പേരിൽ ഒതുങ്ങുന്ന പുതുമ തൊബാമ

Posted by Online Desk, 28 Apr, 2018

അൽഫോൺസ് പുത്രൻ ടീമിൽ നിന്ന് പുതിയൊരു സംവിധായകൻ കൂടി വരുന്നു എന്നത്.പ്രതീക്ഷയുളവാക്കുന്ന വാർത്തയായിരുന്നു; എന്നാൽ തൊബാമ ആ പ്രതീക്ഷയെ തെറ്റിക്കുന്നവരവായി പോയി.സൗഹൃദക്കൂട്ടത്തിന്റെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ.എപ്പോഴും കാഴ്ച്ചക്കാരന് പുതുമകൾ നൽകുന്നിടത്ത് ചിലപ്പോഴൊക്കെ കൈവിട്ട കളികളുമായി കാണേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് തന്റെ ആദ്യ സംവിധാന ഉദ്യമത്തിൽ മുഹസിൻ കാസിം എന്ന നവസംവിധായകൻ ഒരുക്കിയിറക്കിയത്.

ഏതു വിധേനയും കാശുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന തൊമ്മിയുടെയും പഠനം തുടരുന്നബാലുവിന്റെയും സിനിമാ മോഹവുമായി നടക്കുന്ന മമ്മുവിന്റെയും കഥയാണ് തൊബാമ പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്. ഒട്ടെറെ സിനിമകൾ സംസാരിച്ച മണി ചെയിൻ ബിസിനസ്സ്, കള്ളപണം വെളുപ്പിക്കൽ ,വ്യാജ സിദ്ധൻമാർ എന്നിവയെല്ലാം ഇതിലും കടന്നു പോകുന്നു.കഥാപാത്രങ്ങൾ ഒട്ടുമിക്കതും പുത്രന്റെ പ്രേമത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഫീൽ ചെയ്തത്.സ്വന്തമായ ശൈലിയിൽ കഥ പറയുന്നതിൽ സംവിധായകൻ പരാജയമടയുന്ന കാഴ്ച്ചയാണ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കുക.

അൽഫോൺസ് പുത്രൻ ടീമിൽ നിന്ന് സിനിമ വരുന്നു എന്ന വാർത്ത അത്ര തന്നെ പ്രാധാന്യത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരുന്നത് എന്നാൽ അത് തീയറ്ററിൽ നിരാശയേകുന്നു. കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും നായിക പുണ്യ എലിസബത്ത് വരു കാലത്ത് മികച്ച ചിത്രങ്ങളിൽ മികവുറ്റ കഥാപാത്രങ്ങളുമായി എത്തുമെന്ന് തന്നെ കരുതാം.രാജേഷ് മുരുകേശന്റെ സംഗീതം ഇത്തവണ അത്ര സുഖമായി തോന്നിയില്ല.എന്നാൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം തന്നെ അവരുടെ വേഷങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു.ആദ്യ ഭാഗത്തിൽ അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് അങ്ങോട്ട് പൂർണ്ണമായും കൈവിട്ടു പോവുകയാണ്.

പ്രധാന കഥാപശ്ചാത്തലത്തിന്റെ ഇടയിൽ എത്തുന്ന ഉപകഥകൾ പ്രധാന കഥയിൽ നിന്ന് പ്രേക്ഷകനെ പുറത്തോട്ട് വലിക്കുകയാണ് . ചിത്രത്തിൽ. അത്രയേറെ പ്രസക്തിയൊന്നുമില്ലാത്ത പ്രണയം രണ്ടാംപകുതിയെ ദീർഘിപ്പിക്കുന്നു. ചിത്രത്തിലെ റിയലിസ്റ്റിക്കായ ക്ലൈമാക്സ് സാധാരണ കാഴ്ച്ചക്കാർ എങ്ങനെ എടുക്കും എന്നുള്ളതും കണ്ടു തന്നെ അറിയാം. ചിത്രത്തിൽ ഏറ്റവും അധികം നന്നായത് സുനോജ് വേലായുധന്റെ ഛായഗ്രഹണമികവും .ചിത്രത്തിലെ കലാസംവിധാനമികവുമാണ്. ആദ്യം അൽപ്പം പ്രശ്നം തോന്നിയെങ്കിലും കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിന് അത് ഉപകാരപ്പെട്ടെന്ന് പറയാം .മികച്ചൊരു സിനിമയുമായി മുഹസിൻ കാസിം തൊബാമയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അതിശക്തമായി തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram