സഞ്ജയുടെ ജീവിതം രണ്ബീര്‍ അനശ്വരമാക്കി - സഞ്ജു റിവ്യു

Posted by Sivi Sasidharan, 06 Jul, 2018

ബോളിവുഡ് ആരാധകര്‍ കാണുവാന്‍ കാത്തിരുന്ന ചിത്രമാണ് സഞ്ജു. സഞ്ജയ് ദത്തായി രണ്‍ബീരിന്റെ അതിശയകരമായ രൂപമാറ്റം, ട്രിലറിലെ ഡയലോഗുകള്‍ രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനം എന്നിവയായിരുന്നു ഈ ചിത്രത്തെ ഏവരെയും കാണുവാന്‍ പ്രേരിപ്പിക്കുന്ന വസ്തുതകള്‍. ബോളിവുഡ് നടനും സംവിധായകനുമായ സഞ്ജയ് ദത്തിന്റെ ജീവിത കഥയാണ് സഞ്ജു. രാജ്കുമാര്‍ ഹിരാനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജുവിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രവി വര്‍മയും സംഗീതം എ.ആര്‍.റഹ്മാനുമാണ് ഒരുക്കുന്നത്.

സഞ്ജയ് ദത്തിന്റെ ജീവിത കഥയുമായി കടന്നു പോകുന്ന ചിത്രം. ബോളിവുഡ് നടനും സംവിധായകനുമായ സഞ്ജയ് ദത്ത്, സുനില്‍ ദത്തിന്റെയും നര്‍ഗീസ് ദത്തിന്റെയും മകന്‍. അമ്മയോട് സഞ്ജയ്ക്കുള്ള ഇഷ്ട്ടത്തിന്റെ ആഴം തുറന്നുകാട്ടുന്നു, തുടര്‍ന്ന് മയക്കുമരുന്നിനു അടിമപ്പെടുന്നതും അതില്‍ നിന്നും രക്ഷനെടുന്നതും, ജയില്‍ വാസവും പിന്നെ ഇതില്‍ നിന്നെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവുമെല്ലാം ഭാവമയമായ രീതിയില്‍ സംവിധായകന്‍ നമ്മളെ കാണിച്ചു തരുന്നു.

മുംബൈ കലാപവുമായി ബന്ധപെട്ട് കുറ്റാരോപിതനായ സഞ്ജയ് ദത്ത് കോടതിക്ക് മുമ്പില്‍ കീഴടങ്ങുനതിനു മുമ്പേ തന്റെ ജീവചരിത്രസംബന്ധിയായ സിനിമ ചെയ്യണം എന്നാഗ്രഹിക്കുന്നു. ആ ജീവിതകഥ എഴുതുന്നതിനായി ഒരു എഴുത്തുകാരനെ ആദേഹം കാണുന്നുണ്ടെങ്കിലും അത് പരാജയപ്പെടുന്നു. അതിനുശേഷം അദ്ദേഹം കഥ എഴുതാന്‍ ഒരു പുതിയ എഴുത്തുകാരി (അനുഷ്‌ക ശര്‍മ്മ ) യെ ചുമതലപ്പെടുത്തുന്നു.

സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ജയില്‍ വാസം വരെയുള്ള സഞ്ജയ്യുടെ ജീവിതകഥയാണ് ചിത്രത്തില്‍. സഞ്ജയ്യുടെ ജീവിതത്തിലെ പല ഘട്ടങ്ങളും കാണിക്കുന്നുണ്ടെങ്കിലും എല്ലാം ചുരുക്കി പറഞ്ഞു കഥ മുന്നോട്ടു പോകുന്നു. അമ്മയോടുള്ള സ്‌നേഹം, മയക്കുമരുന്നിനോട് അടിമപെട്ട് തിരിച്ച് വരുന്ന ജീവിതം, ഉറ്റ ചങ്ങതിയുമായുള്ള അടുപ്പം പിന്നെ ജയില്‍ വാസം എന്നിങ്ങനെ ചിത്രം കടന്നു പോകുന്നു. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ പല വഴിത്തിരിവികളും നന്നായി കാണിക്കുവാന്‍ രാജ് കുമാര്‍ ഹിരാനിക്ക് സാധിച്ചു.

ചിത്രത്തിലെ യഥാര്‍ത്ഥ താരം രണ്‍ബീര്‍ കപൂര്‍ തന്നെയാണ്. രണ്‍ബീറിന്റെ കരിയര്‍ ബെസ്റ്റ് എന്ന് തന്നെ സഞ്ജുവിനെ വിശേഷിപ്പിക്കാം. ദത്തിനെ രൂപ്പത്തിലും ഭാവത്തിലും അതുപോലെ തന്നെ തിരശീലയില്‍ കാണിക്കുവാന്‍ രണ്‍ബീര്‍ കപൂറിന് കഴിഞ്ഞു. വേറൊരു നടനും ഇത്ര പരിപൂര്‍ണ്ണതയോടെ സഞ്ജയ് ദത്തിനെ തിരശ്ശീലയില്‍ കാണിക്കുവാന്‍ കഴിയില്ല എന്ന് തന്നെ നമ്മുക്ക് പറയാം. രണ്‍ബീര്‍ കപൂറിനെ കൂടാതെ, സഞ്ജയ് ദത്തിന്റെ അച്ഛനായി പരേഷ് റാവലും കൂടാതെ സഞ്ജയുടെ ഉറ്റ സുഹൃത്ത് വിക്കി കൗഷലായി അഭിനയിച്ച കമലെഷിന്റെയും അഭിനയമികവ് എടുത്തു പറയേണ്ടതാണ്. സഞ്ജയുമായുള്ള ഇവരുടെയും സീനുകള്‍ തീര്‍ത്തും വികാരഭരിതമായിരുന്നു.

പുറമേ സഞ്ജയ് ദത്തിന്റെ ജീവിതം ചര്‍ച്ച ചെയ്യപെട്ടിട്ടുണ്ട്. അതില്ലെല്ലാം അദ്ദേഹത്തിന്റെ സിനിമാ ജീവിതമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ സഞ്ജയുടെ സ്വകാര്യമായ ജീവിതമാണ് രാജ്കുമാര്‍ ഹിരാനി നമ്മെ കാണിച്ചത്. എന്നാലും നടിയും മോഡലുമായ റിച്ച ശര്‍മയുമായുള്ള വിവാഹവും, കൂടാതെ അവരുടെ കുഞ്ഞു ത്രിഷലയെയും ഇതില്‍ പരാമര്‍ശിച്ചിട്ടില്ല. എന്ത് തന്നെയായാലും സഞ്ജയ് എല്ലാവരും കാണേണ്ട ഒരു ചിത്രം തന്നെയാണ്.

 

loading...
NEW GEN

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.