മനോഹര സർപ്രൈസുമായി ലാലേട്ടൻ നാളെ എത്തും !!!

Posted by Online desk , 20 Sep, 2019

 

 

 

 

 

കിടിലം സർപ്രൈസുമായി മലയാളികളുടെ സ്വന്തം ലാലേട്ടൻ നാളെ നാലു മണിക്ക് എത്തുന്നു. അന്‍വര്‍ സാദ്ദിഖിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം മനോഹരത്തിലെ ഔദ്യോഗിക വീഡിയോ സോങ് നാളെ ലാലേട്ടൻ റിലീസ് ചെയ്യുന്നു. വിനീത് ശ്രീനിവാസന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമായിട്ടാണ് മനോഹരത്തിൽ എത്തുന്നത്. ആര്‍ട്ടിസ്റ്റ് മനുവെന്നാണ് വിനീതിന്റെ കഥാപാത്രത്തിന്റെ പേര്.ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. അപര്‍ണ ദാസാണ് വിനീതിന്റെ നായികയായി എത്തുന്നത്.