megastars onam release
onam release
onam release 2017
youth stars malayalam film industry
velaikkaran tamil movie
chandragiri film

ഓണത്താരകം

selfie contest winners

ഓണസമ്മാനം

celebrity onam vinay forrt

വിനയ് ഫോര്‍ട്ടിന് ഓണം ഒരു ആഘോഷമല്ല......പക്ഷേ വിഹാന്റെ ആദ്യ ഓണം ആഘോഷിക്കാന്‍ ഒരുങ്ങി വിനയ്

read more

ഓണ സദ്യ ഇല്ലാതെ അനിയനൊപ്പമുള്ള നയന്‍താരയുടെ ആദ്യ ഓണം

read more
baby nayanthara family
celebrity onam

സ്വര്‍ഗത്തില്‍ നിന്നെത്തിയ രാജകുമാരിയുടെ വിശേഷങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍

read more
celebrity onam

ദാദക്ക് ഗുസ്തി പിടിക്കാന്‍ കുഞ്ഞുപെങ്ങള്‍, നിവിന്റെ വീട്ടില്‍ ഈ ഓണത്തിന് ഒരു അതിഥി കൂടി

read more

ആദമിന്റെ ഈ ഓണം കുഞ്ഞു പെങ്ങള്‍ക്കൊപ്പം....ആസിഫിനും

read more
celebrity onam
celebrity onam

പൊന്നോണ കാഴ്ച്ചകള്‍ കാണാന്‍ ഒരുങ്ങി വിനീതിന്റെ പൊന്നോമന‍

read more

ഓണവിശേഷങ്ങൾ

  • manju warrier

    ഓണത്തെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് പുള്ള് എന്ന ഗ്രാമവും അവിടുത്തെ ഭഗവതി അമ്പലവുമാണ്. പിന്നെ തൃക്കാക്കരയപ്പന്‍, ഓണസദ്യ, മാമ്പഴക്കാളന്‍ അങ്ങനെ പോകുന്നു ഓണം ഓര്‍മ്മകള്‍.

  • lena onam

    ഇന്ന് ആളുകള്‍ക്ക് തിരക്ക് കൂടി. അതുകൊണ്ട് എല്ലാം റെഡിമെയ്ഡായിക്കിട്ടും. ആര്‍ക്കും സമയമില്ല. എല്ലാവരും ജീവിതസാഹചര്യത്തിനനുസരിച്ച്‌ മാറി. ഓണം ഇപ്പോഴും പരമാവധി വീട്ടില്‍ ആഘോഷിക്കാറുണ്ടെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്നത് പഴയ ഓണക്കാലമാണ്.

  • nikki gulrani about onam

    രാജമ്മ @ യാഹൂ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി ഓണം ആഘോഷിച്ചത്. അതിരാവിലെ എഴുന്നേറ്റ് പൂക്കളം ഇടുമ്പോള്‍ എന്തിനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ആകാംഷനിറഞ്ഞ ചോദ്യമായിരുന്നു ആദ്യം ഉള്ളില്‍.പൂക്കളത്തിന് ശേഷം വിഭവമസൃദ്ധമായ സദ്യയുടെ രുചി ഇപ്പോഴും നാവില്‍ നിന്നും മാഞ്ഞിട്ടില്ല.

  • aparna balamurali about onam

    എനിക്ക് പറയുവാനേറ്റവും പ്രയാസമുള്ള ഓര്‍മ്മകള്‍ ഓണത്തേക്കുറിച്ചുള്ളതാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ഓണത്തേക്കുറിച്ച് വലിയ ഓര്‍മ്മകളൊന്നുമില്ല

  • unni mukundan

    അച്ഛനും അമ്മയും ഏറെക്കാലത്തിന് ശേഷം നാട്ടില്‍ ഓണം ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ്. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ ഒന്നിക്കുന്ന സമയമെല്ലാം ഞങ്ങള്‍ക്ക് ഓണം തന്നെ.

  • prayaga martin malayalam actress

    തിരുവോണ ദിവസം എവിടെയാണെങ്കിലും അമ്മ സെറ്റ് സാരിയുടുക്കും. ഞാന്‍ പട്ട് പാവാടയും ബ്ലൗസും. ഇപ്പോള്‍ എനിക്കും സാരിയുടുക്കണമെന്ന് കൊതി തോന്നുന്നു.

  • sarath kumar angamali diaries fame

    ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്ന ഓണക്കാലം. ഇത്ര കാലം ആഘോഷിക്കാത്തെ പോലെയാകും ഇത്തവണ. എന്തൊക്കെ സംഭവിച്ചാലും ഈ ഓണം വീട്ടില്‍ തന്നെ.

  • celebrity onam anupama parameshwaran

    എന്റെ കുട്ടിക്കാലത്തു തന്നെ ഓണത്തിനു മാറ്റങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ഇന്ന് ആഘോഷത്തിനുവേണ്ടിയുള്ള ഓണമാണ്.

  • deepthi sathi neena fame

    അമ്മ മലയാളിയായതിനാല്‍ കുട്ടിക്കാലം മുതല്‍ ഓണം പ്രധാന ആഘോഷമാണ്. ഓണത്തിന് അമ്മ കേരളീയരീതിയില്‍ കസവുസാരിയും അച്ഛന്‍ കസവുമുണ്ടും ഉടുക്കും.

  • sai pallavi celebrity onam 2017

    പ്രേമത്തില്‍ കേരള സാരിയൊക്കെ ഉടുത്ത് സദ്യയൊക്കെയുണ്ടുള്ള സീനുണ്ടായിരുന്നു. അത് ശരിക്കും ആസ്വാദിച്ചു.

  • celebrity onam 2017

    കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു ഓണക്കോടിക്കായുള്ള കാത്തിരിപ്പ്. അച്ഛന്‍ സംഗീത പരിപാടികളുടെ തിരക്കിലായതിനാല്‍ അമ്മയാണ് എനിക്ക് എന്നും ഓണക്കോടി വാങ്ങിത്തന്നിരുന്നത്.

  • malavika nair malayalam actress

    ഡെല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന മാളവികയുടെ നാട്ടിലെ ഓണാഘോഷം വല്ലപ്പോഴും മാത്രമുള്ള ഒന്നാണ്. എങ്കിലും നേരം കിട്ടിയാല്‍ ഫ്‌ളാറ്റിന് മുമ്പിലെ വരാന്തയില്‍ ഒരു കുഞ്ഞുപൂക്കളമിടും. വീട്ടില്‍ ഓണസദ്യയുമൊരുക്കും. ഷോപ്പിങ്ങിനും കറങ്ങാനുമൊന്നും സമയം കിട്ടാറില്ല.

  • celebrity onam 2017 anu sithara

    ഓണം എന്നെ സംബന്ധിച്ച് അതിനാല്‍ തന്നെ അന്നും ഇന്നും എന്നും ജാതിമതവ്യത്യാസമൊന്നുമില്ലാത്ത കേരളീയരുടെ ദേശീയോത്സവം തന്നെയാണ്.

  • namitha pramod actress onam

    എല്ലാ ഓണത്തിനും പതിവു തെറ്റിക്കാതെ കാത്തിരിക്കുന്നത് ഓണക്കോടിയ്ക്കാണ്. ഇപ്പോഴും അമ്മൂമ്മയുടെയും അമ്മയുടെ അനിയത്തിയുടെയുമെല്ലാം കൈയ്യില്‍ നിന്നും ഓണക്കോടി വാങ്ങാനായി കുട്ടിയുടെ മനസ്സോടെയാണ് ഇപ്പോഴും കാത്തിരിക്കുന്നത്.

  • anumol malayalam actress

    എന്‍റെ ബാല്യത്തില്‍ നിന്ന് ഇന്നത്തെ കുട്ടികളിലേയ്ക്ക് നോക്കുമ്പോള്‍ ഞങ്ങളെല്ലാം അനുഭവിച്ച ഓണാഘോഷത്തിന്‍റെ അതിരില്ലായ്മ അവര്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്ന് തോന്നാറുണ്ട്. പക്ഷെ അത് കാലം വരുത്തുന്ന മാറ്റമാണ്.

  • jayachandran music director

    അമ്മ വിളമ്പിയ സദ്യ അതേ രുചിയില്‍ അതേ സ്‌നേഹത്തോടു കൂടി ഞാന്‍ അനുഭവിക്കുന്നത് ഓണത്തിന് പ്രിയ വിളമ്പുന്ന സദ്യയിലൂടെയാണ്. ഓണത്തിന് ഊഞ്ഞാല്‍ മറക്കാന്‍ കഴിയില്ല. ഊഞ്ഞാലില്‍ ആടുമ്പോഴാണ് ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നത്. മോളിലോട്ടും താഴോട്ടും പിന്നെയും മോളിലോട്ടും താഴോട്ടും ഇങ്ങനെ പറന്നു പറന്നു പോകുന്ന ജീവിതം പോലെയാണ്.

  • miya george malayalam actress

    ഓണം വിഷു എന്നീ ദിനങ്ങളില്‍ മാത്രം കാത്തിരുന്ന് കിട്ടുന്ന ഓണക്കോടിക്ക് പ്രത്യേകതയുണ്ടെന്ന് അച്ഛനമ്മമാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ കാത്തിരിപ്പിന്റെ സുഖം അനുഭവിച്ചറിഞ്ഞിട്ടില്ല.

  • shamna kasim

    സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു ഓണക്കോടി. പിന്നീട് സാരിയായി. ഒരു മാസം മുമ്പേ ബ്ലൗസൊക്കെ തുന്നാന്‍ കൊടുക്കും. ഏത് കമ്മലിടണം, വള, മാല, പൊട്ട് അങ്ങനെ ഒരു മാസം മുമ്പേ പ്ലാനിംഗ് തുടങ്ങും.

  • neha ratnakaran malayalam actress

    പത്താം ക്ലാസ് വരെയാണ് ഓണം. അതുവരെ കസിന്‍സിന്റെ കൂടെ പൂ പറിക്കാന്‍ പോകുന്നത്, ദംഷ്യാര്‍ട്, കാര്‍ഡ് ഒക്കെ രാത്രി വരെ ഇരുന്ന് കളിക്കുമായിരുന്നു. ഇന്ന് കസിന്‍സിനെ കാണാന്‍ കൂടി കിട്ടാറില്ല. ഇതൊക്കെ ശരിക്കും മിസ് ചെയ്യുന്നുണ്ട്.

  • jyothikrishna onam

    പണ്ട് ഓണം, വിഷു, കല്യാണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമായിരുന്നു ഓണക്കോടി കിട്ടുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ഓണിക്കോടിക്കായുള്ള ആ കാത്തിരിപ്പിന്റെ ത്രില്‍ ഇന്ന് നഷ്ടമായി.

  • ansiba hassan drishyam actress

    കുട്ടിക്കാലത്ത് പൂക്കളം ഇടാനായി പൂ പറിക്കാന്‍ കാടും മലയും താണ്ടി കുട്ടി സംഘം രാവിലത്തെ ഭക്ഷണം കഴിഞ്ഞ് യാത്ര തിരിക്കും...വീട്ടുമുറ്റത്തുള്ള പൂക്കളും ഞങ്ങള്‍ വീട്ടുകാരോട് ചോദിക്കാതെ പറിക്കും. അവര്‍ കാണുമ്പോള്‍ ഓടും.

  • babay nayanthara actress

    അമ്മ ഉണ്ടാക്കുന്ന സദ്യയാണ് ഇഷ്ടം. എല്ലാ തവണയും മൂന്നു കൂട്ടം പായിസം ഉണ്ടെങ്കിലും പാലടയാണ് ഇഷ്ടം. എല്ലാവര്‍ഷവും ഓണാഘോഷത്തിന് സ്‌കൂളില്‍ പട്ടുപാവാടയാണ് വേഷം. ഇത്തവണ ഹാഫ് സാരിയാണ്. ആദ്യമായി ഹാഫ് സാരി ഉടുക്കുന്നതിന്റെ ത്രില്ലിലാണ്. രണ്ടു മാസമായി ഇതിന്റെ പിന്നാലെയായിരുന്നു.

  • vinay forrt

    കുട്ടിക്കാലത്ത് ഓണത്തിന് ടിവിയില്‍ താരങ്ങളുടെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ ഞാനും ആലോചിച്ചിരുന്നു, എനിക്കും ഇതുപോലെ അഭിമുഖങ്ങള്‍ നല്‍കാന്‍ കഴിയുന്നതിനെ കുറിച്ച്....അത് ഇന്ന് യാഥാര്‍ത്ഥ്യമായി

  • saiju kurup malayalam actor

    23 വയസ്സിന് ശേഷമാണ് ആദ്യമായി കേരളീയരുടെ ഓണാഘോഷം അടുത്തറിയുന്നതും അതിന്റെ ഭാഗമാകുന്നതും. കുട്ടിക്കാലത്തെ ഓണം മഹാരാഷ്ട്രയിലായിരുന്നു.

  • rony david malayalam actor

    ഓണം എന്ന് പറയുമ്പോള്‍ അമ്മയുടെ ഓണസദ്യയും കൈപുണ്യവുമാണ് മനസ്സില്‍. അമ്മ നന്നായി പാചകം ചെയ്യും. ഇനിയും 100 വര്‍ഷം കൂടി അമ്മ ജീവിക്കണമെന്നാണ് ആഗ്രഹം.

  • gauthami nair onam

    ഓണസദ്യ വളരെ ഇഷ്ടമാണ്. നല്ല നല്ല കറികള്‍ ഒന്നിച്ച് കിട്ടുമ്പോള്‍ ആര്‍ക്കും സന്തോഷമുണ്ടാകും. ഓണസദ്യ ഓര്‍മ്മകള്‍ അധികം ഇല്ല. കല്യാണ സദ്യയാണ് ഇഷ്ടമാണ്, പക്ഷേ എന്റെ കല്യാണ സദ്യയെ കുറിച്ച് എനിക്ക് ഓര്‍മ്മയില്ല.

  • ester anil

    ഓണത്തെ കുറിച്ച് വലിയ അനുഭവങ്ങള്‍ ഒന്നുമില്ല. ഓണം പലപ്പോഴും ആഗസ്റ്റിലാകും...എന്റെ പിറന്നാളും ആഗസ്റ്റിലാണ്.

  • chandini sreedar

    ഓണം ഓര്‍മ്മകളോ അനുഭവങ്ങളോ അധികം ഇല്ല. കുട്ടിക്കാലം മുതല്‍ അമേരിക്കയിലായിരുന്നു. അമ്പലത്തില്‍ പോകും....വീട്ടിന്‍ വന്ന് സദ്യയും പായിസവും കഴിക്കും.

  • krishnaprabha onam

    ഏറ്റവും വലിയ ഭാരമായി കടമ്പയായി തോന്നിയിരുന്നത് ഓണ പരീക്ഷ ആയിരുന്നു. അമ്പലം വീടിന് തൊട്ടപ്പുറമാണ്. ആന വന്ന് കുളിക്കുന്നത് വീട്ടുമുറ്റത്തും. കൊട്ടും, പഞ്ചവാദ്യവും, വെടിക്കെട്ടും ഒക്കെ കേള്‍ക്കുമ്പോള്‍ പുസ്തകം മടക്കി വെച്ചിട്ട് അമ്പലത്തിലേക്ക് ഓടാന്‍ തോന്നും.

  • priyankanair onam2017

    കഴിക്കാന്‍ ഇഷ്ടം സദ്യയാണ്. ഇലയിട്ട് നിലത്തിരുന്ന് കഴിക്കാനാണ് ഇഷ്ടം. സദ്യയിലെ എല്ലാ കറികളും കഴിക്കുമെങ്കിലും ഏറ്റവും ഇഷ്ടം പരിപ്പും പപ്പടവുമാണ്. പിന്നെ പായിസവും. ഉത്രാടം മുതല്‍ അഞ്ച് ഓണത്തിനും പായിസം ഉണ്ടാകും.

  • sona nair

    ഓണത്തിന് ഒറ്റയ്ക്കാണേല്‍ സാധാരണ സദ്യയാകും. സഹായിക്കാന്‍ ഭര്‍ത്താവും കൂടും. തേങ്ങ തിരുവലും മറ്റും പുള്ളിക്കാരന്റെ കൈയ്യില്‍ ഏല്‍പ്പിക്കും. ബന്ധുക്കള്‍ക്ക് ഒപ്പമാണെങ്കില്‍ ഒരുപാട് കറികളുണ്ടാകും. ആര് വെയ്ക്കുന്ന കറിയാണ് രുചിയെന്ന മത്സരം പോലെയാണ് പാചകം.

ഓണപ്പാട്ടുകൾ