vellinakshatram online magzine

VELLINAKSHATRAM ONLINE

Malayalam Cinema 2017
Half Year Analysis
Boxoffice Hit Movies ബോക്‌സ് ഓഫീസ് ഹിറ്റുകൾ

2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാളികള്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും സന്തോഷിക്കാം. പ്രേക്ഷകര്‍ക്ക് ഒരേസമയം ചിരിക്കാനും, ചിന്തിക്കാനും, ആസ്വദിക്കാനും അതിലേറെ ആഘോഷിക്കാനും കൈ നിറയെ നല്ല ചിത്രങ്ങളുമായാണ് ഈ വര്‍ഷം കടന്നു പോകുന്നത്. ആറു മാസം പിന്നുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വിജയപരാജയങ്ങള്‍ ഏറ്റുവാങ്ങി 57 ചിത്രങ്ങള്‍.

ബോക്സ് ഓഫീസ് പരാജയങ്ങള്‍

2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാളികള്‍ക്ക് ആഘോഷിക്കാന്‍ 57 ചിത്രങ്ങള്‍ ലഭിച്ചപ്പോള്‍ അതില്‍ നിരവധി ചിത്രങ്ങള്‍ വിജയപരാജയങ്ങള്‍ ഏറ്റുവാങ്ങി. അതില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചില ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് കാണാതെ പോയി. ജയരാജിന്റെ വീരം, മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, ദീപന്റെ സത്യ, സിദ്ദിഖിന്റെ ഫുക്രി, ജീന്‍ പോള്‍ ലാലിന്റെ ഹണി ബീ 2...

Boxoffice Flops
Non Malayalam Talkies ബോക്‌സ് ഓഫീസ് കീഴടക്കിയ അന്യഭാഷ ചിത്രങ്ങള്‍

2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാള സിനിമ അടക്കിവാണ വര്‍ഷം. മലയാള ചിത്രങ്ങളെ പോലെ ഇക്കൊല്ലം അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് സ്വീകാര്യത കിട്ടിയില്ല. കേരളത്തില്‍ റിലീസായ ചുരുക്കം ചില അന്യഭാഷ ചിത്രങ്ങൊഴികെ ഒന്നും തന്നെ ബോക്‌സ്........

best Character performance

നായകന്‍മാര്‍ക്കപ്പുറം , സഹനായകനും , പ്രതിനായകനും കയ്യടി നേടി മികച്ച പ്രകടനങ്ങളുമായി കളം നിറയുന്ന കാഴ്ച കഴിഞ്ഞ 6 മാസത്തെ ഏറ്റവും വലിയ പ്രത്യേകതയായി. ഇവരില്‍ രണ്ടാം നിര താരങ്ങളായി ഒതുക്കപ്പെട്ടവരും , യുവതാരങ്ങളും , നവാഗതരുമുള്‍പ്പെടും.........

Read More...

54 നവാഗതരെ താരനിരയില്‍ അണിനിരത്തി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത കട്ട ലോക്കല്‍ പടമായ അങ്കമാലി ഡയറീസ് വേറിട്ട ആഖ്യാനവും , ആശയവുമായി മലയാള സിനിമയിലെ പുത്തന്‍ കാഴ്ചാനുഭവമായി. ചെമ്പന്‍ വിനോദ് ജോസ് എഴുതിയ ചിത്രം അങ്കമാലിയുടെ.......

Read More...
bahubali
Top10 malayalam songs

SONGS

Top 10 Songs

പാടുന്നു പ്രിയ രാഗങ്ങള്‍
ചിരിമായാതെ നഗരം ....
തേടുന്നു പുതു തീരങ്ങള്‍
കൊതി തീരാതെ ഹൃദയം ....
കണ്ണെത്താ, ദൂരത്തെ
കൺ ചിമ്മും, ദീപങ്ങൾ...
നാം കണ്ട സ്വപ്‌നങ്ങൾ പോൽ....

ലൈലാകമേ, പൂചൂടുമോ
വിടവാങ്ങുമീ, രാത്രി തൻ വാതിലിൽ...
ആകാശമേ....., നീ പെയ്യുമോ
പ്രണയാർദ്രമീ, ശാഖിയിൽ....
ഇന്നിതാ...........
hit malayalam songs 2017
take off movie songs
പെണ്‍നിരയിലെ ശ്രദ്ധേയ പ്രകടനങ്ങള്‍
Top Ten Malayalam Films 2017

10

മികച്ച സിനിമകൾ

ടേക്ക് ഓഫ്

പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ കന്നി സംവിധാന സംരംഭത്തില്‍ പിറന്ന ചിത്രം. മികച്ച കഥ.......... മികവുറ്റ കഥാപാത്രങ്ങള്‍............ കൃത്രിമത്തിന്റെ കലര്‍പ്പില്ലാത്ത പച്ചയായ കഥാപാത്രങ്ങള്‍..... എന്നൊക്കെ ടേക്ക് ഓഫിനെ ഒറ്റ വാചകത്തില്‍ നിര്‍വ്വചിക്കാം........

Read More
  • top ten malayalam movies first half 2017
  • co saira banu
  • top malayalam movies 2017
Ramante Edanthottam read more Achayans read more Sakhavu read more CIA read more Bahubali 2: The Conclusion read more

Wedding Moments

താര വിവാഹങ്ങൾ
താര വിവാഹങ്ങള്‍ക്ക് കൂടി സാക്ഷിയായി 2017ലെ ആദ്യ പകുതി. ധ്യാന്‍ ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങള്‍ ഈ വര്‍ഷത്തില്‍ പുതിയ ജീവിതത്തിലേയ്ക്ക് കടന്നു. ധ്യാന്‍ ശ്രീനിവാസന്‍, ഗൗതമി നായര്‍, മഖ്ബൂല്‍ സല്‍മാന്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, സിജു വില്‍സണ്‍, അങ്കമാലി ഫെയിം ശരത്, മേഘ്‌നാ വിന്‍സന്റ് എന്നിവരായിരുന്നു അവയില്‍ പ്രമുഖര്‍. ഏറെ വിവാഹങ്ങളും ഏപ്രിലിലായിരുന്നു എന്നതും ശ്രദ്ധേയം.....

വിവാദങ്ങള്‍

വിവാദങ്ങള്‍ക്ക് ഒട്ടും പിന്നില്ലല്ല മലയാള സിനിമ. 2017 ആറു മാസം പിന്നിടുമ്പോള്‍ ചെറുതും വലുതുമായി നിരവധി വിവാദങ്ങളിലൂടെയായിരുന്നു മലയാള സിനിമയുടെ ജൈത്രയാത്ര. അതില്‍ ഏറ്റവും പിടിച്ചുലച്ചത് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു. സംഭവം നടന്ന് നാല് മാസം പിന്നിടുമ്പോഴാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതപ്പെടുന്നത്. സിനിമയെ പോലും വെല്ലുംതരത്തില്‍ ട്വിസ്റ്റുകളില്‍ നിന്നും ട്വിസ്റ്റിലേയ്ക്കാണ് കേസിന്റെ പോക്ക്....

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന കമല്‍ ചിത്രമായ ആമിയെ ചൊല്ലി വിവാദങ്ങള്‍ ഏറെയായിരുന്നു. മാധവിക്കുട്ടിയായി ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് വിദ്യാ ബാലനെയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി വിദ്യ ബാലന്‍ ആമിയില്‍ നിന്നും പിന്‍മാറി. ഇതോടെയാണ് സിനിമാ ലോകത്തും പുറത്തും ആമി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.....

manju as aami

2017 ആറു മാസം പിന്നിടുമ്പോള്‍ ചിലമുഖങ്ങള്‍ മായ്ഞ്ഞു. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമാ ലോകത്തും തീരാ നഷ്ടം തീര്‍ത്ത് ചില കലാകാരന്‍മാര്‍ വിടവാങ്ങി.

പ്രമുഖ ബോളിവുഡ് താരം ഓം പുരിയിലൂടെയാണ് ഈ നഷ്ടങ്ങളുടെ തുടക്കം. തമിഴ് താരം തവക്കളൈ, മലയാള സിനിമാ നിര്‍മ്മാതാവ് ദീപന്‍, മലയാള സിനിമാ താരം മുന്‍ഷി വേണു, ബോളിവുഡ് താരം വിനോദ് ഖന്ന, തെന്നിന്ത്യന്‍ താരങ്ങളായ വിനയ് ചക്രവര്‍ത്തി, തവക്കളൈ, മലയാള സിനിമാ നിര്‍മ്മാതാവ് എ.വി.ശശിധരന്‍ എന്നിവരാണ് അതില്‍ പ്രമുഖര്‍.

Follow Us

Second Half

ചുരുക്കത്തില്‍ മാസും , ക്ലാസും സമാസമം ചേര്‍ത്ത് രണ്ടാം പകുതിയുടെ പ്രതീക്ഷളെ ഇരട്ടിയാക്കി , ആദ്യ പാതി പൂര്‍ത്തിയായി. രണ്ടാം പകുതിയില്‍ കളം നിറയാന്‍ ഒരു പിടി വന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതുകൊണ്ടൊക്കെത്തന്നെ വര്‍ഷാവസാന വിലതിരുത്തലില്‍ കൃത്യമായ കണക്കുകള്‍ വെളിവാകും വരെ പ്രതീക്ഷയോടെ കാത്തിരിക്കാം..........