ഈ സച്ചിൻ ടീം സിക്സറടിച്ചു !!! റിവ്യൂ വായിക്കാം.....

Posted by Deepa Manoharan , 19 Jul, 2019

 

 

 



സച്ചിൻ എന്ന സിനിമ ഒരു നാട്ടിൻപുറത്തെ കുറച്ചു ചെറുപ്പക്കാരുടെ ക്രിക്കറ്റിനോടുള്ള പ്രണയവും അതിലൂടെ തന്നെ ഉരുത്തിരിഞ്ഞു വരുന്ന പ്രണയവും വളരെ രസകരമായ രീതിയിൽ ഒരു കോമഡി ട്രാക്കിൽ അവതരിപ്പിക്കുന്നു സന്തോഷ്‌ നായർ എന്ന സംവിധായകൻ. ക്രിക്കറ്റ് എക്കാലവും നമ്മുടെ എല്ലാ ജീവിതത്തിൽ ഒരു കാലഘട്ടത്തിന്റെ വളരെയധികം സ്വാധീനം ചെലുത്തുക തന്നെ ചെയ്യുന്ന ഒന്നാണല്ലോ? ക്രിക്കറ്റിനോടുള്ള അധികമായ ആരാധന മൂലം തന്റെ മകന് സച്ചിൻ എന്നു പേരിടുന്ന ഒരച്ഛനും ആ മകൻ വളർന്നു വലുതാകുന്നു സന്ദർഭത്തിൽ അവനെയോർത്ത് അവന്റെ ക്രിക്കറ്റ് ഭ്രാന്തിനെയോർത്ത് വേവലാതിപ്പെടുകയും ചെയ്യുന്ന ഒരച്ഛന്റെ മനോവിഷമം മണിയൻ പിള്ള രാജുവിന്റെ കൈയ്യിൽ ഭദ്രമാണ്. എന്നാൽ പിന്നീട് ഈ ക്രിക്കറ്റ് ഈ ചിത്രത്തിന്റെ കഥാഗതിയെ തന്നെ മാറ്റി മറിക്കാൻ നിർണായകമായ ഒരു പങ്കു തന്നെ വഹിക്കുന്നുണ്ട് അതിനെ വളരെ രസകരമായി തന്നെ അവതരിപ്പിക്കാൻ സംവിധായകനും കഴിഞ്ഞിരിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ടുന്ന ഒന്നാണ്. നാട്ടിൻപുറത്തെ സൗഹൃദത്തിനു വളരെയേറെ പ്രാധാന്യം തന്നെ ഈ ചിത്രം നൽകുന്നുണ്ട്. പൂച്ച ഷൈജുവായി ഹരീഷ് കണാരനും ക്യാപ്റ്റൻ ജെറി ആയി അജു വർഗീസും വളരെ മികച്ച പ്രകടനം തന്നെയാണ് കാഴചവച്ചിരിക്കുന്നത്. ഒരു പരിധിയിൽ അധികം പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അജു വർഗീസിന്റെ ക്യാരക്ടറിനു കഴിഞ്ഞു എന്നുള്ളതും എടുത്തുപറയണം.

 


ആദ്യ പകുതിയെക്കാളും മികച്ചു നിൽക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. സെക്കന്റ്‌ ഹാഫിൽ ക്രിക്കറ്റിന്റെ അതെ ആവേശത്തിലോട്ട് തന്നെ ചിത്രത്തെ കൊണ്ട് പോകുകയും പ്രേക്ഷകരെ മുൾ മുനയിലും ആവേശത്തിലും ആഴ്ത്തികൊണ്ട് തന്നെ ചിത്രം ചിത്രം തീർന്നു എന്നു ചിന്തിക്കുന്ന ഇടത്തുനിന്നും ചിരിയുടെ മലപ്പടക്കത്തിനു തിരികൊളുത്തികൊണ്ട് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുകയും സമ്പൂർണമായും ഒരു ഫാമിലി കോമഡി എന്റർടൈൻമെന്റ് ലൗ സ്റ്റോറി ആക്കിമാറ്റുകയും ചെയ്ത സംവിധായകന്റെയും തിരക്കഥയുടെയും കഴിവ് എടുത്തു പറയേണ്ടതാണ്.

 

ഫാസ്റ്റ് ഹാഫിൽ ചിത്രത്തെ മുന്നോട്ട് നയിച്ചത്തിൽ പ്രധാന പങ്ക് അജു വർഗീസിന്റെയും ഹരീഷ് കണാരന്റെയും കഥാപാത്രങ്ങൾക്കുണ്ടെങ്കിലും കഥയുടെ ഒരു നിർണായക ഘട്ടത്തിൽ അങ്കമാലി ഡയറീസിസ് ഫെയിം ശരത്തും മികച്ചു നില്കുന്നുണ്ട്. സെക്കന്റ്‌ ഹാഫിൽ വളരെ മനോഹരമായ പ്രകടനമാണ് രമേശ്‌ പിഷാരടി കാഴ്ചവെച്ചിരിക്കുന്നത്.

 

ഈ സിനിമയിൽ സച്ചിൻ എന്ന പേര് പോലെത്തന്നെ ക്രിക്കറ്റിന് വളരെയധികം പ്രാധാന്യം വരുന്ന സന്ദർഭങ്ങളിൽ പ്രേക്ഷരെ മുൾമുനയിൽ നിർത്തിക്കൊണ്ട് വളരെ രസകരമായി തന്നെയാണ് ചിത്രം അവസാനിക്കുന്നതും. എന്തുതന്നെയായാലും ടിക്കറ്റ് കാശ് മുതലാവും എന്നുള്ളത് ഉറപ്പായ ഒരു വസ്തുതയാണ്. പലപ്പോഴും മനസറിഞ്ഞു ചിരിക്കാനുള്ള പല കഥ സന്ദര്ഭങ്ങളും ഈ ചിത്രത്തിൽ ഉണ്ട് എന്നുളളത് എടുത്തു പറയേണ്ടതു തന്നെയാണ്. ഇതിൽ അഭിനയിച്ച ഓരോരുത്തരും അവർ അഭിനയിച്ച ഓരോ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram