സിനിമയിൽ അവസരം തേടി അലയുന്ന യുവ പ്രതിഭകളുടെ പരിച്ഛേദമാണ് ഷിബു: റിവ്യൂ വായിക്കാം...

Posted by Sooraj Surendran , 19 Jul, 2019

സിനിമ സംവിധാനം എന്ന സ്വപ്നവുമായി അലയുന്ന ചെറുപ്പക്കാരന്റെ കഥപറയുന്ന ഷിബു. ചിത്രത്തിന് തീയറ്ററുകളിൽ മികച്ച പ്രതികരണം. ഏതൊരു സാധാരണക്കാരന്റെയും മനസിന്റെ ഒരു കോണിൽ ഉറങ്ങിക്കിടക്കുന്ന സ്വപ്നമാണ് സിനിമ എന്ന മായാലോകം. പലരും ആ മന്ത്രികലോകത്ത് കയറിക്കൂടാൻ കഠിനമായി പരിശ്രമിക്കുന്നു. ചിലർ പരാജയപ്പെടുന്നു, ചിലർ വിജയിക്കുന്നു. ഷിബുവിന്റെ ആഗ്രഹങ്ങളും മോഹങ്ങളും ഇതിൽ നിന്നും വ്യത്യസ്തമല്ല. മിമിക്രി കലാകാരനായി വന്ന് മലയാള സിനിമയുടെ ജനപ്രിയ നായകനായ ദിലീപ് എന്ന നടന്റെ കടുത്ത ആരാധകനായ നായകൻ സിനിമ പഠിക്കാൻ പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഷിബുവിന്റെ പ്രമേയം. ഇത്തരമൊരു പ്രമേയം വളരെ മികച്ച രീതിയിൽ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാൻ സംവിധായകരായ അർജുൻ പ്രഭാകരനും, ഗോകുൽ രാമകൃഷ്ണനും സാധിച്ചു എന്നുതന്നെ പറയാം. 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമൊരുക്കിയത് അർജുനും ഗോകുലും ചേർന്നാണ്. സിനിമ മോഹവുമായി നടക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ഷിബു. ഹാപ്പി വെഡ്ഡിംഗ് എന്ന സര്‍പ്രൈസ് ഹിറ്റിന് തിരക്കഥ ഒരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്. അരങ്ങേറ്റ ചിത്രം വളരെ മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ പുതുമുഖ താരം കാർത്തിക്ക് രാമകൃഷ്ണന് സാധിച്ചു എന്നുതന്നെ പറയാം. കാർഗോസ് സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഞ്ചു കുര്യനാണ് ഷിബുവിലെ നായിക. കല്യാണി എന്ന കഥാപാത്രമാണ് ചിത്രത്തിൽ അഞ്ചു കുര്യൻ അവതരിപ്പിക്കുന്നത്. ആവേശവും, ആകാംഷയും നിറഞ്ഞ രണ്ടാം പകുതിയിലാണ് കല്യാണിയുടെ കടന്നുവരവ്. കല്യാണിയുടെ എൻട്രിയോടെ രണ്ടാം ഗിയറിൽ നിന്നും അഞ്ചാം ഗിയറിൽ കുതിക്കുകയായിരുന്നു ഷിബു. സജിത് പുരുഷന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. സന്ദർഭത്തിനനുസരിച്ച ഫ്രയിമുകളാൽ സജിത് പുരുഷൻ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. മേമ്പൊടിയായി സച്ചിൻ വാര്യരുടെയും,വിഘ്നേഷ് ഭാസ്കരന്റെയും സംഗീതവും ചേരുമ്പോൾ പ്രേക്ഷകന് മികച്ച ദൃശ്യ-ശ്രവ്യാനുഭവമാണ് നൽകുന്നത്. സലിം കുമാർ, അൽത്താഫ് സലിം, ഹരിത നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം പ്രേക്ഷകരെ രസിപ്പിക്കാൻ ബിജുക്കുട്ടന്റെ നർമ്മവുമുണ്ട്. ശ്രദ്ധേയമായ വേഷത്തിൽ ലുക്ക്മാൻ ലുക്കുവും ചിത്രത്തിലുണ്ട്.

 

വാർത്തകൾ തികയ്ക്കാനും റേറ്റിംഗ് കൂട്ടാനും എന്തും പടച്ചുവിടുന്ന ഇന്നത്തെ മാധ്യമസംസ്കാരത്തെയും ചിത്രം പരോക്ഷമായി വിമർശിക്കുന്നു. കാർത്തിക്കും, അഞ്ചു കുര്യനുമായുള്ള കോമ്പിനേഷൻ സീനുകൾ വളരെ മികച്ച രീതിയിൽ ആസ്വാദകന് അരോചകം തോന്നാത്ത വിധം അവതരിപ്പിക്കുന്നതിൽ സംവിധായകർ 99 ശതമാനം വിജയിച്ചു എന്നുതന്നെ പറയാം. ക്ലൈമാക്സിലെ നാടകീയ രംഗങ്ങളും നായകൻ കാട്ടുന്ന പ്രവൃത്തികളും ഷിബുവിൽ ഉറങ്ങിക്കിടന്ന മറ്റൊരു മുഖത്തെ ഉണർത്തുകയായിരുന്നു. വളരെ രസകരവും നിഷ്കളങ്കമായ നായകന്റെ അത്തരത്തിലൊരു മാറ്റം പ്രേക്ഷകർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. പുതുമുഖ താരം എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കാത്ത വിധം പക്വതയാർന്ന അഭിനയം കാഴ്ചവെച്ച കാർത്തിക്ക് രാമകൃഷ്ണൻ മലയാള സിനിമയ്ക്ക് വാഗ്ദാനമാണെന്ന് ഉറപ്പിക്കാം.

 

സിനിമയിൽ അവസരം തേടി അലയുന്ന കഴിവുള്ള നിരവധി യുവ പ്രതിഭകളുടെ പരിച്ഛേദമാണ് ഷിബുവിലൂടെ നായകൻ ചൂണ്ടിക്കാട്ടുന്നത്. രണ്ട് മണിക്കൂർ നേരം എല്ലാം മറന്ന് സന്തോഷിക്കാൻ നിങ്ങൾ താല്പര്യപ്പെടുന്നുവെങ്കിൽ ധൈര്യമായി ഷിബുവിന് ടിക്കറ്റെടുക്കാം. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് നൂറ് ശതമാനം ഉറപ്പ്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram