ഇത് പൊളപ്പൻ ഷാജിമാർ : മേരാ നാം ഷാജി റിവ്യൂ വായിക്കാം...

Posted by ബിന്ദു, 08 Apr, 2019

 

 


നാദിർഷായുടെ ഷാജിമാർ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിനേടി. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരാണ് ഷാജിമാരായി ബിഗ് സ്‌ക്രീനിൽ എത്തിയത്. വലിയ ട്വിസ്റ്റുകൾക്കൊന്നും സ്കോപ്പ് ഇല്ലാത്ത തിരക്കഥയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞുവെന്ന എന്ന കാര്യത്തിൽ മേരാ നാം ഷാജി ടീം വിജയിച്ചു. നാദിർഷായുടെ മുൻ ചിത്രങ്ങൾ അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നി ചിത്രങ്ങളുടെ അത്ര ജനപ്രീതി ഷാജിമാർക്ക് ലഭിക്കില്ലെന്നാണ് ഒരുകൂട്ടം പ്രേക്ഷകർ പറയുന്നത്. എന്നാൽ ചിത്രം തിയേറ്ററിൽ ചിരിപ്പിച്ച് മുന്നേറുകയാണ്.

Image result for mera naam shaji
തിരുവനന്തപുരത്ത് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഷാജി, കോഴിക്കോട് ഗുണ്ടാ പണിയും അൽപം ക്വട്ടേഷനുമായി നടക്കുന്ന മറ്റൊരു ഷാജി (ഷാജി ഉസ്മാൻ), കൊച്ചിയിൽ സകല ഉടായിപ്പുവേലകളും ചെയ്തുനടക്കുന്ന യൂത്തന്‍ ഷാജി (ഷാജി ജോർജ്). ഇതിൽ തിരുവന്തപുരത്തും കോഴിക്കോട്ടുമുള്ള രണ്ട് ഷാജിമാർ കൊച്ചിയിൽ എത്തുന്നതും ഈ മൂന്ന് ഷാജിമാര്‍ എങ്ങനെ കഥയിൽ ഒന്നാകുന്നു എന്നതുമാണ് സിനിമയുടെ പ്രമേയം.ഷാജിമാരായെത്തിയ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. പ്രേക്ഷകനെ ഇൗ മൂവരും പലപ്പോഴും പൊട്ടിച്ചിരിപ്പിച്ചു. ചിരിക്കൊപ്പം ഒരു മാസ് മസാലാ സിനിമയ്ക്കു വേണ്ട ചേരുവകളും നാദിർഷ വളരെ രസകരമായി ഇൗ ചിത്രത്തൽ സമന്വയിപ്പിച്ചു.

 Image result for mera naam shaji

ചിത്രത്തിന്റെ ആദ്യപകുതി വളരെ രസകരമായി വരച്ചുവച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ പ്രണയംകൂടി കയറിവരുമ്പോൾ കൂടുതൽ രസകരമായി ചിത്രം മാറുന്നു. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത് ബൈജു തന്നെയാണ്.ചിത്രത്തിലെ കോമഡിയും ,കൗണ്ടറുമാണ് ഏറ്റവും രസകരമായി നിൽക്കുന്നത്. ഒരു മാസ് എസ്റ്റർടെയിനറിന്റെ എല്ലാ ചേരുവകളും ചേരുംപടി വേണ്ട പോലെ ചേർക്കാൻ സാധിച്ചിട്ടുണ്ടെന്നുള്ളത് ഈ സിനിമയുടെ ഒരു പ്രധാന പ്ലസ് പോയിന്റ്.

Image result for mera naam shaji
നിഖില വിമലാണ് നായിക. ശ്രീനിവാസൻ മറ്റൊരു പ്രധാനകഥാപാത്രമാകുന്നു. രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ഗണേഷ്കുമാർ തിളങ്ങി. സാദിഖ്, മൈഥിലി, ജാഫർ ഇടുക്കി, ഭീമൻ രഘു, സാവിത്രി ശ്രീധരൻ, സുരഭി, രഞ്ജിനി ഹരിദാസ്, സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.ദിലീപ് പൊന്നന്റേതാണ് തിരക്കഥയും സംഭാഷണവും. ജോൺകുട്ടിയുടെ ചിത്രസംയോജനം നീതിപുലർത്തി. എമിൽ മുഹമ്മദിന്റെ ഗാനങ്ങളും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും മനോഹരം.വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. കളർഫുൾ എന്റർടെയ്നറിനു ചേർന്ന ഫ്രെയിമുകളാണ് ചിത്രത്തിനായി അദ്ദേഹം ഒരുക്കിയത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram