ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നീരാളി

Posted by Firshad, 13 Jul, 2018

കാത്തിരിപ്പിനൊടുവിൽ നീരാളി തീയേറ്ററുകളിൽ മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ അണിയിച്ചൊരുക്കിയ നീരാളി ഒരു മുഴുനീള ഡ്രാമ ത്രില്ലറാണ്
മൂൺ ഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻറെ നായികയായി നദിയാമൊയ്തു വേഷമിടുന്നു എന്നത് നീരാളിയുടെ മറ്റൊരു പ്രത്യേകത കൂടിയാണ് .സുരാജ്‌ വെഞ്ഞാറമൂട് ,നാസർ ,സായികുമാർ ,ദിലീഷ് പോത്തൻ ,പാർവതി നായർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്ന സണ്ണി ജോർജും വീരപ്പനും,, വഴിയിൽ വെച്ചുണ്ടായ ഒരു ആക്‌സിഡന്റിൽ പെട്ട് അവർ യാത്ര ചെയ്തിരുന്ന വണ്ടി അഗാധമായ ഗർത്തത്തിലേക്ക് കൂപ്പുകുത്താനൊരുങ്ങിനിൽകുന്നു മരണത്തെ മുഖാമുഖം കണ്ട് നിസ്സഹായരായി നിൽക്കുന്ന രണ്ടാൾക്കാർ ഇതാണ് നീരാളിയുടെ ഇതിവൃത്തം.... സണ്ണി ജോർജിന്റെ നിസ്സഹായാവസ്ഥ തിയേറ്ററുകളെ അഘോഷാരവങ്ങളൊക്കെയൊക്കെ  നിശബ്ദമാക്കി എന്നത് ശ്രദ്ധേയമാണ് പോസ്റ്ററുകളിലും ട്രൈലറുകളിലും പ്രതീക്ഷയർപ്പിച്ചു  ഒരു മാസ്സ് എന്റെർറ്റൈനെർ പ്രതീക്ഷിച്ചു വന്ന ആരാധകരെ നീരാളി തെല്ലൊന്ന് നിരാശപ്പെടുത്തി എന്നതിൽ സംശയമില്ല

 ടൈറ്റിലും നീരാളി പിടുത്തമെന്ന സോങ്ങും കഴിഞ്ഞു സണ്ണി ജോർജിനെയും വീരപ്പനെയും യാതൊരു മുഖവുരകളുമില്ലാതെ കൊക്കയിലേക്ക് വലിച്ചെറിയുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്
തുടർന്ന് വീരപ്പന്റെയും (സുരാജ് )സണ്ണി ജോർജിന്റെയും (മോഹൽലാൽ)ചിന്തകളിലൂടെയും അതിജീവനമാര്ഗങ്ങളുടെ ആലോചനകളിലൂടെയും നിസ്സഹായതയിലൂടെയും കഥ പുരോഗമിക്കുന്നു .
എന്തൊക്കെയോ ട്വിസ്റ്റുകൾ കാത്തിരിപ്പുണ്ടെന്ന തോന്നൽ ആസ്വാദകനിലുണ്ടാക്കുന്ന  രൂപേണയാണ്
മുന്നോട്ടുള്ള പോക്ക്

ആദ്യമൊക്കെ വലിയ വലിയ പ്രതീക്ഷകൾ നൽകി അവസാനം നിസ്സഹായതകളുടെ ദൃശ്യാവിഷ്കാരങ്ങൾ  നിറച്ചിരിക്കയാണ്   അജോയ് വർമ്മയും തിരക്കഥാകൃത്തും ചെയ്തിരിക്കുന്നത് . സുരാജ്, വീരപ്പൻ എന്ന കഥാപാത്രമായി  വൈകാരികതനിറഞ്ഞ ഇടപെടലുകളിലൂടെ  സ്കോർ ചെയ്തു എന്ന് തന്നെ വേണം പറയാൻ  ചിലയിടങ്ങളിൽ മോളികുട്ടിയായി എത്തിയ നദിയാമൊയ്‌ദുവിന്റെ അഭിനയം പാളിയോ എന്ന് തോന്നിയേക്കാം . സണ്ണി ജോർജിന്റെ ബോസ്സായി വേഷമിട്ട പാർവതി മോശമില്ലാത്ത അഭിനയം കാഴ്ചവെച്ചു ബാക്കിയുള്ളവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു



ലോകശ്രദ്ദയാകര്ഷിച്ച സ്റ്റീഫൻ ദേവസി ഒരുക്കിയ സംഗീതം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ചിത്രത്തില്‍  അത്  അത് ശ്രദ്ധിക്കുവാന്‍ സാധിച്ചില്ല. കഥയ്ക്കനുസരിച്ച് ചിട്ടപെടുത്തിയ ഗ്രാഫിക്‌സും വിഷ്വൽ എഫക്ട്സും ആയതിനാല്‍  മലയാളത്തിൽ  ഒരു മുഴുനീള ഗ്രാഫിക്സ് ചിത്രമായി നീരാളിയെ പറയുവാന്‍ പറ്റില്ല.  

മോഹൻലാൽ എന്ന നടന്റെ സൗന്ദര്യവും സിനിമകളിൽ  സ്ഥിരമായി   നായകന്മാർക്ക് ഉണ്ടായേക്കാവുന്ന യാതൊരുവിധ സൂപ്പർ പവറുകളുമില്ലാത്ത  നിസ്സഹായാതയും തന്നെയാണ് സിനിമയുടെ ഹൈലൈറ്. മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ സാനിധ്യം തന്നെയായിരിക്കും നീരാളിയുടെ വിജയകുതിപ്പിന്
കാരണമാവുക. ഒരു ഡ്രാമ ത്രില്ലെർ കാണാൻ പാകപ്പെടുത്തിയ മനസ്സുമായി ടിക്കറ്റെടുത്തൽ നിങ്ങൾക്ക് നീരാളി എന്ന സിനിമ നന്നായി ആസ്വദിക്കാം

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram