Vellinakshatram Logo

Valentines Day Specials

Celebrity Talk

  • celebrity valentinesday quotes

    പ്രണയിക്കുമ്പോള്‍ പങ്കാളിയുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുക എന്നതാണ് പ്രധാനം. പരസ്പര ബഹുമാനവും, അംഗീകരിക്കുവാനുള്ള മനസ്സുമുണ്ടാകണം. അനാവശ്യമായ അധികാര പ്രകടനങ്ങളാണ് പല പ്രണയ ബന്ധങ്ങളേയും ജീര്‍ണ്ണിപ്പിക്കുന്നത്...

  • celebrity valentinesday quotes

    പ്രണയം എന്നത് ഒരു ചെറിയ വാക്കാണ്. പറയുമ്പോള്‍ ഒറ്റവാക്കില്‍ തീരും. പക്ഷേ അതിന് പല തലങ്ങളുണ്ട്. പ്രണയിക്കുന്നവര്‍ നല്ലരീതിയില്‍ ആ പ്രണയത്തെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുക......പ്രണയം നഷ്ടമായവര്‍ ആ പ്രണയത്തെ തിരിച്ചു പിടിക്കുക.....

  • celebrity valentinesday quotes

    ഒരു സ്ത്രീയ്ക്ക് ഒരു പുരുഷന്‍ വേണമെന്ന് പറയുന്നപോലെയാണ് ഒരു പുരുഷന് ഒരു സ്ത്രീയെ വേണമെന്ന് പറയുന്നതും. പ്രണയം എന്നത് ഗീവ് ആന്റ് ടേക്ക് ആണ്. ലൗ ഷുഡ് ബീ എ ബ്രീത്തിംഗ് റിലേഷന്‍ഷിപ്പ്.....

  • celebrity valentinesday quotes

    നമ്മുക്കൊരാളെ സ്‌നേഹിക്കാന്‍ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമില്ല....എപ്പോഴും എല്ലായ്‌പ്പോഴും സംഭവിക്കേണ്ട ഒന്നാണ് പ്രണയം. എല്ലാ ദിവസങ്ങളും അങ്ങനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിതകാലം മുഴുവന്‍ സ്‌നേഹിക്കാനുള്ള അവസരം ദൈവം എല്ലാവര്‍ക്കും കൊടുക്കട്ടെ....

  • celebrity valentinesday quotes

    പ്രണയിക്കാന്‍ ഈ ദിവസത്തിനായി കാത്തിരിക്കേണ്ടതില്ല....ഈ ദിനത്തില്‍ ആഘോഷിക്കേണ്ട കാര്യവുമില്ല....ഈ ദിനത്തില്‍ മാത്രം സമ്മാനങ്ങള്‍ കൊടുത്തത് കൊണ്ടോ ആഘോഷിക്കുന്നത് കൊണ്ടോ ഒരു കാര്യവുമില്ല....എന്നും സ്‌നേഹിച്ചു കൊണ്ടേയിരിക്കുക.....അപ് ആന്റ് ഡൗണ്‍സ് എല്ലാവര്‍ക്കുമുണ്ടാകും....അതിനെ തരണം ചെയ്യുക.....

  • celebrity valentinesday quotes

    ലൗ ഈസ് ബ്രിഡ്ജ് ടു ദ സോള്‍..........പ്രണയം നല്ലൊരു ഇമോഷനാണ്. ലിമിറ്റ്‌ലെസ്സ് ആയിട്ടുള്ളൊരു ഇമോഷനാണ് പ്രണയം...

  • celebrity valentinesday quotes

    പ്രണയം കണ്ടീഷണല്‍ ആയിട്ടുള്ള ഒന്നല്ല.....പ്രണയം അണ്‍ കണ്ടീഷണലാണ്....നമ്മല്‍ ഒന്നും പ്രതീക്ഷിച്ചു കൊണ്ടാകരുത് പ്രണയിക്കേണ്ടത്. എല്ലാവരേയും സ്‌നേഹിക്കുക.....എല്ലാവരേയും സ്‌നേഹിക്കുമ്പോള്‍ നമ്മുക്ക് എപ്പോഴെങ്കിലും സ്‌നേഹം തിരിച്ചു കിട്ടും.

  • celebrity valentinesday quotes

    നിങ്ങള്‍ ആദ്യം നിങ്ങളെ സ്‌നേഹിക്കുക....സ്വയം സ്‌നേഹിക്കുന്ന ഒരാള്‍ക്കു മാത്രമെ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയു......

  • celebrity valentinesday quotes

    വാലന്റൈന്‍സ് ദിനം പ്രണയിതാകള്‍ക്ക് മാത്രമുള്ളതല്ല.....പ്രണയം മനസ്സിലുള്ള എല്ലാവരുടെയും ഒരു ദിവസമാണ്.

  • celebrity valentinesday quotes

    ഒരാളുടെ മനസ്സു സൂക്ഷിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 100 ശതമാനം ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഒരാളുടെ മനസ്സു സൂക്ഷിക്കുക.....അതല്ലെങ്കില്‍ അയാളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും അത്.

  • celebrity valentinesday quotes

    പ്രണയം സ്വാര്‍ത്ഥമായിട്ടുള്ളൊരു പ്രത്യേക സുഖം തരുന്നൊരു വികാരമാണ്. ഓരോരോ ഘട്ടത്തിലും പ്രണയമുണ്ട്.....ബാല്യത്തിലൊരു പ്രണയമുണ്ട്.....കൗമാരത്തിലൊരു പ്രണയമുണ്ട്.....വാര്‍ദ്ധക്യത്തിലും പ്രണയമുണ്ട്. പ്രണയത്തിനെ എപ്പോഴും സ്വീകരിക്കാനുള്ള മനസ്സുമായി ജീവിക്കുക.

  • celebrity valentinesday quotes

    ഉള്ള പ്രണയം കാത്തു സൂക്ഷിക്കുക......എല്ലാവര്‍ക്കും എപ്പോഴും എല്ലാവരില്‍ നിന്നും കിട്ടുന്ന ഒന്നല്ല പ്രണയം. മിനിമം ഒരാളില്‍ നിന്നെങ്കിലും പ്രണയം കിട്ടുന്നുണ്ടെങ്കില്‍ അത് ജീവിത കാലം മുഴുവന്‍ സൂക്ഷിച്ച് വെയ്ക്കുക.

Love Stories Beyond Borders

ബോളിവുഡിലെ പ്രണയ ജോഡികള്‍

ഹിറ്റ് ജോഡികളായി ഓണ്‍ സ്‌ക്രീനിന്‍ നിറഞ്ഞു നിന്ന നിരവധി താരജോഡികളുണ്ട് ബോളിവുഡില്‍. ചില ചിത്രങ്ങളിലൂടെ എക്കാലത്തെയും പ്രണയ ജോഡികളായി മാറിയ ചില താരജോഡികളെ ഈ വാലന്റൈന്‍സ് ദിനത്തില്‍ പരിചയപ്പെടാം. ഷാരൂഖ് ഖാന്‍ കജോള്‍, ആമിര്‍ ഖാന്‍ ജൂഹി ചൗള, അനില്‍ കപൂര്‍ ശ്രീദേവി, അനില്‍ കപൂര്‍ മാധുരി ദീക്ഷിത്, സല്‍മാന്‍ ഖാന്‍ കരീഷ്മ കപൂര്‍, സല്‍മാന്‍ ഖാന്‍ മാധുരി ദീക്ഷിത്, ഗോവിന്ദ ഖരീഷ്മ കപൂര്‍, അക്ഷയ് കുമാര്‍ രവീണാ ടംഗണ്‍, അമിതാഭാ ബച്ചന്‍ രേഖ, ധര്‍മ്മേന്ദ്ര ഹേമമാലിനി, രാജ് കപൂര്‍ നര്‍ഗ്ഗീസ് എന്നീ താരജോഡികള്‍ ബോളിവുഡിന്റെ നിറസാന്നിധ്യമായിരുന്നു.

Love @ 10

Ten Romantic Songs

പ്രണയ ഗീതങ്ങള്‍

പ്രണയ മഴ പെയ്യിച്ച് ആസ്വാദകരുടെ കാതുകള്‍ക്ക് കുളര്‍മഴയേകുന്ന ഒന്നാണ് സംഗീതം. പ്രണയം സംഗീതമാണ്. സംതീതം പ്രണയവും. പ്രണയവും സംഗീതവും നൂലിഴകളുടെ രണ്ടറ്റങ്ങളാണ്. അവ തമ്മില്‍ അഗാതമായൊരു ബന്ധമുണ്ട്. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന വരികളിലൂടെ വാക്കുകളുടെ രൂപത്തില്‍ പുറത്തുവരുമ്പോള്‍ അവ സംഗീതമാകുന്നു. സംഗീതം ആസ്വദിക്കപ്പെടുമ്പോള്‍ അവിടെ പ്രണയവും ഉണ്ടാകുന്നു. മനുഷ്യ ജീവിതത്തില്‍ സംഗീതത്തെയും പ്രണയത്തെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല. മലയാള സിനിമയില്‍ ധാരാളം പ്രണയ ഗാനങ്ങളുണ്ട്. കാതില്‍ കുളര്‍മഴയേകുന്നു ഒരുപിടി അനശ്വര ഗാനങ്ങളിലേയ്ക്ക്.

Ten Romantic Movies

പ്രണയ ചിത്രങ്ങള്‍

പ്രണയത്തെ മനോഹരിതമാക്കുന്നത് വര്‍ണ്ണങ്ങളാണ്. വര്‍ണ്ണങ്ങള്‍ വാരിവിതറും പോലെ പ്രണയത്തിന് ഒരുപാടു തലങ്ങളുണ്ട്. പ്രണയത്തിന് സ്ഥായിയായൊരു നിര്‍വ്വചനമില്ല.......പക്ഷേ ഒരുപാട് നിര്‍വ്വചനങ്ങളുള്ളൊരു പദമാണ് പ്രണയം. ലോകത്ത് എത്രത്തോളം മനുഷ്യജന്മങ്ങളുണ്ടോ അത്രത്തോളം നിര്‍വ്വചനങ്ങളുണ്ട് പ്രണയത്തിന്. ഇത്രയും നിര്‍വ്വചനങ്ങളടങ്ങിയ മലയാളത്തിലെ ഒരേയൊരു പദമായിരിക്കും പ്രണയം. പ്രണയത്തെ കുറിച്ചുള്ള ഓരോ വ്യക്തിയുടെയും കാഴ്ച്ചപ്പാടുകളും സങ്കല്‍പ്പങ്ങളും തികച്ചും വ്യത്യസ്തമാണ്. പ്രണയ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളുണ്ട് മലയാള സിനിമയില്‍.

Love Picks

Load More