പ്രണയം..സൗഹൃദം..ഹൊറർ..കോമഡി.. : മനോഹരമായ കിനാവള്ളി റിവ്യൂ വായിക്കാം.....

Posted by online desk , 27 Jul, 2018

 

 

 

ഓർഡിനറി , മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി തീയേറ്ററുകളിൽ എത്തി .
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയൻ എഡിറ്റിങും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ റിവ്യൂ വായിക്കാം

യുവത്വത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കട്ട കോമ്പിനേഷനിൽ തമാശയും പേടിയും അളവൽപം പോലും മാറാതെ ചേർത്തൊരുക്കിയ ഒരു ക്ലീൻ ഫാമിലി എന്റെർറ്റൈനെർ ഹൊറർ മൂവി എന്ന് വേണം കിനാവള്ളിയെ വിശേഷിപ്പിക്കാൻ .ഓർഡിനറി , മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾ കുടുംബ പ്രേക്ഷകരും യുവാക്കളും തിയേറ്ററുകളിൽ ആഘോഷമാക്കിയ ചിത്രങ്ങളാണ്. പ്രേക്ഷകരുടെ ഹൃദയം മനസ്സിലാക്കി വീണ്ടും യുവ ഹൃദയങ്ങളിൽ സംവിധായകൻ സുഗീത് ആഘോഷമൊരുക്കുകയാണ് കിനാവള്ളിയിലൂടെ ..
അടുത്ത സുഹൃത്തുക്കളായ ആറു പേരുടെ നല്ല സൗഹ്രദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞു ആരംഭിക്കുന്ന കിനാവള്ളി ഹ്യൂമറും ഹൊററും കലർത്തി രണ്ടുമണിക്കൂർ ആസ്വാദകനെ ആസ്വാദനത്തിന്റെ മുൾമുനയിൽ നിര്ത്തുന്നു..
മികച്ച കാഴ്ച ഭംഗി പുലർത്തുന്ന സിനിമയിലെ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചം

സംവിധായകൻ ഒഴികെ സിനിമയുടെ മിക്ക അഭിനേതാക്കളും അണിയറപ്രവർത്തകരും പുതുമുഖങ്ങളാണ്
അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നീ പുതുമുഖ താരങ്ങളെയാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളാക്കുന്നത് എന്നാൽ അഭിനയംകൊണ്ട് എല്ലാവരും മികച്ചു നിന്ന് എന്ന് തന്നെ വേണം പറയാൻ കൂടാതെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പുതുമുഖങ്ങളാണ്..
കുടുംബസമേതം ഇരുന്ന് കാണാന്‍ പറ്റിയ ഒരു ചിത്രമാണിത് എന്നതിൽ സംശയമില്ല മാത്രവുമല്ല കിനാവള്ളി ക്ലീൻ സർട്ടിഫിക്കറ്റ് സിനിമയാണ് ,വളരെ ചുരുക്കം ഹൊറർ സിനിമകൾക്ക് മാത്രമേ ക്ലീൻ സർട്ടിഫിക്കറ്റ് കിട്ടാറുള്ളു

നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത്, മംഗൾ സുവർണൻ, ശ്രീ സായി സുരേന്ദ്രൻ എന്നിവർ ഈണം പകരുന്നു. ഏഴു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിൽ രാമഴയോ.., പനിമലരോ.., കള്ളക്കഥക്കാരാണെ.., ആരാരും കാണാതെ.., എന്നീ ഗാനങ്ങൾ യൂട്യൂബിൽ ഹിറ്റാണ്. ഈ ഗാനങ്ങളുടെ ദൃശ്യങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

പോസ്റ്ററിലും പാട്ടിലുമൊക്കെ മലയാളികളെ ആശയകുഴപ്പത്തിലാക്കിയ ആ കള്ളക്കഥ തന്നെയാണ് കിനാവള്ളിയുടെ ഹൈലൈറ്റും സംവിധായകന്റെ മികവും ...
പക്ഷെ
എന്താണ് ആ കള്ളകഥ ??
കിനാവള്ളിയിൽ ഒളിച്ചിരിക്കുന്ന ആ കള്ളകഥ എന്താണെന്ന് അറിയാൻ ചിത്രം തിയേറ്ററുകളിൽ തന്നെ പോയി കണ്ടറിയണം
ചിരിച്ചു പേടിച്ചാസ്വദിക്കാൻ പോന്ന ഒരു വല്യ കള്ളകഥ കിനാവള്ളിയിൽ ഒളിച്ചിരുപ്പുണ്ട്
അതെന്താണെന്നറിയാൻ കൂട്ടുകാർക്കും ഫാമിലിക്കുമൊപ്പം
ധൈര്യമായി ടിക്കറ്റെടുക്കാം

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram