പറവ: അഴകുള്ള പറവ ..

Posted by Online Desk, 22 Sep, 2017

 

പറവ കണ്ടവര്‍ പറയുന്നു : സൗബിനാണു താരം. പഠിച്ച ഇടങ്ങളുടെ ഗുണം സൗബിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ വ്യക്തം. ശരാശരിക്കും മേലേ ഒരു സിനിമാനുഭവം. കഥയും കഥാപാത്രങ്ങളും സംവിധായകന്റെ കൈയൊതുക്കത്താല്‍ നിയന്ത്രിക്കപ്പെടുന്നതിന്റെ സൗന്ദര്യം പറവയെ സമീപകാലത്തെ മികച്ച മലയാള സിനിമകളിലൊന്നാക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന വലിയ താരത്തിന്റെ സാന്നിധ്യമെന്ന ആകര്‍ഷക ഘടകത്തിനപ്പുറം പറവ പറന്നുയരുന്നതും ഇതേ കാരണത്താല്‍.

കൊച്ചിയുടെ പ്രത്യേകിച്ചും മട്ടാഞ്ചേരിയുടെ തനതായ ജീവിത ചുറ്റുപാടുകളില്‍ നിന്നും ഉരുത്തിരിയുന്ന ഒരു കഥയും കുറേ കഥാപാത്രങ്ങളും. സിനിമയിലാകെ പ്രസരിക്കുന്ന സ്വാഭാവികതയും അനായാസതയും കാണിയുടെ മനസ്സിനെയും തഴുകുന്നു. സിനിമക്കൊപ്പം കാണികളും ഒഴുകിപ്പോകുന്ന അവസ്ഥ. മലയാള സിനിമയുടെ കഥാവഴികളിലെങ്ങും പരിചിതമല്ലാത്ത ഒരു കേന്ദ്രബിന്ദുവില്‍ നിന്നും പറവ ചിറകുകള്‍ വിടര്‍ത്തുന്നു. മട്ടാഞ്ചേരിയുടെ പ്രാദേശിക മത്സര - വിനോദമായ പ്രാവു വളര്‍ത്തലുമായി ബന്ധപ്പെട്ടു വികസിക്കുന്ന ആഖ്യാനം. മനുഷ്യരും ഇതര ജീവജാലങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴങ്ങളിലേക്കൊരു നോട്ടവും പറവയെ വേറിട്ടു നിര്‍ത്തുന്നു. മലയാള സിനിമയിലെ സമീപ കാല ലഹരികളിലൊന്നായ ദേശത്തെ അടയാളപ്പെടുത്തുക എന്നതിന്റെ മറ്റൊരു വഴി തന്നെ പറവയും. മട്ടാഞ്ചേരിയുടെ ജീവിതം അടുത്തു പരിചയമുള്ള ഒരാളുടെ സവിശേഷ ശ്രദ്ധ സംവിധാനത്തിലും തിരക്കഥയിലും വ്യക്തമായി പതിഞ്ഞരിക്കുന്നു എന്നതിന്റെ ഗുണം.

അതിഥി കഥാപാത്രമായ ഇമ്രാനായി ദുല്‍ഖര്‍ സല്‍മാന്‍ പറവയുടെ വ്യവസായ പക്ഷത്തെ കരുത്തുള്ളതാക്കുമ്പോള്‍ ഷെയ്ന്‍ നിഗം , ഷൈന്‍ ടോം ചാക്കോ , ശ്രീനാഥ് ഭാസി , അര്‍ജുന്‍ അശോകന്‍ , സിനില്‍ സൈനുദ്ദീന്‍, സിദ്ദിഖ് , ഇന്ദ്രന്‍സ് , ഹരിശ്രീ അശോകന്‍ , ജാഫര്‍ ഇടുക്കി , നവാഗതരായ അമല്‍ ഷാ ,ഗോവിന്ദ് എന്നിവരുള്‍പ്പടുന്ന ഇതര അഭിനേതാക്കള്‍ പ്രകടനത്താല്‍ ശ്രദ്ധ നേടുന്നു. കുഞ്ഞിക്കയുടെ താര ഭാരം പറവയുടെ ചിറകുകളെ നിയന്ത്രിക്കുന്നില്ല എന്നതും എടുത്തു പറയണം.

ചിരിയിലും സംഘട്ടനത്തിലും സൗഹൃദത്തിലും കണ്ടു പഴകിയ കാഴ്ചകളില്‍ നിന്നും മുക്തമായ പുതിയ ചില അടയാളങ്ങള്‍ പറവ കാണികള്‍ക്കു നല്‍കും. പതിവു കഥാപാത്ര രൂപങ്ങളുടെ ഭാരം പേറാത്ത കഥാഗതിയും ഏറെ മനോഹരം. ഛായാഗ്രഹണവും എഡിറ്റിംഗും സംഗീതവും പറവയെ കൂടുതല്‍ അഴകുള്ളതാക്കുന്നു.

പറഞ്ഞവസാനിപ്പിക്കട്ടേ , പറവ ഒരു നല്ല സിനിമയുടെ ഇടത്തെ തൃപ്തിപ്പെടുത്തുന്ന സൃഷ്ടി തന്നെ. പ്രതീക്ഷ സമ്മാനിക്കുന്ന ഒരു പുതിയ സംവിധായകനെയും ഈ സിനിമ നല്‍കുന്നു. പറവ പറക്കട്ടേ ചിറകുകള്‍ വിരിച്ച്......

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram