പടയോട്ടം ഗ്യാംഗ്സ്റ്റർ കോമഡി : റിവ്യൂ വായിക്കാം....

Posted by BINDU PP, 15 Sep, 2018

 

 

 


ഇത് ചെങ്കൽ രഘുവിന്റെ പടയോട്ടമാണ് . പടയോട്ടം എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടി വരുക 1982 ചിത്രമായ പഴയ പടയോട്ടമാണ്. ഇൻഡ്യയിലെ ആദ്യത്തെ 70എം എം സിനിമയായ പടയോട്ടത്തെ അക്ഷരം തെറ്റാതെ തന്നെ ക്ലാസ്സിക് എന്ന് വിളിക്കാം. പ്രേംനസീറും മധുവും മോഹൻലാലും മമ്മൂട്ടിയും ഒക്കെ തകർത്തഭിനയിച്ച പടയോട്ടമാണ്. പേരിൽ മാത്രമാണ് സാമ്യം. സംവിധായകൻ റഫീഖ് ഇബ്രാഹിം പറയുന്ന പടയോട്ടം ബെസ്റ് കോമഡി എന്റർടൈനറാണ്.

 

 

തിരുവനന്തപുരത്തു വളരെ സാധാരണ ചുറ്റുപാടിൽ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെയും അവരുടെ അക്കിടികളിലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഒരു പ്രശ്‌ന പരിഹാരത്തിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും തിരികെയുമുള്ള ചിരിയിൽ കലർന്ന പടയോട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്യാപ്റ്റൻ, അനുരാഗ കരിക്കിൻവെള്ളം, രക്ഷാധികാരി ബൈജു ഒപ്പ് എന്നിങ്ങനെയുള്ള ചിത്രങ്ങളുടെ അണിയറയിൽ റഫീക് പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ അനുഭവ സമ്പത്ത് റഫീഖിന് പടയോട്ടം ഓടിപ്പിക്കുവാൻ സഹായിച്ചിട്ടുണ്ട്.

 


ബിഗ് സ്‌ക്രീനിൽ ബിജു മേനോൻ എത്തിയപ്പോൾ തിയേറ്ററുകളിൽ ആരവമാണ് , ആഘോഷമാണ്. രഘു അണ്ണനും ചങ്ങായിമാരും ആരാധകരെ നിരാശരാക്കിയില്ല. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം വിടാതെ ചിരിയുടെ മലപടക്കമാണ് റഫീഖ് ഇബ്രാഹിം പടയോട്ടത്തിൽ പിള്ളേരെ കൊണ്ട് ചെയ്യിപ്പിച്ചത്.രഘു അണ്ണൻ എന്ന നന്മയുള്ള ചിരിപ്പിക്കുന്ന ഗുണ്ടയെ മലയാളികൾ നെഞ്ചിലേറ്റി. 

 

 

രഘു അണ്ണന്റെ ഓരോ അകിടികളിലും പിണഞ്ഞ് ചിരിയുടെ മാലപ്പടക്കം തീർക്കാൻ ബേസിൽ ജോസഫ്, ദിലീഷ് പോത്തൻ, സുധി കോപ്പ, സൈജു കുറുപ്പ്, ആനന്ദ് രാധാകൃഷ്ണൻ തുടങ്ങിയവർ അണിനിരന്നു. തിരുവനന്തപുരത്തെ ഗുണ്ടകളുടെ കഥയിലൂടെ പുരോഗമിക്കുന്നതിൽ തിരുവനന്തപുരത്തെ ഭാഷാഭേദം തൻമയത്വത്തോടെ ചിത്രത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികൾക്ക് കൂടുതൽ പരിചിതമായ ഭാഷാശൈലിയിലാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും കൊച്ചിയിലെയും കാസർക്കോടിലെയും നാടൻ ഭാഷാ ശൈലികളും ചിത്രത്തിന് വ്യത്യസ്തതയേകുന്നു.

 

 


സതീഷ് കുറുപ്പിന്റെ മികവുറ്റ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും എടുത്തു പറയേണ്ടവയാണ്. അരുൺ എ ആറും അജയ് രാഹുലും ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്.കുടുംബപ്രേക്ഷകരടക്കം എല്ലാവർക്കും ഒരേപോലെ ചിരിച്ചാസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് പടയോട്ടം. കാരണം രഘുവണ്ണനും പിള്ളേരും മാസും ക്ലാസ്സുമാണ്.എല്ലാ രീതിയിലുള്ള പ്രേക്ഷകനെയും ഒരുപോലെ രസിപ്പിക്കുവാനുള്ള പ്രാപ്തിയുള്ള സിനിമയാണ് പടയോട്ടം. ചെങ്കല്‍ രഘുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള പടയോട്ടം പ്രേക്ഷകനെ മുഷിപ്പിക്കില്ല.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram