ആണിന്‍റെ ശരീരത്തില്‍ ബന്ധിക്കപ്പെട്ടുകിടക്കുന്ന പെണ്ണ്.

Posted by Prasanth Shenoy, 27 Jun, 2018

ഒരു നാമമോ സര്‍വ്വനാമമോ നാമവിശേഷണമോ പോരാ നമ്മുക്ക് അവരുടെ ലിംഗത്തെ നിര്‍ണ്ണയിക്കാന്‍.
അതുകൊണ്ട് നമ്മളവരെ വിളിക്കും ഒമ്പത് എന്ന്. പക്ഷേ ആ വിളിക്ക് നിന്നു കൊടുക്കാതെ മാത്തുക്കുട്ടി തന്‍റെയുള്ളിലെ അവളെ സ്വയം കണ്ടെത്തുന്നു. താന്‍ താനല്ലെന്നും തന്‍റെ ലിംഗം തന്‍റെ ശരീരപ്രകൃതിയുമായി പൊരുത്തപ്പെടുന്നില്ലായെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കുന്നു. അതിന് ശേഷം വീട്ടുക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്നു. പരാജയപ്പെടുന്നു. വീട് വിട്ടിറങ്ങി സ്വന്തമിഷ്ടത്തിന് ലിംഗമാറ്റ ശസ്ത്രക്ക്രിയയിലൂടെ മത്തായിച്ചന്‍ മേരിക്കുട്ടിയാവുന്നു. ഒരു പേര് മാറ്റി, ലിംഗം മാറ്റി വസ്ത്രധാരണവും മാറിയെങ്കിലും മേരിക്കുട്ടിക്ക് നേരിടേണ്ടി വരുന്നത് കൊടുങ്കാറ്റും പേമാരിയും തന്നെയാണ്.

 

 

 വേശ്യാവൃത്തി ചെയ്യുന്നവള്‍. കണികാണാന്‍ കൊള്ളാത്തവള്‍. നാടിന് ശാപമായവള്‍. എന്തിന് സ്ത്രീകള്‍ പോലും അവളെ കണ്ടിട്ട് അറച്ച് മാറി നില്‍ക്കുന്നു. അടക്കം പറയുന്നു. അങ്ങനെ പലതും കണ്ടും കേട്ടും അവള്‍ മുന്നേറുന്നു.
ഒരേയൊരു ലക്ഷ്യത്തിനായി. താന്‍ കാരണം അഭിമാനക്ഷതമേറ്റ മാതാപിതാക്കള്‍ക്ക് തന്നെയോര്‍ത്ത് അഭിമാനിക്കാവുന്ന ഒരു നിമിഷമുണ്ടാക്കുക. അതിന് അവള്‍ കണ്ടെത്തുന്ന വഴി ഒരു പോലീസ് സബ് ഇന്‍സ്പെക്ടറാവുക എന്നുള്ളതാണ്. അതിന് വേണ്ടിയുള്ള ശ്രമത്തില്‍ അവള്‍ക്ക് തടസ്സമായി വരുന്നത് ഒരു പുരുഷ എസ്ഐ തന്നെയാണ്. അയാള്‍ക്ക് പിന്തുണയുമായി ഒരു മേലധികാരിയും. ആണ്‍ മേല്‍ക്കോയ്മയുള്ള  പോലീസില്‍ പെണ്ണുങ്ങളെ എടുത്തതിലുള്ള അമര്‍ഷം പേറുന്നവര്‍ ട്രാന്‍സ്ജെന്‍ടര്‍ വരുന്നതിനെ  അപകര്‍ഷതാബോധമോ ഈഗോയോ മൂലം എതിര്‍ക്കുന്നു.
അവളെ കേസില്‍ കുടുക്കുന്നു.

