ഇത് സിനിമയോ ?ജീവിതമോ ? ; സൂപ്പര്‍ ഡീലക്സ് റിവ്യൂ

Posted by ബിന്ദു, 01 Apr, 2019

 

 

 

ആരണ്യ കാണ്ഡത്തിന് ശേഷം ത്യാഗരാജന്‍ കുമാരരാജ എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിനായി എട്ട് വര്ഷം കാത്തിരിക്കേണ്ടിവന്നു സിനിമാസ്വാദകർ. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രം തിയേറ്ററിൽ ലൂസിഫറിനോട് മത്സരിക്കുന്നു. മലയാളികൾക്കിടയിൽ ഈ സംവിധായകന് ഒരുപാട് ആരാധകരുണ്ട്. ചിത്രത്തിന് കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ എല്ലാ വശങ്ങളെയും ബന്ധപ്പെടുത്തി തന്നെ പറയണം. ചിത്രം എവിടെയാണോ തുടങ്ങുന്നത് വ്യത്യസ്തമായമൂന്ന് കഥ സന്ദർഭങ്ങളിൽ നിന്ന്. വസാനിക്കുന്നതോ ചിത്രത്തിന്റെ മൂന്ന് കഥകൾ ബന്ധപ്പെട്ടിരിക്കുന്നിടത്ത്. ലീനിയർ രീതിയിൽ കഥ അവതരിപ്പിക്കുന്നത് മുൻപും പല സിനിമകളിലും പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിൽ ഏറെ വ്യത്യസ്തമാക്കി നിര്ത്തുന്നു പല കാര്യങ്ങളുമുണ്ട്. നമ്മൾ ഒരുസമയത്ത് പ്രവർത്തിക്കുന്ന ഒരു കാര്യം മറ്റു പല സ്ഥലങ്ങളിലും അത് പ്രതിഫലിക്കും. ചിത്രത്തിലെ ഏറ്റവും എലമെന്റ് വിജയ് സേതുപതി,ഫഹദ് ഫാസില്‍,രമ്യ കൃഷ്ണന്‍,സാമന്ത,സംവിധായകന്‍ മിസ്സ്‌കിന്‍ ,ഗായത്രി, ഭഗവതി പെരുമാള്‍, വിജയ് റാം തുടങ്ങിയവർ അവതരിപ്പിക്കുന്ന കഥാപത്രങ്ങളാണ്.

 

Image result for super deluxe movie
യാതൊരു ബന്ധവുമില്ലാതെ ആരംഭിക്കുന്ന മൂന്ന് കഥകൾ. തന്‍റെ ഭാര്യയുടെ (സാമന്ത) കാമുകന്‍റെ മൃതശരീരം മറവ് ചെയ്യാനായി‌ ശ്രമിക്കുന്ന മുഗിൽ എന്ന യുവാവ് (ഫഹദ്). വീട്ടുകാർ വരുന്നതിന് മുമ്പ് പുതിയ ടിവി വാങ്ങാൻ ശ്രമിക്കുന്ന ടീനേജ് മൂവർ‌ സംഘം. ഏഴു വർഷത്തിന്‌ ശേഷം തന്‍റെ ഭാര്യയെയും കുട്ടിയെയും കാണാനായി ട്രാൻസ്ജെന്‍ററുടെ വേഷത്തിൽ നാട്ടിലെത്തുന്ന ഷില്പ (വിജയ് സേതുപതി). തന്‍റെ മകന്‍റെ ശസ്ത്രക്രിയയ്ക്കായി കാശ് തേടുന്ന ലീല (രമ്യ) എന്ന അമ്മയും ഭക്തമാർഗിയായ അഛനും (മിഷ്കിൻ). ഈ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. ബ്ലാക് ഹ്യൂമർ, ലൈംഗികത, ഡ്രാമ എന്നിവയുടെ കൂടിചേരലാണ് സൂപ്പർ‌‌ ഡീലക്സ്. ബട്ടർഫ്ലൈ‌ ഇഫക്ട് പോലെ‌ വന്നുചേരുന്ന ചില കഥാസാഹചര്യങ്ങൾ. ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങൾ. അവയുടെ‌ പരിഹാരം തേടുന്ന യാത്ര. തമിഴ് സിനിമയുടെ പുതിയ വഴിവെട്ടി തുറക്കുന്ന കാഴ്ചകളിലേക്ക് സൂപ്പർ ഡീലക്സിന്‍റെ സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നു. ചിത്രത്തിൽ റാസാക്കുട്ടി എന്ന കഥാപത്രത്തിൽ എത്തിയ കുട്ടിയുടെ പ്രകടനംപ്രത്യേക പ്രശംസ അർഹിക്കുന്നതാണ്.

Image result for super deluxe movie


ഇതുവരെ കണ്ടിട്ടില്ലാത്ത വിധമൊരു ദൃശ്യാനുഭവം നൽകുന്ന സൂപ്പർ ഡീലകസ്. ലെയറുകളായി വിവരിക്കുന്ന കഥാസന്ദർഭം, സട്ടിലിറ്റി, തമിഴ് സമൂഹത്തിലേക്കുള്ള സൂക്ഷ്മ നീരിക്ഷണം, ലൈംഗിതയുടെ റിയലിസ്റ്റിക് അവതരണം അങ്ങനെ സംവിധായകൻ ഫാന്‍റസി നിറഞ്ഞ മറ്റൊരു ലോകത്തിലേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകുന്നു. വിക്രം വേദയുടെ ഛായാഗ്രാഹകന്‍ പി എസ് വിനോദും, മദ്രാസ് പട്ടണം, തലൈവ,കാവിയ തലൈവന്‍, 2.0 എന്ന ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ നിരവ് ഷാ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഛായാഗ്രഹണം സിനിമയെ നിലവാരത്തെ ഉയർത്തികാണിക്കുന്നുണ്ട്. ആഴത്തിൽ ചിന്തിക്കാൻ ആവോളം‌ ബാക്കിവെച്ച്കൊണ്ട്. ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്നതില്‍ യുവന്‍ ശങ്കര രാജയുടെ സംഗീതം എടുത്തു നിന്നു. തപസ് നായക്കിന്റെ ശബ്ദ മിശ്രണവും ചിത്രത്തിന്റെ സാങ്കേതിക വശത്തിന്റെ നിലവാരമുയര്‍ത്തുന്നു. തെരുവിലൂടെയുള്ള സീനുകളില്‍ ചുറ്റുമുള്ള ശബ്ദങ്ങള്‍ കഥയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്, ചിത്രത്തിലുടനീളം ശബ്ദമിശ്രണത്തിന് ഏറെ പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടു. സൂപ്പര്‍ ഡീലക്സ് തമിഴകത്തില്‍ നിന്ന് മാറ്റത്തിന്റെ മറ്റൊരു പാതയിലേക്കുള്ള അടയാളമാണ്. ധൈര്യമായി തിയേറ്ററിൽ പോയി ക്യാഷ് മുടക്കി കാണാൻ സാധിക്കുന്ന ചിത്രമാണ് .

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram