മായാനദി റിവ്യൂ : സകലം മായ

Posted by VGN, 22 Dec, 2017

 

 


ആഷിക് അബു എന്ന സംവിധായകന്‍ ഇടക്കാലത്തേക്കെങ്കിലും പ്രേക്ഷകരില്‍ സൃഷ്ടിച്ച വിശ്വാസ്യത അദ്ദേഹത്തിന്റെ ഓരോ സിനിമളെയും വന്‍ പ്രതീക്ഷകളുടെ തുഞ്ചത്തെത്തിക്കുന്നു. അതു തന്നെയകാം മായാനദിയുടെയും ബാധ്യത. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സ്‌ലോ ത്രില്ലര്‍ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് മായാനദി. തന്റെ മനസ്സിലുള്ള കഥ അതിന്റെ യുക്തി ഭദ്രത ചോര്‍ന്നു പോകാതെ ദൃശ്യവത്കരിക്കുന്നതില്‍ സംവിധായകനെന്ന നിലയില്‍ ആഷിക് അബു വിജയിച്ചുവെങ്കിലും സിനിമയെന്ന മൊത്തം സൃഷ്ടിയില്‍ മായാനദി പലപ്പോഴും മടുപ്പുളവാക്കുന്നു.

 


റിയലിസമാണ് പുതിയ മലയാള സിനിമയുടെ സാധ്യതയും ട്രെന്‍ഡും. സിനിമാറ്റിക്കലാകുമ്പോഴും കഥാ ഗതിയില്‍ അതേ സ്വാഭാവികതയുടെ ഗുണങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു ആഷിക് അബു. അവിടെയും സംഗതി പാളി. രണ്ടും തമ്മില്‍ കലരാതെ എണ്ണയും വെള്ളവും പോലെ മുകളിലും താഴെയുമായി ആഖ്യാനത്തെ ചെടിപ്പിച്ചു.

 

അത്യാവശ്യം തരികിടകളുമായി ജീവിക്കുന്ന മാത്തന്‍ എന്ന ചെന്നൈ മലയാളിയുടെയും നടിയകാന്‍ ശ്രമിക്കുന്ന അയാളുടെ കാമുകി അപര്‍ണ്ണയുടെയും ജീവിതവും അവരുടെ പ്രണയത്തിന്റെ ദുരന്ത പര്യവസാനവുമാണ് കഥ. അവതരണത്തില്‍ കണ്ടു മടുത്ത പല സിനിമകളിലെയും ധാരാളം രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും ഇരുവരുടെയും പ്രണയത്തിന്റെ സ്വഭാവം പുതുമ സമ്മാനിക്കുന്നു.

 

ഒരു കള്ളനോട്ട് കൈമാറലുമായി ബന്ധപ്പെട്ടുള്ള പോലീസ് ആക്രമണത്തില്‍ ഒപ്പമുള്ളവര്‍ കൊല്ലപ്പെടുന്നതോടെ അബദ്ധത്തില്‍ ഒരു പോലീസുകാരനെയും കൊന്ന് ഒരു കാറില്‍ കോടിക്കണക്കിന് പണവുമായി കൊടൈക്കനാലില്‍ നിന്ന് കൊച്ചിയിലെത്തുന്ന മാത്തന്‍. തന്നില്‍ നിന്ന് ചില പ്രശ്‌നങ്ങളുടെ പേരില്‍ അകന്ന് നില്‍ക്കുന്ന സഹപാഠിയായിരുന്ന കാമുകിയെയും കൊണ്ട് ദുബായില്‍ പോയി ജീവിക്കുകയാണ് അവന്റെ ലക്ഷ്യം. മാത്തന്‍ കൊച്ചിയിലെത്തും മുതല്‍ ക്ലൈമാക്‌സിന് മുന്‍പുള്ള രംഗം വരെ യാതൊരു ലക്ഷ്യവുമില്ലാത്ത കാമുകി കാമുക ലീലകളായി സിനിമ മാറി. ആവശ്യത്തിനും അനാവശ്യത്തിനും കാമുകനെ തെക്ക് വടക്ക് തട്ടി രസിക്കുന്ന കാമുകി. ഇടയ്ക്കിടേ പുട്ടിന് പീരയെന്ന വണ്ണം പാട്ടുകളും ചുണ്ടോട് ചുണ്ട് ചുംബനവും കിടപ്പറ ദൃശ്യങ്ങളും. അതിലൊന്നും പ്രേക്ഷകന് പ്രണയം തിരിച്ചറിയാനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാമുകന്റെ തെറി കേട്ട് ആത്മവിശ്വാസം തിരികെപ്പിടിക്കുന്ന നായികയുടെ ഭാവങ്ങശൊക്കെ കോട്ടുവായിടാന്‍ പ്രേരിപ്പിക്കുന്ന മുഷിപ്പുകളാണ്. ഇതിനൊക്കെ സമാന്തരമായി മൂന്ന് തമിഴ് പോലീസ് ഓഫീസര്‍മാരുടെ ലക്കും ലഗാനവുമില്ലാത്ത കേസന്വേഷണവും ഞങ്ങള്‍ ഈ സിനിമയില്‍ ഇപ്പോഴുമുണ്ടെന്നറിയുന്ന തരം അസ്ഥാനത്തുള്ള പ്രത്യക്ഷപ്പെടലുകളും. പോലീസുകാര്‍ പിന്നാലെയുണ്ടെന്നറിഞ്ഞിട്ടും നായകന്‍ കൊച്ചിയില്‍ പ്രണയിച്ചും തമാശ കാട്ടിയും നിര്‍ലോഭം വിഹരിക്കുന്നതാകട്ടെ മറ്റൊരു തമാശ. ഇവരൊന്നും തികയാതെ എന്തിനോ എവിടെയൊക്കയോ വന്നും പോയും ആകെ മൊത്തം തകരാറിലാക്കുന്ന കുറേ കഥാപാത്രങ്ങളും. സ്വാതന്ത്ര്യമില്ലാത്ത സിനിമാ നടിയും അവളുടെ ഭര്‍ത്താവും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തൊക്കുറിച്ച് വിലപിക്കുന്ന യുവ സംവിധായകനും നയന്‍താരതയുടെ വിപണി മൂല്യത്തെക്കുറിച്ച് ബോധവാനായ സംവിധാന സഹായിയും ആഷിക്കിന്റെ കാഴ്ചപ്പാടില്‍ ഗൗരവമുള്ള ചില ചിന്തകള്‍ പങ്കുവയ്ക്കുന്നവരാകാം. എന്നാല്‍ പ്രേക്ഷകരെ ഇവരാരും ഒരു തരത്തിലും ബാധിക്കുന്നില്ല.


നായകനായ ടൊവിനോ തോമസും നായിക ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. അഭിനേതാക്കളെല്ലാം നന്നായി. വൃത്തിയുള്ള കാഴ്ചകള്‍ ഛായാഗ്രാഹകന്റെ മികവ് തെളിയിച്ചു. സംഗീതം തെറ്റില്ല. ശ്യാം പുഷ്‌ക്കരന്റെയും ദിലീഷ് നായരുടെയും തിരക്കഥ കഥയില്ലായ്മയുടെ ശാപം ബാധിച്ചതിനാല്‍ അസഹനീയം. എഡിറ്റര്‍ പലപ്പോഴും രക്ഷകനായി.


ചുരുക്കത്തില്‍ കഥയില്ലായ്മയും ലക്ക് കെട്ട അവതരണവും മായാ നദിയെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ യോഗ്യതയില്ലാത്ത ഒരു സിനിമാ നിര്‍മ്മിതിയാക്കി എന്നതാണ് സത്യം. കാണണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ടിക്കറ്റെടുക്കാം......

loading...
NEW GEN

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.