 

 പ്രതിസന്ധികള്‍ക്കിടയില്‍ രക്ഷകനായി ഒരു വരണാധികാരയെ  അവള്‍ക്ക് കിട്ടുന്നു.
പി എസ് സി ടെസ്റ്റ് എഴുതി അവള്‍ ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് യോഗ്യത നേടുന്നു.
അതിനിടയില്‍ തന്‍റെ ഇടവകയിലെ അച്ഛന്‍റെ സഹായത്തോടെ തന്‍റെ അച്ഛന്‍ അവളുടെ നന്മ തിരിച്ചറിയുന്നു. അവളുടെ ലക്ഷ്യം തിരിച്ചറിയുന്നു. ഫിസിക്കല്‍ ടെസ്റ്റിന്‍റന്ന് അച്ഛന്‍ അവളെ കാണാനെത്തുന്നു.തന്‍റെ ആത്മധൈര്യത്തിന്‍റെ കൂടെ അച്ഛന്‍ അവളെ മേരിക്കുട്ടീന്ന് വിളിച്ച് അനുഗ്രഹിച്ചത് മൂലമുണ്ടായ സന്തോഷവും കൂടി ആയപ്പോള്‍ ടെസ്ററ് അവള്‍ അനായാസം ജയിച്ച് കയറുന്നു. പോലീസ് വേഷത്തില്‍ അവള്‍ സ്വന്തം വീട്ടില്‍ തിരിച്ച് ചെല്ലുന്നു. അവിടെ ചിത്രം അവസാനിക്കുന്നു.

മേരിക്കുട്ടിയുടെ  വിജയമാണോ അതോ അവനിലെ അവളെ തിരിച്ചറിയാതെ പോയ അച്ഛന്‍റേയും അനിയത്തിയുടേയും പരാജയമോ ആണോ വിലയിരുത്തേണ്ടത്. ഒരു പോലീസ് ഓഫീസറായിട്ടും അവളോട് ദയാവായ്പ്പ് കാണിക്കാത്ത ആണിനേയോ.
അതോ സമൂഹമെന്ന നമ്മളെ തന്നെയോ. എന്തായാലും തന്‍റെ ലക്ഷ്യത്തിലൂടെ ഒരു സന്ദേശമാണ് അവള്‍ കൊടുക്കുന്നത്. ഒരാളുടെ ജെന്‍ഡറേതായാലും അത് ആദ്യം സ്വയം മനസ്സിലാക്കുക. പിന്നെ തന്‍റെ ലക്ഷ്യം നേടിക്കൊണ്ട് സമൂഹത്തെ അത് ബോധ്യപ്പെടുത്തുക. ഒരു സമൂഹവും മാറ്റി നിര്‍ത്തപ്പെടേണ്ടതല്ലാ, അവരെ തെറ്റായ കണ്ണിലൂടെ കാണേണ്ടതില്ല.
അവരല്ല മാറേണ്ടത്. ചുറ്റുമുള്ള നമ്മളോരോരുത്തരുമാണ്.

 സംഘര്‍ഷ ഭരിതവും വൈകാരീകവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ധന്യമാണ് ഈ സിനിമ. ഒരു തുള്ളി കണ്ണുനീരെങ്കിലും ഓരോ പ്രേക്ഷകരും വീഴ്ത്താതിരിയ്ക്കില്ല.

 

 പക്ഷേ...
ഒരേയൊരു കാര്യത്തില്‍ എനിക്ക് മേരിക്കുട്ടിയോടെതിര്‍പ്പ്. തന്‍റെ വീട്ടുക്കാര്‍ക്ക് തന്നെ കുറിച്ച് അഭിമാനിക്കാന്‍, അതുപോലെ സമൂഹത്തിന്‍റെ മുമ്പില്‍ താന്‍ ശരിയായിരുന്നുവെന്ന് കാണിയ്ക്കാന്‍ ഒരു എസ് ഐ തന്നെ ആയാലേ പറ്റൂവെന്ന ചിന്ത അല്ലെങ്കില്‍ ലക്ഷ്യം. 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram