നിറം മാറുന്ന കുഞ്ഞിരാമന്റെ കുപ്പായം

Posted by PT Muhammed Sadik, 19 Jul, 2019

 

 

ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റാന്‍ വരം ചോദിച്ചത് നാറാണത്തു ഭ്രാന്തനാണ്. അക്കഥ കേട്ട് നമ്മള്‍ ഒരുപാട് ചിരിച്ചു. മണ്ടത്തരം ചെയ്യുന്നവരെ നാറാണത്ത് ഭ്രാന്തനാക്കി നമ്മള്‍ പിന്നെയും രസിച്ചു. ആ ഉപമ പിന്നീട് പല സിനിമകളിലും സാഹിത്യങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്.. ഏറ്റവും പൊളിറ്റിക്കലായി ആ ഉപമ, ഉപയോഗിക്കേണ്ട സ്ഥലത്ത് ഉപയോഗിച്ചു കണ്ടത് സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ കഥയെഴുതി സംവിധാനം ചെയ്ത കുഞ്ഞിരാമന്റെ കുപ്പായം എന്ന ചലച്ചിത്രത്തിലാണ്. മതംമാറ്റവും ഘര്‍വാപസിയുമൊക്കെ വലിയ വിഷയങ്ങളായിക്കൊണ്ടിരിക്കുന്ന് ഒരു കാലത്ത് മതം മാറ്റത്തെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്ന പമ്പര വിഢ്ഢിത്തമാണെന്ന് സിനിമ സമര്‍ഥിക്കുന്നു. ചായക്കടയിലിരുന്നു പഴയ വിപ്ലവകാരി ഹസനായി മാറിയ കുഞ്ഞിരാമനെ കുറിച്ച് ചോദിക്കുന്ന ആ ചോദ്യം അസ്സലായി: ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയ ആള്‍ എവിടെയെന്നാണ് അയാള്‍ പരിഹസിക്കുന്നത്.

 

Image result for ക�ഞ�ഞിരാമന�റെ ക�പ�പായം



ഊമക്കുയില്‍ പാടുന്നു എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സിദ്ദീഖ് ചേന്ദമംഗല്ലൂരിന്റെ രണ്ടാമത്തെ ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം. മതവും മതപരിവര്‍ത്തനവും സമൂഹത്തില്‍ ഒരു രോഗമായി മാറിക്കൊണ്ടിരിക്കുന്നത് എങ്ങിനെയെന്ന് പരിശോധിക്കുന്ന ചിത്രം വിശ്വാസത്തെ കച്ചവടം ചെയ്യുന്ന സിദ്ധന്മാരുടെ പൊള്ളത്തരങ്ങളും വെളിച്ചത്തു കൊണ്ടു വരുന്നു. 

 

Image result for ക�ഞ�ഞിരാമന�റെ ക�പ�പായം



പെണ്ണിനേയും പരിസ്ഥിതിയേയും സമൂഹം എത്രമാത്രം കരുതണമെന്നും ചിത്രം ഓര്‍മിപ്പിക്കുന്നു. സമപ്രായക്കാരൊക്കെ കല്യാണം കഴിഞ്ഞു പോകുമ്പോഴും മതിയാവോളം പഠിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിരാമന്റെ മകളും ചിട്ടിപ്പിരിവിനു വരുന്ന സ്ത്രീയും എപ്പോഴെങ്കിലും തനിച്ചാകേണ്ടി വരുമ്പോള്‍ തളര്‍ന്നു പോകരുതെന്നു വാശിയുള്ളവരാണ്. ഒരു സുപ്രഭാതത്തില്‍ കുഞ്ഞിരാമന്‍ പെട്ടെന്ന് അപ്രത്യക്ഷനാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുധ വല്ലാതെ തളര്‍ന്നു പോകുന്നുണ്ട്. പുരുഷന്റെ അഭാവത്തില്‍ പട്ടിണിയിലായിപ്പോകുന്ന പെണ്ണിനേയും മക്കളേയും അവതരിപ്പിക്കുമ്പോള്‍ ഒരു കൈത്തൊഴിലെങ്കിലും കൈവശമുണ്ടെങ്കില്‍ ഒരു നേരമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കാന്‍ പറ്റുമെന്നു ചിത്രം ഓര്‍മപ്പെടുത്തുന്നുണ്ട്.

 

Image result for ക�ഞ�ഞിരാമന�റെ ക�പ�പായം

തലൈവാസല്‍ വിജയും സജിത മഠത്തിലുമാണ് പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധേയമായ ഒരു വേഷത്തില്‍ സംവിധായകന്‍ മേജര്‍ രവി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുതുമുഖങ്ങളായ ലിന്‍ഡ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര തുടങ്ങിയവരും മെ്ച്ചപ്പെട്ട അഭിനയം കാ്‌ഴ്ചവെക്കുന്നു.

 

Image result for ക�ഞ�ഞിരാമന�റെ ക�പ�പായം


സിറാജിന്റെ സംഗീതത്തില്‍് മഖ്ബൂലും സിതാരയും പാടിയ പി.കെ. ഗോപിയുടെ ഗാനങ്ങള്‍ മനോഹരമായിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥയുടെ ജീവ താളം നിലനിര്‍ത്തുന്ന രാജേഷിന്റെ ക്യാമറയും ശ്രദ്ധേയമാണ്. 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram