സിനിമ വിടാൻ സമ്മർദ്ദം, അനാവശ്യ നിയന്ത്രണങ്ങൾ; രശ്മികയുടെ പഴയ പ്രണയത്തർച്ചയിൽ നിർണായക വെളിപ്പെടുത്തലുമായി അമ്മ സുമൻ മന്ദാന
സിനിമയിലെ ചുംബനരംഗങ്ങൾ പുറത്തുവന്നതോടെ രക്ഷിതിന്റെ സ്വഭാവം കൂടുതൽ മോശമായെന്ന് ശബ്ദരേഖയിൽ പറയുന്നു. ഒരിക്കൽ പുലർച്ചെ രണ്ട് മണിക്ക് വിളിച്ച് ഹൈദരാബാദിൽ നിന്നും തനിയെ വണ്ടിയോടിച്ച് വരാൻ രശ്മികയോട് രക്ഷിത് ആവശ്യപ്പെട്ടതായും, മകളുടെ സുരക്ഷയോർത്ത് താൻ അത് വിലക്കിയതായും അമ്മ പറയുന്നു

2016-ൽ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രമായ കിറിക് പാർട്ടിയിലൂടെയാണ് രശ്മികയുടെ അരങ്ങേറ്റം. 2017 ജൂലൈയിൽ, ചിത്രത്തിലെ നായകനായ രക്ഷിതുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അന്ന് രശ്മികക്ക് 21 വയസ്സും രക്ഷിതിന് 35 വയസ്സുമായിരുന്നു. 2018 സെപ്റ്റംബറിൽ, ഒത്തുപോകാൻ കഴിയാത്ത കാരണങ്ങളാൽ ഇരുവരും ഈ ബന്ധം വേണ്ടെന്ന് വെച്ചു. ഈ വാർത്ത പുറത്തുവന്നതിന് ശേഷം രശ്മിക കടുത്ത അധിക്ഷേപങ്ങൾ നേരിട്ടു.
ശബ്ദശകലത്തിലെ അവകാശവാദങ്ങൾക്ക് സമാനമാണ് രശ്മിക നായികയായ 'ദ ഗേൾഫ്രണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം. കാമുകന്റെ അമിത പൊസസീവ്‌നെസും നിയന്ത്രണങ്ങളുംമൂലം മാനസികമായി പീഡിപ്പിക്കപ്പെടുന്ന കോളേജ് വിദ്യാർഥിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ജീവിതവുമായി ചിത്രത്തിന് ഏറെ സാമ്യമുണ്ടെന്ന് രശ്മിക പറഞ്ഞിരുന്നു. വൈകാരികമായാണ് രശ്മിക തന്റെ ജീവിതത്തെക്കുറിച്ചും ചിത്രവുമായുള്ള സാമ്യതയെക്കുറിച്ചും അന്ന് പറഞ്ഞത്.
