പ്രണയത്തിന്റെ പുതിയ കാഴ്ചകളുമായി മൈ സ്റ്റോറി

Posted by Online Desk, 07 Jul, 2018

കാത്തിരിപ്പിനൊടുവിൽ പ്രണയത്തിൻറെയും ജീവിതാനുഭവങ്ങളുടെയും പുത്തൻ ദൃശ്യ വിരുന്നൊരുക്കി മൈ സ്റ്റോറി തീയേറ്ററുകളിൽ  റിവ്യൂ വായിക്കാം

ഒരു മധുര പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും കഥ  എന്ന് വേണം മൈ സ്റ്റോറിയെ വിശേഷിപ്പിക്കാൻ, നാളിതുവരെ വല്യ സ്‌ക്രീനുകളിൽ കണ്ട പ്രണയകഥകളിൽ നിന്ന്  വ്യത് യസ്തമായി  അവതരണത്തിലും ദൃശ്യാവിഷ്കാരത്തിലും ലോക നിലവാരം പുലർത്തുന്ന ഒരു മലയാളം സിനിമ എന്ന് തീർത്തും മൈ സ്റ്റോറിയെ പറയുവാന്‍ സാധിക്കും. പൃഥ്വിരാജ് പാർവതി കോമ്പിനേഷനിലേക്ക് ഒരു പൊൻ തൂവൽ കൂടി..

വളരെ സിംപിളായി പറഞ്ഞു തുടങ്ങുന്ന കഥ പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും
സംഭവബഹുലമായ നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടികൊണ്ടുപോവുന്നു. അഭിനയമോഹവും സിനിമ സ്വപ്നവുമായിട്ടുള്ള ഒരു യുവാവായ ജയ് യുടെ   വേഷത്തിൽ  പൃഥ്വിരാജ് അഭിനയത്തിന്റെ ദൃശ്യ വിരുന്നൊരുക്കിയപ്പോൾ  സൗത്ത് ഇന്ത്യയിലെ
ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള നായിക താര യുടെ വേഷത്തിൽ പാർവതിയും ഒപ്പത്തിനൊപ്പം നിന്നു. ആദ്യ പകുതിയിൽ ജയ് (പിഥ്വീരാജ് ) എന്ന ചെറുപ്പക്കാരന്റെ  സിനിമാ മോഹവും അഭിനയത്തിലേക്കുള്ള കടന്നു വരവും അതിനെത്തുടർന്ന് താര ( പാർവതി) എന്ന അറിയപ്പെടുന്ന നടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അവർ ഒരുമിച്ചുള്ള യാത്രകളെക്കുറിച്ചും വിവരിച്ചുപോകുന്നു ,ഇതിനോടൊപ്പം മികച്ച ഒഴുക്കോടു കൂടി ഫ്ലാഷ് ബാക്കും ഇടകലർത്തി ആസ്വാദകനെ ഉദ്യോഗജനകമാക്കി കഥ പുരോഗമിക്കുന്നു.

തികച്ചും സിനിമാറ്റിക് ആയി കഥപറഞ്ഞു പോവുന്ന മൈ സ്റ്റോറിയിൽ ചിലയിടങ്ങളിൽ തുടർച്ച നഷ്ടപെട്ടത് പോലെ തോന്നിയേക്കാം . പതിവ് പ്രണയകഥകളിൽ നിന്ന് വിത്യസ്തമായി ഭൂതകാലവും വർത്തമാനവും ഇടകലർത്തിയുള്ള അവരതണരീതി മികച്ച ദൃശ്യാനുഭവവും കൗതുകവും നൽകുന്നു .കാഴ്ചക്കാരനെ ഒരു അനുനിമിഷം പോലും വിരസത തോന്നിപ്പികാതെ കഥ മുന്നോട്ട് കൊണ്ടുപോവുന്നതിൽ റോഷിനി ദിനകർ എന്ന സംവിധായിക വിജയിച്ചു . ഫ്ലാഷ്ബാക്കില്‍ നിന്നും മാറി  വര്‍ത്തമാനകാലത്തെ ദ്രിശ്യങ്ങളില്‍ വരുമ്പോഴുള്ള പ്രിഥ്വിരാജിന്റെ വോയിസ് മോഡുലേഷന്‍ എടുത്തു പറയേണ്ടതാണ്.  വ്യത്യസ്തങ്ങളായ ഏരിയൽ ഷോട്ടുളിലൂടെ യുറോപിന്റെ ദൃശ്യ ഭംഗി ആവിഷ്കരിച്ചു കാഴ്ചയുടെ പുതു അനുഭവം പ്രേക്ഷകർക്ക് നൽകുന്നതിൽ  ക്യാമറാമാനും വിജയിച്ചു.

മണിയൻ പിള്ള രാജു, നന്ദു, മനോജ് കെ ജയൻ, റോജൻ നാരായൺ അവരവരുടെ റോളുകൾ നന്നായി ചെയ്തു . പ്രണയ മധുരത്തേയും  വിരഹ നൊമ്പരങ്ങളെയും ഹൃദയ സ്പർശിയാക്കാൻ സംഗീതം  കൊണ്ട്   ഷാൻ റഹ്മാനും സാധിച്ചു . ഒരു നല്ല കുടുംബ ചിത്രമാണ് മൈ സ്റ്റോറി. പ്രണയം എന്ന വികാരം എന്നും മനസ്സിൽ സൂക്ഷിക്കുന്നവർക്ക് പ്രണയത്തിന്റെ പുതിയ കാഴ്ചകളാണ്  മൈ സ്റ്റോറി  നൽകുന്നത്.  എന്നാലും ഈ സിനിമയിലെ  അവസാനത്തെ ആ സസ്പെന്‍സ് ഇലമെന്റായി രോഷ്നി ദിനകര്‍  ഒരുക്കിയത്  സിനിമയുടെ തുടക്കം തന്നെ പ്രേക്ഷകര്‍ക്ക്  മനസ്സിലാവുന്നുണ്ട്.  

loading...
NEW GEN

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.