ആന പോലൊരു വണ്ടി..! അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി ഒരു താത്വിക അവലോകനത്തിലെ ഗാനം

23 Jul, 2021

ജോജു ജോര്‍ജ്, നിരഞ്ജ് രാജു,അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു താത്വിക അവലോകനം. ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളള്‍ നേരത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ചിത്രത്തിലെ "ആന പോലൊരു" എന്ന ഗാനം യൂട്യൂബില്‍ ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്വന്തമാക്കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനം ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തുടരുകയാണ്. മുരുകന്‍ കാട്ടാക്കട ആണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. ഒ കെ രവിശങ്കര്‍ ആണ് സംഗീതം.

ബോളിവുഡ് ശൈലി പിന്തുടര്‍ന്ന് ഒമര്‍ ലുലു; മനസ്സിന്റെ ഉള്ളില്‍ മ്യൂസിക്കല്‍ ആല്‍ബം പുറത്ത്

22 Jul, 2021

കോവിഡ് കാലത്ത് തന്റെ അഞ്ചാമത്തെ മ്യൂസിക്കല്‍ ആല്‍ബവുമായി സംവിധായകന്‍ ഒമര്‍ ലുലു. കോവിഡും ലോക്ഡൗണും കാരണം സിനിമാമേഖല ഉള്‍പ്പെടെ സ്തംഭിച്ചപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹഷ്മി എന്നിവരുള്‍പ്പെടെ മ്യൂസിക്കല്‍ ആല്‍ബങ്ങളുടെ പിന്നാലെയാണ്. സാമ്പത്തിക ലാഭത്തേക്കാള്‍ ലൈവ് ആയി നില്‍ക്കുക, ജനപ്രീതിയും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സും വര്‍ദ്ധിപ്പിക്കുക എന്ന ഉദേശ്യത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ആല്‍ബങ്ങളിലേയ്ക്ക് തിരിയുന്നത്. ഈ ആല്‍ബങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാള ചലച്ചിത്ര സംവിധായകനായ ഒമര്‍ ലുലുവും ഇതേ പാതയാണ് പിന്തുടരുന്നത്. ഈ കോവിഡ് കാലത്ത് മാത്രമായി അദ്ദേഹം അഞ്ച് ആല്‍ബങ്ങള്‍ ചെയ്തു.

എന്നും പൊന്നില്‍ മിന്നും; ഒരു പപ്പടവട പ്രേമത്തിലെ പുതിയ ഗാനം പുറത്ത്

20 Jul, 2021

രസകരമായ പ്രണയകഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകള്‍ക്കേറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിലെ ഈ ഗാനം ചലച്ചിത്രതാരം ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. നിഷാന്ത് കെടമന രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഗാനം ശ്രദ്ധേയ ഗായകരായ അന്‍വര്‍ സാദത്തും ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗൗതം മേനോന്‍-സൂര്യ കൂട്ടുക്കെട്ട് വീണ്ടും; ശ്രദ്ധ നേടി നവരസയിലെ ഗാനം

13 Jul, 2021

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആന്തോളജി ചിത്രമായ നവരസയിലെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിനായി സൂര്യയും ഗൗതം മേനോനും വീണ്ടുമൊന്നിക്കുന്നുവെന്നത് നേരത്തെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര് എന്ന ഭാഗത്തിലെ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തിലാണ് നവരസ ഒരുങ്ങുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്.

" കണ്ണാംതുമ്പി" പുതുമയോടെ വീണ്ടും : ഔസേപ്പച്ചന്‍ തന്നെ ചെയ്ത പുതിയ കവർ വേർഷൻ പുറത്തിറക്കി മമ്മൂട്ടി

18 Aug, 2020

"കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍" എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ "കണ്ണാംത്തുമ്പി പോരാമോ?" എന്ന ഗാനത്തിന്‍റെ കവർ വേർഷൻ പുറത്ത്. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്.സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തന്നെയാണ് മുപ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധുനിക സാങ്കേതിക മികവില്‍ ഗാനം വീണ്ടും ഒരുക്കിയത്. ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണ്ണമായും ദുബായില്‍ വെച്ച് ചിത്രീകരിച്ച മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പന്‍ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത് .

" ദിൽ ബേചാര" യുടെ ടൈറ്റിൽ സോംഗ് : തകർപ്പൻ പ്രകടനവുമായി സുശാന്ത്

10 Jul, 2020

സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച " ദിൽ ബേചാര" യുടെ ട്രെയ്‌ലർ റിലീസ് ചെയ്തത് ജൂലൈ 6 നായിരുന്നു. ട്രെയ്‍ലർ പുറത്ത് വിട്ട സമയത്ത് ലഭിച്ചത് മൂന്നര കോടിയിലേറെ കാഴ്‍ചകളാണ്. ലൈക്കുകളുടെ എണ്ണത്തില്‍ ഈ വിഡിയോ ഒരു ലോകറെക്കോര്‍ഡ് തന്നെ സൃഷ്ടിക്കുകയും ചെയ്‍തു. ലോകത്ത് ഇതുവരെ ഇറങ്ങിയിട്ടുള്ള ട്രെയ്‍ലറുകളില്‍ യുട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയ ട്രെയ്‍ലര്‍ ആയിരിക്കുകയാണ് "ദില്‍ ബേചാര"യുടേത്. ഹോളിവുഡ് ചിത്രം "അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാര്‍ " ട്രെയ്‍ലറിന്‍റെ റെക്കോര്‍ഡാണ് "ദില്‍ ബേചാര" തകർത്തത്.

നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന്‍ വിവാഹം നടത്തി ; വിവാഹത്തെ കുറിച്ച് രമേഷ് പിഷാരടി

15 May, 2020

നടന്‍, അവതാരകന്‍, മിമിക്രി താരം, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധയനായ താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ആരാധകര്‍ നിരവധിയാണ്. ഭാര്യ സൗമ്യയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള രസകരമായ അനുഭവം തുറന്നു പറയുകയാണ് രമേശ് പിഷാരടി. സൗമ്യയുടെ വീട്ടുകാര്‍ എന്നെപ്പറ്റിയുള്ള അന്വേഷണവും പെണ്ണുകാണലിനുശേഷം ആരംഭിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവരെത്തിയത് എന്റെയടുത്ത് തന്നെയാണ്.. നാട്ടിലെ എറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെപ്പറ്റി തന്നെ അന്വേഷിക്കാന്‍ വന്ന ആളോടു

സംവിധായകന്റെ കരണത്തടിച്ച സംഭവം ; സത്യം തുറന്ന് പറഞ്ഞ് ഭാമ

15 May, 2020

ലോഹിതദാസ് ഒരുക്കിയ നിവേദ്യം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ശാന്തവും ക്ഷമയും നിറഞ്ഞ സ്വഭാവത്തിലൂടെ, മലയാള തനിമ കാത്തു സൂക്ഷിക്കുന്ന താരത്തിനും ആരാധകര്‍ ഏറെയാണ്. അടുത്തിടെ ചലചച്ചിത്ര രംഗത്ത് ചൂടു പിടിച്ചത് താരം സംവിധായകന്റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന

Show more
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids