ഇവിടെ ഹീറോ വരത്തൻ! റിവ്യൂ വായിക്കം....

Posted by Bindu PP, 21 Sep, 2018



 


വരത്തൻ ഒരു അമൽ നീരദ് ചിത്രമെന്ന് പൂർണമായി പറയാം.ഒരു നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമൽ നീരദ് ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ ചിത്രം എത്തുന്നത് . ഇയോബിന്റെ പുസ്തകത്തിന് ശേഷം വരത്തൻ. ഇവിടെ ഹീറോ വരത്തനാണ്.ആരാണ് വരത്തൻ? ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം ദുബായ് വിട്ട് പ്രിയയുടെ (ഐശ്വര്യ ലക്ഷ്മി ) പപ്പയുടെ പതിനെട്ടാം വയലിൽ എത്തുന്ന എബിയാണ്(ഫഹദ് ഫാസിൽ ) ഇവിടെ വരത്തൻ. വന്ന് കൂടിയവരെല്ലാം അപരിചിതരാണെന്നും അവരുടെ സ്വകാര്യത തങ്ങളുടെ ഔദാര്യമാണെന്നും കരുതുന്ന കേരളത്തിലെ ഏത് നഗര, ഗ്രാമ സമൂഹത്തോടും നമുക്കീ സിനിമയിലെ വില്ലനെ സാദൃശ്യപ്പെടുത്താം. മലയാള സിനിമയിൽ ഇന്നേവരെ പറഞ്ഞു വച്ച നാട്ടിപുറ നന്മയെ മാറ്റിക്കുറിക്കാൻ അമൽ നീരദ് ചിത്രം വരത്തന് കഴിഞ്ഞിട്ടുണ്ട്. ത്രില്ലർ സ്വഭാവമുള്ള സിനിമ അമൽ നീരദ് ,ഫഹദ് ആരാധകരെ നിരാശരാക്കിയില്ല എന്നതാണ് സത്യം.

 


ദുബൈ നഗരത്തിൽ നിന്നും ഹൈറേഞ്ചിലെ ഗ്രാമത്തിലേക്കാണ് വരത്തൻ ഓരോ പ്രേക്ഷകനെയും കൊണ്ടുപോകുന്നത്. തിരക്കേറിയ ടെക്കി ലോകത്ത് നിന്ന് പുറത്താക്കപ്പെടുമ്പോഴുള്ള സ്ട്രെസ്സിനെ അതിജീവിക്കാൻ വേണ്ടി ഒരു താൽകാലിക മാറ്റം ആഗ്രഹിച്ചെത്തുന്ന ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന അവിചാരിത സംഭവവികാസങ്ങളിലൂടെ ചിത്രം മുന്നോട്ട് കൊണ്ടുപോകുന്നത് . അന്യനാട്ടിൽ നിന്ന് വരുന്നവൻ വരത്താനാണെന്നും അവൻ തങ്ങളുടെ ഔദാര്യത്തിൽ ജീവിക്കണമെന്നുമുള്ള മനോഭാവത്തിൽ കഴിയുന്ന ഒരുകൂട്ടരെ സിനിമയിൽ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ദിവസങ്ങളായി എബിയും പ്രിയയും നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ഒറ്റദിവസം കൊണ്ട് അതിജീവിക്കുന്നതാണ് വരത്തൻ എന്ന ചിത്രത്തിന്റെ പ്രമേയം. പ്രിയയെ അസ്വസ്ഥമാക്കുന്ന നോട്ടങ്ങൾ പ്രേക്ഷകനെ പോലും വീർപ്പുമുട്ടിക്കാൻ ക്യാമെറകണ്ണുകൾ ക്ക് സാധിച്ചു.തന്‍റെ ശരീരത്തെ കാമിക്കുന്ന അപരന്‍റെ ഒളിക്കണ്ണുകളാണെന്നും അവൾ തിരിച്ചറിഞ്ഞിട്ടും അവൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്നതിന്റെ അസ്വസ്ഥതകൾ പ്രേക്ഷകനെ പോലും അസ്വസ്ഥതയിലേക്ക് തള്ളിയിടുന്നു.

 


സ്വകാര്യ ജീവിതത്തിലേക്ക് വലിഞ്ഞു കയറിവരുന്ന വരത്തന്റെ ആക്രമണത്തിൽ അസ്വസ്ഥരാവുന്ന ദമ്പതികളെ നമുക്ക് സിനിമയിൽ കാണാം. കാടും... മേടും മനുഷ്യന്റെ കൂടെയാണെന്ന് പറയുന്ന എബി എന്ന സമാധാന നായകനെയാണ് ആദ്യപകുതിയിൽ കാണാൻ കഴിയുന്നതെങ്കിൽ രണ്ടാം പകുതിയിൽ അമൽ നീരദ് അഴിച്ചുവിട്ട എബിയെ നമുക്ക് കാണാൻ സാധിക്കും. തന്‍റെ ഭാര്യക്ക് നേരിട്ട ലൈംഗിക ചൂഷണത്തിൽ ക്ഷമ വെടിയുന്ന നായകൻ വില്ലന്മാരായ നാട്ടുപ്രമാണിമാരെ തുരത്തുന്നതോടെ ഈ സസ്പെൻസ് ത്രില്ലർ അവസാനിക്കുന്നു. ത്രില്ലർ സ്വഭാവമുള്ള ചിത്രം പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരമായ ഹൈറേഞ്ചിന്റെ ദൃശ്യഭംഗിയും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

 


വരത്തന്‍റെ കാമറ ചെയ്ത ലിറ്റിൽ സ്വയംപ്, തിരക്കഥയെഴുതിയ സുഹാസ് ഷറഫ്, ആർട്ട് ഡയറക്ടർ അനീസ് നാടോടി തുടങ്ങിയവരെല്ലാം തങ്ങളുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്. ആക്ഷൻ ഹീറോയിലേക്കുള്ള ഫഹദ് ഫാസിലിന്‍റെ മാറ്റം കൈയ്യടക്കത്തോട് കൂടിയാണ്. നായികയായി അഭിനയിച്ച ഐശ്വര്യ ലക്ഷ്മി തന്‍റെ റോൾ നന്നായി ചെയ്തിരിക്കുന്നു. അതിലുപരി എടുത്തു പറയേണ്ട റോളുകൾ ചെയ്തവരാണ് ദിലീഷ് പോത്തനും അൽപം ഞരമ്പു രോഗമുള്ള യുവാവായി അഭിനയിച്ച വിജിലേഷും. ഇവർ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. നല്ല കാഴ്ചയുള്ള , ചിന്തിക്കാനുള്ള , ആക്ഷൻ രംഗങ്ങൾ ഉള്ള അമൽ നീരദ് വരത്തൻ ധൈര്യമായി തിയേറ്ററിൽ പോയി കാണാം.

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram