ഇത് വെറും തമാശയാക്കേണ്ട തമാശയല്ല: റിവ്യൂ വായിക്കാം

Posted by ബിന്ദു, 06 Jun, 2019

 

 

 


ഇതെന്ത് കോലമാ ഡീ ..... തടിച്ച് കറുത്ത് !!! വേഗം ജിമ്മിൽ പൊക്കോ , എന്നിട്ട് കല്യാണം കഴിക്കാൻ നോക്ക് !!! നമുക്കിടയിൽ എത്രപേർ കേട്ട് പഴകിയ കാര്യങ്ങളാണ് ഇതൊക്കെ. പറയുന്നവർക്ക് ഇത് വെറും തമാശ എന്ന കേൾക്കുന്നവർക്ക് ഇതത്ര തമാശയല്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും ബോഡി ഷെയ്‌മിങ്‌ നടത്തുന്നവരാണ്. ഫേസ്ബുക്കിലെ ഓരോ പോസ്റ്റിനു താഴെ നിങ്ങൾ ഇടുന്ന കുമ്മോജി പോലും ബോഡി ഷെയ്‌മിങ്‌ തന്നെയാണ്. അഷ്‌റഫ്‌ ഹംസയുടെ തമാശയിൽ ചിന്നു പറയുന്ന ഒരു കാര്യം ഉണ്ട് തേനും , നാരങ്ങാനീരും കുടിച്ചാൽ തടികുറയുമെന്ന് ആദ്യമായി കാണുന്നവർ പോലും പറയാറുണ്ട് , കുമ്പളങ്ങി ജ്യൂസ് കുടിക്കാൻ പറയുന്നവരുണ്ട് പക്ഷെ എനിക്ക് ഫലൂദ ഇഷ്ടം . എന്റെ ഇഷ്ടങ്ങളാ എനിക്ക് ഏറ്റവും പ്രധാനം. വളരെ ഗൗരവമായി പറയേണ്ട ഒരു വിഷയത്തെ തമാശയിലൂടെ പ്രേക്ഷകർക്ക് ഇടയിൽ എത്തിക്കുന്നതിൽ തമാശ ടീം വിജയിച്ചെന്ന് തന്നെ പറയാം. ഒരു വ്യക്തിയെ തകര്‍ത്തു കളയാന്‍ തക്ക ശക്തിയുള്ള വില്ലനാണ് ബോഡി ഷെയ്മിങ്ങെന്നും തമാശ എന്ന പേരില്‍ അത് പ്രയോഗിക്കുന്നവരെ അവ തമാശയല്ലെന്നും ഓര്‍മപ്പെടുത്തുകയാണ് തമാശ.

 


ശ്രീനിവാസന്‍ മാഷും ആ മൂന്ന് പെണ്ണുങ്ങളും

 

നല്ലൊരു ജോലി ഉണ്ടായിട്ട് പോലും മുപ്പത് വയസായിട്ടും കഷണ്ടിയായതിന്റെ പേരില്‍ വിവാഹം നടക്കാത്ത, തന്റെ രൂപത്തില്‍ അപകര്‍ഷതാബോധം കൊണ്ട് നടക്കുന്ന ശ്രീനിവാസന്‍ എന്ന കോളേജ് അധ്യാപകനും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് സ്ത്രീകളുമാണ് തമാശയെ മുന്നോട്ട് കൊണ്ടുപോകുന്നത്. മലയാളം കോളേജ് അധ്യാപകനായ ശ്രീനിവാസൻ മാഷ് എന്ന കഥാപാത്രത്തെയാണ്‌ വിനയ് ഫോർട്ട് അവതരിപ്പിക്കുന്നത്‌. ശാന്തസ്വഭാവക്കാരനായ ശ്രീനിവാസൻ മാഷ് വിനയ്‌ ഫോർട്ടിന്റെ കരിയറിലെ ബ്രേക്ക്‌ ആണ്‌. വിനയ്‌ എന്ന നടന്റെ ശബ്‌ദവും പെരുമാറ്റവുമെല്ലാം കഥാപാത്രത്തിന്‌ വേണ്ടി എത്രത്തോളം മാറ്റിയിരിക്കുന്നു എന്നുള്ളത്‌ ആദ്യഷോട്ട്‌ മുതൽ പ്രകടമാണ്‌. പ്രേമത്തിലെ വിമൽ സാറല്ല തമാശയിൽ ശ്രീനിവാസൻ സർ.

 

തലയിൽ മുടിയില്ലാത്ത മാഷിന്റെ രൂപം മറ്റുള്ളവരുടെ മുന്നില്‍ താനൊരു കോമാളിയായി മാറുന്നുവെന്ന ചിന്തയും പെണ്ണ് കാണുന്ന പെണ്‍കുട്ടികള്‍ എല്ലാവരും തന്നെ കാണുമ്പോള്‍ മുഖം ചുളിക്കുന്നതും ശ്രീനിവാസനെ അസ്വസ്ഥനാക്കുന്നു.തന്റെ കഷണ്ടി ഒരു പോരായ്മയല്ല എന്ന് പല തവണ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട് ശ്രീനിവാസൻ. സഹപ്രവര്‍ത്തകയോട് (ദിവ്യ പ്രഭ ) തോന്നുന്ന പ്രണയം അപകര്‍ഷതാബോധം കൊണ്ട് പറയാൻ പോലും സാധിക്കാത്ത ആ മാഷ് മലയാളികളുടെ മനം കവർന്നിരുന്നു .ഗ്രേസ് ആന്റണിയും മികച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും പ്രേക്ഷകരുടെ മനസും കയ്യടിയും നേടിയത് ചിത്രത്തിലെ ചിന്നുവായെത്തിയ ചിന്നു ചാന്ദിനി നായരാണ്. അനുരാഗ കരിക്കിൽ വെള്ളത്തിൽ എലിയുടെ കൂട്ടുകാരിയായി, അവൾക്ക്‌ ബിയർ വാങ്ങിക്കൊടുക്കുന്ന, എന്തിനും കൂടെയുള്ള ജെസ്‌ലിൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി ഇപ്പോൾ താമശയിലെ ചിന്നുവായി മികച്ച പ്രതികരണം കാഴ്ച വച്ചിരിക്കുകയാണ് നടി. ഇത്രയേറെ കളിയാക്കലുകള്‍ നേരിട്ടിട്ടും ഒടുക്കം കാണാന്‍ ചെന്ന പെണ്‍കുട്ടിക്ക് തടി കൂടിയത് ശ്രീനിവാസനിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് കാണാൻ കഴിയും. കറുത്തതും , കഷണ്ടിയും, തടിച്ചതും എല്ലാം അവരുടെ ഐഡന്റിയായി എടുക്കുന്ന ഒരു സമൂഹത്തിന് മുൻപിൽ തമാശയുടെ പ്രസക്തി വളരെ വലുതാണ്.

 

തടി കൂടുതലായതിന്റെ പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുമ്പോഴും തടി കുറയ്ക്കാന്‍ തന്നെ ഉപദേശിക്കുന്നവരോട് തനിക്ക് കുമ്പളങ്ങി നീരല്ല ഫലൂദയാണ് ഇഷ്ടമെന്ന് പറയുന്ന ചിന്നുവിനായിരുന്നു പ്രേക്ഷകന്റെ കൈയ്യടി മുഴുവൻ കിട്ടിയത്. ഇത് ഒരു തരത്തിൽ ബോഡിഷെയിമിങ് നടത്തുന്നവർക്കുള്ള കരണത്തടിയാണ്. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ ചിന്നുവും മാഷും പ്രേക്ഷകന്റെ കൂടെ ഇറങ്ങി വരും എന്ന കാര്യത്തിൽ ഉറപ്പാണ്. ശ്രീനിവാസന്റെ സുഹൃത്തും ഉപദേശിയുമായ റഹീമായി എത്തിയ നവാസ് വള്ളിക്കുന്നിന്റെ പ്രകടനം അഭിനന്ദാർഹമാണ് .രണ്ടു മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. നമുക്ക് പരിചിതമായ കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളെ രസകരമായി സന്നിവേശിപ്പിക്കുന്ന ചിത്രം ഒരു ഘട്ടത്തിലും മുഷിപ്പിക്കുന്നില്ല.


തമാശയിൽ മനോഹരമായ ദൃശ്യങ്ങളും ആ സംഗീതവും,

ഭാരതപ്പുഴയുടെയും പൊന്നാനിയുടെയും മുഴുവന്‍ സൗന്ദര്യവും സമീര്‍ താഹിറിന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ഷഹബാസ് അമനും റെക്‌സ് വിജയനും നല്‍കിയിരിക്കുന്ന സംഗീതം അതിന് മാറ്റേകുന്നു. ഹാപ്പി അവേഴ്‌സിന്റെ ബാനറിൽ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഷൈജു ഖാലിദും, ചെമ്പൻ വിനോദ് ജോസും ചേർന്നാണ്‌ ചിത്രം നിർമിച്ചിരിക്കുന്നത്‌. അണിയറയിലും തിരശ്ശീലയിലും ഗംഭീരമാക്കുന്നവർ തമാശ ഏറ്റെടുത്തതിന്‌ വീണ്ടും കയ്യടി അർഹിക്കുന്നുണ്ട്‌.


ഇത് വെറും തമാശയാക്കേണ്ട തമാശയല്ല

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram