നിങ്ങള്‍ക്ക് എന്നെ തടയാനാകില്ല, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും: ബാല

Posted by Geethanjali Nair, 17 May, 2021

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാണ് നടന്‍ ബാലയെയും ഗായിക അമൃത സുരേഷിനേയും കുറിച്ചുള്ള വാര്‍ത്തകള്‍. അമൃത മകളെ ബാലയെ കാണിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനലിലൂടെ ഇരുവരുടെയും ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ്പ് എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പിന്നാലെ ചാനലിനെതിരെ അമൃത രംഗത്ത് വന്നതോടെയാണ് സംഭവത്തിന്റെ തുടക്കമാകുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബാല. കോവിഡ് കാലത്ത് നിരവധി പേര്‍ക്ക് തനിക്ക് സഹായമെത്തിക്കാനായെന്നും എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒരു വിവാദമുണ്ടായപ്പോള്‍ അതില്‍ കൂടുതല്‍ ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയത്.
ഞാനിപ്പോള്‍ ചെന്നൈയിലാണ്. അമ്മയെ നോക്കാനായെത്തിയതാണ്. അമ്മ സുഖമായിരിക്കുന്നു. കുറച്ചുപേരെങ്കിലും അമ്മയ്ക്കായി പ്രാര്‍ഥിച്ചു. അവര്‍ക്ക് നന്ദി. മുഖം കാണിക്കാതെ നെഗറ്റീവ് അടിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്. ഞാന്‍ ശക്തമായി കേരളത്തിലേക്ക് തിരിച്ചു വരും. നല്ല കാര്യങ്ങള്‍ ഇനിയും ചെയ്യും. നിങ്ങളെക്കെന്നെ തടയനാകില്ല. നെഗറ്റീവ് കാര്യങ്ങള്‍ ഇടും മുമ്പ് ഓര്‍ക്കേണ്ട ചിലതുണ്ട്.
നിരവധി പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍, സ്പൈനല്‍ കോഡ് ശസ്ത്രക്രിയ, വിദ്യാഭ്യാസം, ബ്ലഡ് ബാങ്ക് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറെ കാര്യങ്ങള്‍ എനിക്ക് ചെയ്തു നല്‍കാന്‍ കഴിഞ്ഞു. പൈസയല്ല സമയമാണ് പ്രധാനം. രണ്ട് ശതമാനമെങ്കിലും നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ക്കിത് ചെയ്യാനായാല്‍ മറ്റുള്ളവരെ കുറിച്ച് നിങ്ങള്‍ക്ക് നെഗറ്റീവ് പറയാം. എങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി സ്വീകരിക്കും. അല്ലാതെ ചുമ്മാതെ ഒരാളെ വേദനിപ്പിക്കരുത്. അത് മോശമാണ്, ബാല പരുക്കനാണെന്നൊക്കെ പലരും പറയുന്നുണ്ട്. എന്താണ് ആക്ഷന്‍ എന്താണ് റിയാക്ഷന്‍, വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും. ചെയ്യേണ്ട കടമ ചെയ്യേണ്ടത് എന്റെ ധര്‍മ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുത്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നാലുപേരെ സഹായിക്ക്, ബാല വീഡിയോയില്‍ പറഞ്ഞു.

 

175 കോടിയുടെ ബംഗ്ലാവിലേക്ക് താമസം മാറാനൊരുങ്ങി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

19 Jun, 2021

സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും വ്യക്തി ജീവിതത്തില്‍ സ്വകാര്യത സൂക്ഷിക്കുന്ന ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ജാക്കിയുടെ കാമുകന്‍ ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് പാപ്പരാസികള്‍. കാമുകനൊപ്പം താമസിക്കാന്‍ ജാക്വിലിന്‍ പുതിയ വീട് അന്വേഷിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരം കോടികള്‍ ചെലവഴിച്ച് പുതിയ ബംഗ്ലാവ് വാങ്ങിയതായാണ് വാര്‍ത്തകള്‍. 175 കോടി രൂപ വിലയുള്ള ബംഗ്ലാവാണ് ജാക്വിലിന്‍ വാങ്ങിയതെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വീട്ടില്‍ ജാക്വിലിനും

ബ്രോ ഡാഡി, മോഹന്‍ലാല്‍ ചിത്രവുമായി പൃഥ്വിരാജ് സുകുമാരന്‍

19 Jun, 2021

എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നു. പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് തിരക്കഥ. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ടാകും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ സിനിമയുമായിരിക്കും ബ്രോ ഡാഡി. അഭിനന്ദന്‍ രാമാനുജം ക്യാമറയും ദീപക് ദേവ്

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

19 Jun, 2021

മലയാളി പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും റിലീസ് ചെയ്യാനാണ് തീരുമാനം. ഈ സമയം മറ്റ് ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകില്ല. വമ്പൻ റിലീസിലൂടെ സിനിമ വ്യവസായത്തെ ഉണർത്താൻ ശ്രമം. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ

സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ഇനി ജയിലിലാകും? നിയമം മാറുന്നു

19 Jun, 2021

സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷ അടക്കം വ്യവസ്ഥ ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണപ്രദര്‍ശന നിയമങ്ങളില്‍ ദേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കരടുബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സെന്‍സര്‍ ചെയ്ത സിനിമ കേന്ദ്രസര്‍ക്കാരിന് പുനപരിശോധിക്കാം എന്നതടക്കമുള്ള ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. വ്യാജപതിപ്പിന് ജയില്‍ശിക്ഷയാണ് കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിനിമകള്‍ക്ക് നിലവില്‍ നല്‍കുന്ന U,A സര്‍ട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റം വരും. പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദേശമാണ് കരട് ബില്‍ മുന്നോട്ട് വെക്കുന്നത്.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram