ഈ റൗഡിത്തരങ്ങൾ പോരാ !!! റിവ്യൂ വായിക്കാം....

Posted by ബിന്ദു, 23 Feb, 2019

 

 

 


പ്രേക്ഷകരെ നിരാശരാക്കി ജിത്തു ജോസഫ് സിനിമ മിസ്റ്റര്‍ ആൻഡ് മിസ് റൗഡി.ദൃശ്യംപോലെയുള്ള സിനിമ മലയാളികൾക്ക് സമ്മാനിച്ച
ഹിറ്റ് മേക്കറുടെ പക്കലിൽ നിന്ന് ഇത്തരത്തിലുള്ള ഒരു സിനിമ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. നാട്ടുപുറത്ത് വിലസിനടക്കുന്ന ഒരുകൂട്ടം യുവാക്കൾക്കിടയിലേക്ക് തന്റേടിയായ ഒരു പെൺകുട്ടി വരുന്നതും പിന്നിട് അവരുടെ ലൈഫിൽ വരുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൽ ജിത്തു ജോസഫ് പറയാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപത്രത്തിന്റെ വേഷത്തിൽ  കാളിദാസ് ജയറാം എത്തിയപ്പോൾ അദ്ദേഹത്തിന്  കഥാപാത്രത്തോട് നീതി കാണിക്കാൻ കഴിഞ്ഞിട്ടില്ല. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായികയായി എത്തിയത് . സായ് കുമാര്‍, വിഷ്‍ണു ഗോവിന്ദൻ, ശരത്, ഗണപതി, എസ്തര്‍ അനിൽ, ഷെബിന്‍ വിന്‍സണ്‍, ഭഗത് മാനുവല്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

 


കുട്ടിക്കാലത്തു ചെയ്ത മനഃപൂർവമല്ലാത്ത കൊലയുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചു തിരിച്ചു നാട്ടിലെത്തുമ്പോൾ സമൂഹത്തിൽ നിന്ന് ഉണ്ടായ അവഗണന മൂലം ക്വട്ടേഷൻ സംഘം ആയിതീരുന്ന ചെറുപ്പക്കാരിലേക്കാണ് ജിത്തു ജോസഫ് ഇക്കുറി ശ്രദ്ധ ക്ഷണിക്കുന്നത്. ഗുണ്ടാ സംഘത്തിനൊപ്പം ചങ്കുറപ്പുള്ള ഒരു പെണ്‍കുട്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളും ഒക്കെയാണ് ചിത്രത്തിൽ കോര്‍ത്തിണക്കിയിട്ടുള്ളത്. വലിയ ഗുണ്ടാസംഘം ആകാമെന്ന പ്രതീക്ഷയോടെ അല്ലറ ചില്ലറ പണികളുമായി മുന്നോട്ടുപോവുകയയായിരുന്നു അപ്പുവും (കാളിദാസ് ജയറാം) സംഘവും. ഒടുവിൽ ഒരു കുരുക്കിൽ ചെന്നുപെടുന്ന ഇവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതാണ് കഥാതന്തു. ചിത്രത്തിൽ അപർണ ബാലമുരളിലയുടെ കഥാപത്രം ഇതിനുമുൻപ് നടി ചെയ്ത അതെ കഥാപാത്രങ്ങളോട് ഏറെ സാമ്യമുള്ളവയാണ്. അതുകൊണ്ട് തന്നെ അതിനെ കൂടുതൽ ജഡ്ജ് ചെയ്യാൻ സാധിക്കില്ല.

 


വിനോദവിപണിയിയുടെ ചതിക്കുഴികളിലേക്ക് അറിയാതെ വന്നുപെടുന്ന പെൺകുട്ടികളെയും അവരെ വലയിലാക്കാൻ കാത്തിരിക്കുന്ന കഴുകന്മാരെയും കൃത്യമായി അവതരിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിന് ദൃശ്യം ഉള്‍പ്പെടെയുള്ള മികച്ച സിനിമകൾ സമ്മാനിച്ച ജിത്തു ജോസഫ് എന്ന അനുഗ്രഹീത സംവിധായകന്‍റെ മുൻ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മിസ്റ്റർ ആൻഡ് മിസ് റൗഡി സിനിമാപ്രേമികളെ നിരാശപെടുത്തിയേക്കും. ബെന്നറ്റ് എം വർഗീസിന്റെ ക്യാമറ, ദൃശ്യങ്ങൾ നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്. സംഘട്ടന രംഗങ്ങളിൽ പുതുമയുണ്ടായിരുന്നു. വസ്ത്രാലങ്കാരം ശരാശരിയിൽ താഴെ മാത്രമായി അനുഭവപ്പെട്ടു.ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram