഭറാം എന്ന സംവിധായകനെ മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുകയാണ്. ഇതൊരു പക്കാ അക്ഷൻ ത്രില്ലർ ചിത്രമാണ്.മലയാള സിനിമ ഇന്നേവരെ കാണാത്ത ആക്ഷൻ പോലീസ് ചിത്രം. തെലുങ്ക് സിനിമകളിൽ മാത്രം കാണുന്ന കിടിലം ആക്ഷൻ ത്രില്ലർ രംഗങ്ങൾ. തിയേറ്ററിൽ നിന്നിറങ്ങുന്ന എല്ലാ ആരാധകരും ചിത്രം രോമാഞ്ചിഫിക്കേഷനെന്ന് ഒന്നടങ്കം പറയുന്നു.

Image result for kalki tovino

 

അമർനാഥ് (ശിവജിത്ത് പത്മനാഭൻ ) ഡി വൈ പി നേതാവിന്റെ കാലിനടിയിലാണ് നഞ്ചകോട്ടൈ എന്ന ഗ്രാമം.പേരിനെന്ന പോലെ ഒരു പോലീസ് സ്റ്റേഷൻ . അമർനാഥിന്റെ ഗുണ്ടകളാണ് ആ ഗ്രാമം ഭരിക്കുന്നത്.അവിടെയുള്ള പാവപ്പെട്ട ജനങ്ങളെയെല്ലാം ഊരുവിലക്ക് നൽകി നാട് കടത്തിയ അമർനാഥ് അധാർമ്മികതയുടെ മൂർത്തീഭാവമാണ്. ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്ന ചില പോലീസുകാരും , അന്നാട്ടിലെ പാവം ജനതയും. പോലീസ് ആയിട്ട് ഇതെല്ലം കണ്ടുനിൽകേണ്ടി വരുന്ന അവസ്ഥയിൽ സ്വന്തം ജീവിതം അവസാനിപ്പിക്കുന്ന വൈശാഖൻ(ഇർഷാദ് ) നിസഹായതയുടെ മുഖമായി കാണാം. എ ഐ സി പി പാർട്ടിയും ഡി വൈ പിയും ഏറ്റുമുട്ടുന്ന യുദ്ധഭൂമിയിലേക്കാണ് സംഹാരഭാവമായി ഇൻസ്‌പെക്ടർ കൽക്കി എത്തുന്നത്. ടോവിനോ തോമസിന്റെ എൻട്രി സീൻ മുതൽ അവസാന സീൻ വരെ സ്‌ക്രീനിൽ കംപ്ലീറ്റ് മാസാണ്.

Image result for kalki tovino


ആരുടെയും കണ്ണീരൊപ്പിയെടുക്കാനല്ല താൻ വന്നിരിക്കുന്നത് , കരയിപ്പിക്കുന്നവന്റെ തലവെട്ടി പൊളിക്കാനെന്ന മാസ് ഡയലോഗ് പോലെയാണ് ചിത്രത്തിന്റെ ആദ്യമുതൽ അവസാനം വരെ. പോലീസ് സ്‌റ്റേഷന് മുന്നിലെ ആ ജനമൈത്രി ഞാനിങ്ങു എടുക്കുക .... ഇത് ഇനി പോലീസ് സ്റ്റേഷനാണ് ജനമൈത്രി നമുക്ക് വേണ്ടെന്ന് പറയുന്നിടത്തൊക്കെ നിറഞ്ഞ കൈയ്യടിയാണ് ടോവിനോക്ക് കിട്ടിയത്. ഇലക്ഷൻ അന്തരീക്ഷത്തിലേക്കാണ് നഞ്ചകോട്ടൈക്ക് കൽക്കി എത്തുന്നത്. അന്നേവരെ നിസ്സഹരായി നിന്ന പോലിസുക്കാരെല്ലാം ഫുൾ പവറോടുകൂടിയാണ് മുന്നോട്ട് പോവുന്നത്. ആ ഗ്രാമത്തിലെ സകല ദുഷ്ട ശക്തികളെയും ശുദ്ധികലശം നടത്തി നഞ്ചകോട്ടൈക്കാരുടെ നഞ്ചകോട്ടൈയായി കൽക്കി തിരികെ നൽകുന്നു. രൗദ്ര ഭാവത്തിൽ നിറഞ്ഞു നിൽക്കുന്ന ടോവിനോയുടെ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നായകനോളം പിടിച്ചുനിൽക്കുന്നു വില്ലൻ അമർനാഥ്‌ ചിത്രത്തിന്റെ മറ്റൊരു മുഖമാണ്. വില്ലനും നായകനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരെ നോക്കണമെന്ന കണ്ഫ്യൂഷന് പ്രേക്ഷകർക്ക് ഉണ്ടാകുന്നുണ്ട്. അത്രക്ക് അക്തമായ വില്ലനും നായകനുമാണ് കൽക്കിയുടെ പ്രധാന ആകർഷണം.

Image result for kalki tovino


അമർനാഥിന്റെ സഹോദരിയായി എത്തുന്ന സംയുക്ത മേനോൻ ശെരിക്കും ഞെട്ടിക്കുന്നുണ്ട്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സംയുക്ത ഡോ . സംഗീത എന്ന വേഷത്തിൽ എത്തുന്നത്. വേഷവിധാനത്തിനായാലും , പക്വതയാർന്ന അഭിനയ ശൈലിയിൽ ആയാലും നടി തകർത്തിട്ടുണ്ട്. സുധീഷ്, സൈജു കുറുപ്പ്, ഹരീഷ് ഉത്തമൻ, കെ പി എ സി ലളിത, ജയിംസ് ഏലിയ, അഞ്ജലി നായര്‍, അപര്‍ണ നായര്‍, എന്നിവർക്കും മികച്ച റോളുകൾ നൽകുകയും അതെല്ലാം അവർ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. പ്രവീണിനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സിനിമയെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് യാണ് സംഗീതം ഒരുക്കിയത്. കണ്ണിനു കുളിർമ നൽകുന്ന ക്യാമറ കാഴ്ച്ചകൾ സമ്മാനിച്ചത് ഗൗതം ശങ്കറാണ് . .ദിലീപ് സുബ്ബരയന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷൻ തന്നെയാണ് കൽക്കിയെ കൽക്കിയാക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി , പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram