പാമരനാം പാട്ടുകാരൻ
1988 ല്‍ ഉംബായി തന്റെ ആദ്യ ആല്‍ബം ആദാബ് പുറത്തിറക്കി. പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെ മലയാളത്തില്‍ ആയിരുന്നില്ല തുടക്കം. പ്രശസ്തനായ ഹസ്രത്ത് ജയ്പുരി ആയിരുന്നു അതിന്റെ രചന നിര്‍വ്വഹിച്ചത്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമായി ഹൃദയം കവര്‍ന്നെടുക്കുന്ന അനേകം ആല്‍ബങ്ങള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഗസലിന്റെ വസന്ത കാലങ്ങളിലൊന്നായിരുന്നു അത്.