Posted by BINDU PP , 24 Nov, 2018
ഇത് ഒരറ്റ കാമുകന്റെ കഥയല്ല ...നമുക്ക് അടുത്ത് നിൽക്കുന്ന ഒരുപാട്പേരുടെ കഥയാണ്. പ്രണയവും പ്രതികാരവും സൗഹൃദവും ഒരു ഫ്രെമിലേക്ക് മനോഹരമായി പകർത്തുന്നതിൽ നവാഗതരായ അജിൻ ലാലും ,ജയൻ വന്നേരിക്കും സാധിച്ചു. മലയാള സിനിമയിൽ ഇതാദ്യമായാണ് ഇത്രയും ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കഥ. ജോജു ജോർജ് ,അഭിരാമി തുടങ്ങിയ സീനിയർ ആർട്ടിസ്റ്റുകൾ മുതൽ യൂത്തന്മാരുടെ ഹരമായ ഷാലു റഹീം ,ലിജാമോൾ അടങ്ങുന്ന വലിയതാരനിരതന്നെ ചിത്രത്തിന്റെ മുഖ്യാകര്ഷണം.
സെലിബ്രിറ്റി ജോഡികളായ ലിജോമോൾ ജോസിൻ്റെയും ഷാഹുൽ റഹീമിൻ്റെയും ഓൺ സ്ക്രീൻ പ്രണയം കൂടെ പ്രേക്ഷകനു മുന്നിലെത്തിച്ച സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത് ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഭഗത്, അഭിരാമി, വിജയരാഘവൻ തുടങ്ങിയവരാണ്. ജോജുവും ഷാഹുലും തിളങ്ങി നിന്നപ്പോൾ ഷൈൻ ടോം ചാക്കോ കിട്ടിയ സമയത്തു സ്കോർ ചെയ്തു. ഒരു അഭിനേതാവെന്ന നിലയിൽ വേണ്ട വിധത്തിൽ താൻ ഇനിയുംഉപയോഗിക്കപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതായി ഷൈനിൻ്റെ പ്രകടനം.
പേടിപ്പെടുത്തുന്ന ഷൈൻടോം ചാക്കോവിന്റെ ഭീകര എൻട്രയിൽ നിന്ന് തുടങ്ങുന്ന ചിത്രം വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നത് ആരാധകനെ ഞെട്ടിച്ചു.കെട്ടിയിട്ട നാലുപേർ ,നാലുപേർ തമ്മിൽപരസ്പരം അറിയില്ല .പകയുടെയും പ്രതികാരത്തിന്റെയും മുഖമൂടി അണിഞ്ഞ വിനു എന്ന പേരിൽ വിളിക്കുന്ന ഷൈൻ ടോം ചാക്കോ മികച്ച അഭിനയ കാഴ്ചവച്ചിട്ടുണ്ട്.നാലുപേരുടെപ്രണയംകൊണ്ട് ചിത്രം നിറഞ്ഞു നിൽക്കുന്നു.നാലു കാലഘട്ടത്തിലെ നാല് വ്യത്യസ്തമായ കഥ പറയുന്ന ചിത്രം പ്രേക്ഷകന് പലതരത്തിലുള്ള സന്ദേശങ്ങൾ നല്കുനുണ്ട്.കഥക്കുള്ളിലെ മൂന്ന് പ്രണയകഥകൾ ചിത്രത്തെ മികച്ചതാക്കി.മരണത്തിന് മുന്നിൽ നിർത്തി പറയുന്ന പ്രണയകഥ ചിത്രത്തിനെ ഏറെ വ്യത്യസ്തമാക്കി നിർത്തി.ഫാദറിന്റെ (ബാലച ന്ദ്ര ൻ ചുള്ളിക്കാട് ),ശിൽപയുടെ (നിരഞ്ജന ),മാഷിന്റെ പ്രണയകഥ (ജോജു ജോർജ് )മൂന്ന് കഥകളും ചിത്രത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചു.
വിഷ്ണു മോഹൻ സിത്താരയാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഗാനരംഗങ്ങൾ ഹൃദയഹാരിയായതിനു കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ പ്രത്യേക കയ്യടി അർഹിക്കുന്നു. ആദ്യ പകുതിയിൽ മുഴുവൻ അതി മനോഹര ഗ്രാമീണ ദൃശ്യങ്ങൾ നിറഞ്ഞ ഒറ്റക്കൊരു കാമുകൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സഞ്ജയ് ഹാരിസും സനൽ രാജുമാണ്.
അജിൻലാലും ജയൻ വന്നേരിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.കെ സുധീഷ്, ശ്രീഷ് കുമാർ എസ്. എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്നത് . സംഗീതം വിഷ്ണു മോഹൻ സിത്താരയുടേതാണ്. ഡാസ്ലിങ് മൂവി ലാൻഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോദരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഇറോസ് ഇന്റർനാഷണലാണ് വിതരണം .
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids