ഇത് ജസ്റ്റ് ഫോർ ഫൺ അല്ല , ഒരു യമണ്ടൻ കളിയാണ് : മാര്‍ഗ്ഗംകളി റിവ്യൂ

Posted by Bindu PP , 02 Aug, 2019

 

 

 

ഒരു മാർഗ്ഗവുമില്ലാതെ വരുമ്പോൾ കളിക്കുന്ന ആ കളി പൊളിച്ചു ! ഒരു കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിന് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത് ബിബിന്‍ ജോര്‍ജ് നായകനായ മാര്‍ഗ്ഗംകളി ഇന്ന് തിയേറ്ററിൽ എത്തിയപ്പോൾ നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്. ഇതൊരു പ്രണയത്തിന് വേണ്ടി കളിച്ച പൊല്ലാപ്പ് കളിയാണ്. ചിരിക്കാനും ചിന്തിക്കാനും ഏറെയുള്ള ഈ കഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിമിക്രി താരവും നടനുമായ ശശാങ്കന്‍ ആണ്. ഒരു പഴയ ബോംബ് കഥയ്ക്കും ഒരു യെമണ്ടൻ പ്രേമകഥയ്ക്കും ശേഷം തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്ജ് മുഖ്യവേഷത്തിൽ എത്തുമ്പോൾ നായികമാരായി എത്തുന്നത് രണ്ടുപേരാണ്. മലയാളികളുടെ സ്വന്തം നമിത പ്രമോദും , തമിഴ് ചിത്രം 96 ലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗൗരി കിഷനുമാണ്. ആത്മാർത്ഥ പ്രണയത്തിന് വേണ്ടി ഏതറ്റം വരെ പോകുന്ന സച്ചിയുടെ കഥയാണ് മാർഗം കളി.

Image result for margamkali


മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ശബ്ദത്തോടുകൂടിയാണ് കഥ തുടങ്ങുന്നത്. ഹോസ്പിറ്റലും , ഗർഭിണികൾക്കിടയിൽ നിന്ന് അവൻ പറയുന്ന കഥയാണ് ഇത്. ഒരിക്കലും ജനിക്കില്ലായിരുന്ന അവൻ അവന്റെ കഥ പറയുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. സംഗീതത്തിലും വാദ്യോപകരണങ്ങളിലും താൽപ്പര്യമുള്ള രമണൻ നായരുടെയും (സിദ്ദിഖ്) ചിത്രക്കാരിയായ ചന്ദ്രികയുടെയും (ശാന്തികൃഷ്ണ) മകനാണ് ഭിന്നശേഷിയുള്ള സച്ചിദാനന്ദൻ (ബിബിൻ ജോർജ്). സ്കൂൾ കാലഘട്ടത്തിലെ സച്ചിക്ക് കുറെ ആവശ്യക്കാരണ് . അവന്റെ കൈപ്പടയിൽ ലൗ ലെറ്റർ എഴുതിയാൽ പെണ്ണ് വീണിരിക്കുമെന്നാണ് പൊതുവെയുള്ള സംസാരം. സാമ്പത്തിക ഭദ്രതയുള്ള അവന്റെ കുടുംബം. ജോലിക്ക് പോവാൻ ആഗ്രഹിക്കുന്ന സച്ചിയേ എങ്ങും വിടാതെ നിർത്തുന്ന അച്ഛനും അമ്മയും. അച്ഛനും അമ്മയും ഇരുപത് വർഷമായി പരസ്പരം മിണ്ടാതെ ആ വീട്ടിൽ കഴിയുന്നു. എല്ലാത്തിനും ഇടനിലക്കാരനായി സച്ചിയുടെ ആവശ്യം ആ വീട്ടിൽ ഉണ്ട്. മലയാള സിനിമ ഇന്നേവരെ കാണാത്ത അച്ഛനും അമ്മയുമാണ് രമണനും ചന്ദ്രികയും. മകൻ പറയുന്ന സെന്റിമെന്റസിനെപോലും കോമഡിയാക്കി എടുക്കുന്ന അച്ഛനും അമ്മയും.

 

Image result for margamkali


വീട് പോലെ തന്നെ അവൻ ഏറ്റവും പ്രധാപ്പെട്ടതാണ് അവന്റെ ഫ്രണ്ട്‌സ്. ചെറുപ്പം മുതൽ ഒപ്പമുള്ള ലെസ്സി ഷോപ്പ് നടത്തുന്ന ടിക്ടോക് ഉണ്ണി (ഹരീഷ് ), അവൻ സ്നേഹത്തോടെ പി എ എന്ന് വിളിക്കുന്ന മുഴുകുടിയനായ ആന്റപ്പൻ (ബൈജു) നാട്ടുകാർ ഇദ്ദേഹത്തെ റീലോഡ് ആന്റപ്പൻ എന്ന് വിളിക്കും. ഇവർ രണ്ടുപേരുമാണ് സച്ചിയുടെ വീടല്ലാത്ത മറ്റൊരു ലോകം . ഒരു നഷ്ടപ്രണയത്തിന്റെ വേദനയിൽ ഇനി തന്റെ ജീവിതത്തിൽ ഒരു പെണ്ണിലെന്ന് ശപഥം ചെയ്യുന്ന സച്ചിയുടെ ജീവിതത്തിലേക്ക് കയറിവരുന്ന മാലാഖയാണ് ഊർമിള (നമിത പ്രമോദ് ). മറ്റു പല ലക്ഷ്യത്തോടുകൂടി ഊർമ്മിളയെ പ്രണയിക്കുന്ന സച്ചിയാണ് ആദ്യപകുതിയിൽ എങ്കിൽ . രണ്ടാം പകുതി തന്റെ ആത്മാർത്ഥ പ്രണയത്തെ ഊർമ്മിളയെ അറിയിക്കാനുള്ള പെടാപാട് പ്പെടുന്ന സച്ചിയും കൂട്ടരും തിയേറ്ററിൽ പൊട്ടിച്ചിരി ഉണ്ടാക്കി.ഈ പ്രണയത്തിന് വേണ്ടി കളിച്ച കളികളാണ് മാർഗംകളി. ചിരിപ്പിക്കുന്ന ആദ്യപകുതി ആണെങ്കിൽ രണ്ടാംപകുതിയിൽ ചിലതെല്ലാം ഹൃദയത്തിൽ തൊടുന്നുണ്ട്.

 

 

Image result for margamkali
ശാരീരികമായ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടക്കുന്ന ബിബിൻ ജോർജ് എന്ന നായകൻ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. നായികയായെത്തിയ നമിത പ്രമോദും നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നുണ്ട്. നമിത പ്രോമോദിന്റെ സിനിമ ജീവിതത്തിൽ ഈ കഥാപാത്രം ഏറ്റവും മികച്ച് നിൽക്കുന്നതാണ്.ബൈജു ചെയ്ത കഥാപത്രം ചിത്രത്തിൽ വളരെയേറെ പ്രാധന്യമുള്ള ഒന്നാണ്. ബൈജു എന്ന നടന്റെ ഗംഭീര തിരിച്ചുവരവായി ഈ ചിത്രത്തെ കാണാം. ഹരീഷ് കണാരൻ പതിവ് തെറ്റിക്കാതെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ബിന്ദുപണിക്കർ, അനു ജോസഫ്, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബോഡി ഷേമിംഗ് സംഭാഷണങ്ങളുടെ അതിപ്രസരം പ്രേക്ഷകർക്ക് അരോചകമായി തോന്നാം. എന്നാൽ മറ്റൊരു ഭാഗത്ത് പെണ്ണിന്റെ സൗന്ദര്യമല്ല, അതിനു പിറകിലെ മനസ്സാണ് കാണേണ്ടതെന്ന് പ്രേക്ഷകന് പറഞ്ഞുവെക്കുന്നുണ്ട്. അഭിനേതാക്കൾ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് , അസാധ്യമായ ഫലിതം മാർഗ്ഗംകളിയെ പ്രേക്ഷകരോട് കൂടുതൽ അടുപ്പിക്കുന്നുണ്ട്.

 

 

Image result for margamkali
അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട രണ്ടു കാര്യങ്ങളാണ് , കുട്ടനാടൻ മാർപാപ്പയുടെ സംവിധായകൻ ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വിജയിച്ചുവെന്ന് തന്നെ പറയണം.ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram