പ്രളയം നേർകാഴചയിൽ : മൂന്നാം പ്രളയം റിവ്യൂ വായിക്കാം......

Posted by ONLINE DESK , 02 Aug, 2019

 

 

 

പ്രളയം ഇതിവൃത്തമാക്കി ചിത്രീകരിച്ച മൂന്നാം പ്രളയം ഇന്ന്‌ തിയേറ്ററുകളിലെത്തി. രതീഷ് രാജു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചു. നടുക്കത്തോടെയല്ലാതെ കേരളക്കരയ്ക്ക് ഓർത്തെടുക്കാൻ സാധിക്കില്ല പ്രളയത്തെ. അത്രയും ഭീതിജനകമായ സംഭവത്തെ മനോഹരമായി ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നതിൽ മൂന്നാം പ്രളയത്തിന്റെ ടീമിന് സാധിച്ചിട്ടുണ്ട്. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണിത്. പ്രളയ ദിനങ്ങളിൽ നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിൻ്റെ അടയാളമാണ് ഈ ചിത്രം.

 

Image result for munnam pralayam movie

 


ആലപ്പുഴയില്‍ ഉള്‍പ്പടെ മഴക്കാലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകളെ പുനരാവിഷ്‌കരിച്ചിട്ടുണ്ട് മൂന്നാം പ്രളയം . കൈനകരി, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. മുഖ്യ കഥാപാത്രങ്ങളായി സായ്‌ കുമാറും ബിന്ദു പണിക്കരും അരിസ്‌റ്റോ സുരേഷും എത്തിയപ്പോൾ അവരവരുടെ കഥാപാത്രങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു പ്രേക്ഷകർ.

 

 

Image result for munnam pralayam movie


ചുരുങ്ങിയ 13 ദിവസം കൊണ്ടാണ് നവാഗതനായ രതീഷ് രാജു ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രത്തിൽ 120 ഓളം ആളുകൾ അഭിനയിക്കുന്നുണ്ട്. അതിൽ അറുപതോളം പേർ പുതുമുഖങ്ങളാണ്. അടിമാലി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെഭൂരിഭാഗവും ചിത്രീകരിച്ചത്. എസ്കെ വില്വൻ ആണ് മൂന്നാം പ്രളയത്തിനും കഥ തയാറാക്കിയിരിക്കുന്നത് .

 

Image result for munnam pralayam movie


അഷ്ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram