ഇത് കേരളത്തിന്റെ കെകെ, കേരളം അങ്കിളിനൊപ്പം യാത്ര തുടങ്ങുന്നു

Posted by Firshad, 27 Apr, 2018

 ഷട്ടർ എന്ന സിനിമക്ക്  ശേഷം ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന  "അങ്കിൾ " തീയേറ്ററിലെത്തിയിരിക്കുകയാണ് . ഗിരീഷ്‌ ദാമോദറിന്റെ ആദ്യത്തെ സംവിധാന സംരഭമാണ് അങ്കിള്‍.  പരോളിന്റെ വിജയത്തിന് ശേഷം മറ്റൊരു ഹിറ്റുമായി വന്നിരിക്കുകയാണ് മമ്മൂട്ടി ആങ്കിളില്‍.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്. ഇത്  സിനിമയുടെ വിജയത്തിന് നന്നെ സഹായിച്ചിരിക്കുന്നു എന്ന് തന്നെ മനസ്സിലാക്കാം...

സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ തമിഴ് നാട്ടിലെ  കോളേജിൽ നിന്ന്  കേരളത്തിലേക്ക് യാത്ര തിരിക്കുകയാണ് ശ്രുതി .  നാട്ടിലേക്കെത്താൻ വാഹനം അന്വേഷിച്ചു നടന്ന ശ്രുതിയുടെ അടുക്കലേക്ക്  അച്ഛന്‍റെ സുഹൃത്ത് കൃഷ്ണകുമാറെത്തുന്നു . തുടർന്ന് കൃഷ്ണകുമാറിനോടൊപ്പം ശ്രുതി കേരളത്തിലേക്ക്  യാത്ര തിരിക്കുന്നു. തുടർന്ന് യാത്രയിലും മറ്റുമായി  നടക്കുന്ന സംഭവവികാസങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം .ഇരുവരുമൊന്നിച്ചുള്ള സംഭാഷണങ്ങളിലുടെയും  സംഭവബഹുലമായ സന്ദര്ഭങ്ങളിലൂടെയും കഥ പുരോഗമിക്കുന്നു . കൃഷ്ണൻകുമാറായി മെഗാസ്റ്റാർ മമ്മൂട്ടിയും ശ്രുതിയായി കാർത്തിക മുരളീധരനും എത്തുന്നു .

കൃഷ്ണകുമാറും ശ്രുതിയും  യാത്ര ചെയ്യുന്നതിനോടൊപ്പം ശ്രുതിയുടെ മാതാപിതാക്കളുടെ മനസ്സും അവരോടൊപ്പം സഞ്ചരിക്കുന്നു .ഇത് കുടുംബങ്ങളെ അതിശയത്തോടു കൂടി തിയേറ്ററിൽ പിടിച്ചിരുത്തുമെന്നതിൽ സംശയമില്ല .ഒരു സാമൂഹ്യ പ്രസക്തിയുള്ള വിഷയം വളരെ വ്യത്യസ്തമാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിലൂടെ, അച്ഛന്റെ കൂട്ടുകാരനുമൊത്തുള്ള മകളുടെ യാത്രയെ സമൂഹത്തിന്റെ കണ്ണിലൂടെ കാണിക്കുന്നതിൽ ജോയ്മാത്യു വിജയിച്ചിരിക്കുന്നു എന്ന് തീർത്തും പറയാം .അഭിനയമികവിനെ കുറിച്ചു പറയുകയാണെങ്കിൽ മമ്മൂട്ടി എന്ന  നടൻറെ പച്ചയായ  പ്രകടനം  കാഴ്ചക്കാരെ കണ്ണെടുക്കാതെ  വലിയ സ്‌ക്രീനുമുന്നിൽ പിടിച്ചിരുത്തി എന്നതിൽ സംശയമില്ല . കഥാപാത്രത്തിന്‍റെ മൂല്യം  മനസിലാക്കി  കൃഷ്ണകുമാറെന്ന കഥാപാത്രം  മമ്മൂട്ടി അങ്ങോട്ട് ചോദിച്ചു വാങ്ങിയതുകൊണ്ടു തന്നെയാവണം അങ്കിൾ ആയി സ്‌ക്രീനിൽ  മമ്മൂട്ടി ജീവിച്ചത് . നായികയായി എത്തിയ കാർത്തിക മുരളീധരൻ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അതുപോലെ തന്നെ മുത്തുമണി, ജോയ് മാത്യു തുടങ്ങി എല്ലാവരും തങ്ങളുടെ ഭാഗം മികച്ചതാക്കി.

അഴകപ്പന്റെ  ഛായാഗ്രഹണത്തിൽ ഷമീർ മുഹമ്മദിന്‍റെ എഡിറ്റിങ്ങുംക്കൂടെ ആയപ്പോൾ  അഴകപ്പന്‍റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നായി മാറി അങ്കിൾ . അതുപോലെ തന്നെ ബിജിബാൽ ഈണമിട്ട ഗാനങ്ങളും ഒന്നിനൊന്ന്  മികച്ചു നിന്നു. ഈ അങ്കിളിനൊപ്പം കേരളം യാത്ര ചെയ്യും എന്നതിൽ സംശയമില്ല.

 ----------------------------------

മമ്മൂട്ടി നടനോ വില്ലനോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ;അങ്കിള്‍ വിശേഷങ്ങളുമായി ഗിരീഷ് ദാമോദര്‍

 

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin