കൂടിയിരുന്ന് കാണാൻ "കൂടെ" എത്തി

Posted by Muhammad Firshad, 14 Jul, 2018

നസ്രിയയുടെ തിരിച്ചു വരവും, ബാംഗ്ലൂർ ഡേയ്സ് എന്ന വിജയ ചിത്രത്തിന് ശേഷം അഞ്ജലിമേനോന്റെ സംവിധാനവും, പൃഥ്വി രാജ് പാർവ്വതി കോമ്പിനേഷനും,തുടങ്ങി  പുറത്തിറങ്ങിയ പാട്ടുകളും, ലൊക്കേഷൻ വിഡിയോകളും കുറച്ചൊന്നുമല്ല കൂടെ എന്ന സിനിമക്ക് പ്രേക്ഷകർക്കിടയിൽ ഓളമുണ്ടാക്കിയത് ..... ഏറെ കാത്തിരിപ്പിനൊടുവിൽ ചിത്രം ജൂണ്‍ പതിനാലിന് തിയേറ്ററുകളിലെത്തി

ഒറ്റ വാക്കിൽ പറഞ്ഞാൽ ഫീൽ ഗുഡ് മൂവി പക്ഷെ ഒറ്റവാക്കിൽ പറഞ്ഞു തീരില്ല എന്നത് മറ്റൊരു വാസ്തവം ,
ന്യൂജൻ സിനിമാ  നവോധാനങ്ങള്‍കളിക്കിടയില്‍  അകപ്പെട്ടു നഷ്ടപ്പെട്ടുപോയ മലയാള സിനിമയുടെ കുടുംബ പശ്ചാത്തലങ്ങളെ നിലവാരമുള്ള ദൃശ്യ ഭംഗിയോടും ഇളം പച്ചപ്പോടുകൂടിയും അവതരിപ്പിച്ചിരിക്കുകയാണ് അഞ്ജലി മേനോൻ എന്ന ഡയറക്ടർ .
പുറത്തു വിട്ടിരിക്കുന്ന ടീസറുകളിലും പോസ്റ്ററുകളിലും  നസ്രിയയെയാണ് കൂടെയുടെ പ്രധാന കഥാപാത്രമായി   അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും  പൃത്വിരാജും പർവ്വതിയുമാണ് നായികാ നായകമാർ ചിത്രത്തിൽ  പ്രിഥ്വിരാജിന്റെ അനിയത്തി ആയിട്ടാണ് നസ്രിയ വേഷമിട്ടിരിക്കുന്നത് ഇവരെ കൂടാതെ സംവിധായകൻ രഞ്ജിത്തും മാല പാർവ്വതിയും ഇവരുടെ  മാതാപിതാക്കളായി അഭിനയിക്കുന്നുണ്ട്  

തീർത്തും വ്യക്തിബന്ധങ്ങളുടെയും കുടുംബ പശ്ചാത്തലങ്ങളുടെയും കഥപറയുന്ന കൂടെ  തുടക്കം വിഷാദപൂർണ്ണമാണെങ്കിലും കഥ പുരോഗമിക്കുന്നതിനോടൊപ്പം തമാശയും സന്തോഷവും ഇടകലർന്ന് വരുന്നുണ്ട്.  നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് നസ്രിയ എത്തുന്നതെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ താരത്തിന്റെ മാറ്റ് കൂടിയിട്ടേയുള്ളു എന്ന് ഈ ചിത്രം കണ്ടിറങ്ങുമ്പോൾ നമ്മൾക്ക് തോന്നും മൈ സ്റ്റോറിയുടെ വിമർശനങ്ങളെ കാറ്റിൽ പറത്തി പ്രിഥ്വി ,നസ്രിയയുടെ ചേട്ടൻ ജോഷ്‌ ആയി ജീവിച്ചു .സോഫി എന്ന കഥാപാത്രത്തെയാണ് പാർവ്വതി കൈകാര്യം ചെയ്തിരിക്കുന്നത് ആദ്യ പകുതിയിൽ കാര്യമായിട്ടൊന്നും  അഭിനയികുവാന്‍ പാര്‍വ്വതിക്ക് കഴിഞ്ഞില്ലെങ്കിലും കഥ ക്ലൈമാക്സിലേക്കെത്തുമ്പോൾ പാർവ്വതി തന്റേതായ മുദ്ര പതിപ്പിച്ചു . അച്ഛൻ വേഷം രഞ്ജിത്തും നന്നായി ചെയ്തു. അഭിനയത്തിന്റെ കാര്യത്തില്‍ ആരും തന്നെ പിന്നോട്ട് പോയിട്ടില്ല എന്ന് തന്നെ പറയാം.

കണ്ണിനു കുളിര്‍മ്മ ഏകുന്ന ഒരു നിറമാണ്  പച്ച നിറം. കൂടെയുടെ മറ്റൊരു പ്രത്യേകതയും പച്ച നിത്തിന്റെ ടിൻറ്സും ഷൈഡ്‌സും കൊണ്ടുള്ള കളർ ടോണ് ആണ് അധികവും ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഇത് കാഴ്ചക്കാർക്ക്  ഒരു ശാന്തമായ കാഴ്ചാനുഭവം സൃഷ്ടിക്കുന്നു
പറവയുടെ ക്യാമെറാമാനായ ലിറ്റിൽ സ്വായമ്പ് ആണ് കൂടെയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കഥയ്ക്കും സാഹചര്യങ്ങൾക്കുമനുസരിച്ചുള്ള ഷോട്ടുകളും സീനുകളും പകർത്തിയെടുത്തതിൽ  ലിറ്റിൽ സ്വായമ്പിന് വിജയിച്ചു.

തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങൾക്കിടയിൽ കുടുംബബന്ധങ്ങൾക്ക് വിലകല്പിക്കാതെ പോകുന്നവരുടെ  കണ്‍തുറപ്പിക്കുന്ന കഥയാണ് കൂടെ എന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാം

സന്തോഷത്തോടെ കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും കുടുംബത്തെ സ്നേഹിക്കുന്നവർക്കും കു ടുംബത്തോടുകൂടിയിരുന്നു  കൂടെ കാണാം  ആസ്വദിക്കാം

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram