അവധിക്കാലം ആഘോഷമാക്കാന്‍ പഞ്ചവര്‍ണ്ണതത്ത വന്നു..

Posted by Online Desk, 14 Apr, 2018

മലയാളികള്‍ക്ക്  പണ്ട് പഞ്ചതന്ത്ര കഥയില്‍ കേട്ട്കേള്‍വി മാത്രം ആയിരുന്ന പഞ്ചവര്‍ണ്ണതത്തയുമായി രമേശ്‌ പിഷാരടി സംവിധായകന്റെ കുപ്പായമണിഞ്ഞു അരങ്ങിലെത്തി. അവധിക്കാലം ആഘോഷിക്കുന്ന ഈ ആനന്ദവേളയില്‍ മനസ്സിനെ സന്തോഷിപ്പിക്കുവാന്‍ ഒരു നല്ല  പേരും ഈ  സിനിമയ്ക്ക് രമേശ്‌ പിഷാരടി തിരഞ്ഞെടുത്തു. മലയാളികള്‍ക്ക് വിഷു കൈനീട്ടമായി പറന്നുവന്ന പഞ്ചവര്‍ണ്ണതത്ത വ്യത്യസ്തത നിറഞ്ഞ ഒരു സിനിമയാണ്. തിയറ്ററില്‍ പൊട്ടിച്ചിരിയും കൈയടിയും നേടി പഞ്ചവര്‍ണ്ണ തത്ത പറന്നുയര്‍ന്നു..

ഈ ചിത്രത്തിലെ പ്രത്യേകത പഞ്ചവര്‍ണ്ണ തത്ത മാത്രമല്ല. മലയാളികളുടെ പ്രിയ നായകന്‍  ജയറാമിന്റെ വേഷപകര്‍ച്ച കൂടെ അണിനിരക്കുന്ന പക്ഷി മൃഗാദികളും ഇതിലെ പ്രത്യേകതകളാണ്.  മുഴുനീള നര്‍മ്മമുഹുര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ ചാകൊച്ചനും ടീമും കസറി.  ഈ അവസരോചിതമായ നര്‍മ്മങ്ങള്‍ ആസ്വദികുമ്പോള്‍ ഇതൊരു രമേഷ് പിഷാരടി ചിത്രമെന്ന് കൊച്ചുകുട്ടികള്‍ പോലും പറയും. അതരത്തില്‍  ഒരു കയ്യൊപ്പ് കുറിക്കാന്‍ രമേശ്‌ പിഷാരടി  സാധിച്ചു.

എല്ലാ കാലവും ഓര്‍മ്മിക്കുന്ന തരത്തില്‍ ഒരു വലിയ വേഷപകര്‍ച്ച കാഴ്ച്ചവെച്ചു നമ്മുടെ മുന്‍പില്‍ തിരിച്ചെത്തിയിരുക്കുകയാണ് ജയറാം. ഊരേത് , പേരെന്ത് എന്നറിയാത്ത ഒരാള്‍, "എനിക്ക് അമ്മയില്ല" എന്ന് ഹാസ്യരൂപേണ പറയുന്ന ഒരാള്‍. സ്വന്തം കൂടപ്പിറപ്പുകളെ പോലെ തന്റെ പക്ഷിമൃഗാദികളെ സ്നേഹിക്കുന്ന നന്മയുടെ ഉദാഹരണം. ഒരു വലിയ മനസ്സിന്റെ ഉടമ. ഇതാണ് ജയറാമിന്റെ കഥാപാത്രത്തിന്റെ സ്വഭാവം.ജയറാമിന്റെ വേഷപകര്‍ച്ചയും ശബ്ദത്തിന്റെ മോഡുലേഷനും ഉള്‍കൊള്ളിച്ചു കഥാപാത്രത്തെ വ്യത്യസ്ഥനാക്കി. തന്റെ പ്രിയപ്പെട്ട പക്ഷിമൃഗാദികളെ സ്വന്തം താമസസ്ഥലത്ത് നിന്നും മാറ്റി അതിനു ഒരു രീതിയില്‍ കാരണക്കാരനായ  കലേഷിന്റെ വീട്ടില്‍ ചെല്ലുന്നതും അതുമൂലമുണ്ടാകുന്ന രസകരമായ കാഴ്ചകളും പഞ്ചവര്‍ണ്ണതത്തയില്‍ കാണാം.

നമ്മുടെ നാട്ടിലെ സമകാലീന പ്രശ്നങ്ങളെ ആക്ഷേപഹാസ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുകയാണ് പഞ്ചവര്‍ണ്ണതത്തയില്‍. ന്യൂജെന്‍ വിവാഹവും, തെരുവ് നായ ശല്യവും  രസകരമായ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്ര എന്ന കഥാപാത്രമായി അനുശ്രീയും കൂടെ മല്ലികസുകുമാരന്റെ അമ്മ വേഷവും എടുത്തു പറയേണ്ടതാണ്. ചെറിയ സീനാണെങ്കില്‍ പോലും പോട്ടിചിരിപിച്ചുകൊണ്ട്‌ സുബിയും ടിനീ ടോമും കലക്കി.

അവസാനമെങ്കിലും എല്ലാവരെയും പോട്ടിചിരിപ്പിച്ചുകൊണ്ട് ജോജു ജോര്‍ജും ധര്‍മ്മജനും അവരുടെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. ഇതില്‍ മല്ലിക സുകുമാരന്റെയും ജോജുവിന്റെയും കോമഡി കോമ്പിനേഷന്‍ സീനുകള്‍ കയ്യടി നേടി.. കൂടാതെ  മണിയൻപിള്ള രാജുവും  മഞ്ജു സുനിലും കുഞ്ചനും അശോകനുമെല്ലാം അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ കാട്ടിയ മിടുക്ക് ഈ ചിത്രത്തിന്റെ മാറ്റുരച്ചു.  സിനിമയുടെ അവസാന നിമിഷത്തിലെ നന്മ നിറഞ്ഞ കാഴ്ചകള്‍ തീര്ച്ചയായും പ്രേക്ഷകരുടെ മനസ്സ് നനയിക്കും. പൊട്ടിചിരിപ്പിച്ചും സന്തോഷിപ്പിച്ചും ചെറുതായി ഒന്ന് നൊമ്പരപ്പിച്ചും പഞ്ചവര്‍ണ്ണ തത്ത പറന്നുയര്‍ന്നു..  കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന ഒരു നന്മ നിറഞ്ഞ സിനിമയാണ് പഞ്ചവര്‍ണ്ണ തത്ത.

 

പഞ്ചവര്‍ണ്ണതത്തയെ കുറിച്ച് രമേശ്‌ പിഷാരടി വായികുവാന്‍ ക്ലിക്ക് ചെയ്യുക

 

 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram